നന്നായി പ്രസംഗിക്കുന്നവന് 'നല്ല പ്രാസംഗികന്' ആണെന്നും, നന്നായി വരക്കുന്നവന് 'നല്ല ചിത്രകാരന്' ആണെന്നും, അത് പോലെ നന്നായി എഴുതുന്നവന് 'നല്ല എഴുത്തുകാരന്' ആണെന്നുമുള്ള ഈ ലോകത്തിലെ നിയമങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച്, പത്രങ്ങളും പുസ്തകങ്ങളും വായിച്ച് അതിലെ നല്ല എഴുത്തുകള്‍ കണ്ട് സായൂജ്യമടഞ്ഞു
കാലം കഴിച്ച് കൂട്ടുകയായിരുന്ന , കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പ് സ്വദേശിയായ ബദറുദ്ധീന്‍ കുന്നരിയത്ത് എന്ന എന്നെ, എന്തെങ്കിലുമൊക്കെ എഴുതിക്കുട്ടുന്നവര്ക്കും ഒരു ലോകമുണ്ടെന്നും അവിടെ നമ്മുടെ സൃഷ്ട്ടികള്‍ വെളിച്ചം കാണുമെന്നും പറഞ്ഞ് ഈ ബൂലോകത്തേക്ക് സൈന്‍ ഇന്‍ ആക്കി ആനയിച്ചത് അഫ്സല് ആയിരുന്നു. ഞാന്‍ ഇവിടെ വിരലുകള്‍ ചലിപ്പിച്ചപ്പോള്‍ കണ്ട കാഴ്ചകളോ...എന്റെ എഴുത്തുകള്‍ വായിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞും അഭിനന്ദിച്ചും ബൂലോകവാസികള്‍ ഈ എളിയവനെയും കൂടെ കൂട്ടിയിരിക്കുന്നു. നന്നായി എഴുതിയില്ലെങ്കിലും 'നല്ല എഴുത്തുകാരന്' എന്ന ബൂലോകത്തിലെ നിയമത്തില്‍ ഞാനിപ്പോള്‍ അടിയുറച്ച് വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ ! അല്ലെ ?