November 29, 2010
8 അന്ധ വിശ്വാസം..
അന്ധ വിശ്വാസം..
എന്ന് പറഞ്ഞാല്‍ ..
അന്ധമായ വിശ്വാസം. അല്ലെ?
എനിക്കും ഉണ്ട്..അനുഭവം..
അന്ധമായ വിശ്വാസത്തിന്റെ അനുഭവം..
എനിക്ക് ഇത്തരം കാര്യങ്ങളില്‍ വിശ്വാസം ഇല്ലെങ്കിലും ..
എന്റെ ജേഷ്ടനെ കാണാതായപ്പോള്‍..ഞാനും..
ഒരാള്‍ പറഞ്ഞ്..ഒരു ഉസ്താദിന്റെ അടുത്ത് പോയി..
അയാള്‍ പറയുമത്രേ ജേഷ്ടന്‍ എവിടെയുണ്ടെന്ന്..
ഒരു കുട്ടിയേയും കൂട്ടണം..കുട്ടി മഷിയില്‍ നോക്കി പറയുമത്രേ..
ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ...
ഉസ്താദ് വേറൊരാളെ നോക്കുകയായിരുന്നു..
ഉസ്താദ് അയാളോട് പറഞ്ഞു..
അയാള്‍ക്ക് ആരോ കൈവിഷം നല്‍കിയിട്ടുണ്ടത്രേ..
അത് ഉസ്താദ് എടുത്തു കൊടുക്കും പോലും..
ഉസ്താദ് അവിടെ ഉണ്ടായിരുന്ന ഒരു കുട്ടിയെ കൊണ്ട് രണ്ടു മുട്ട
വാങ്ങിപ്പിച്ചു..
എന്നിട്ട് 'കൈ വിഷം' നല്‍കപ്പെട്ട ആളോട്..
കട്ടിലില്‍ കിടക്കാന്‍ പറഞ്ഞു..
പിന്നെ ഉസ്താദ് മുട്ട കൊണ്ട് അയാളുടെ പൊക്കിളില്‍ ..
കുറെ നേരം ഉറക്കെ അമര്‍ത്തി..
എന്നിട്ട് ആ മുട്ട ഒരു പാത്രത്തിലെ
എണ്ണയില്‍ പൊട്ടിച്ചിട്ടു..
രാണ്ടാമത്തെ മുട്ടയും അങ്ങിനെ തന്നെ ചെയ്തു..
എന്നിട്ട് ഉസ്താദ് അയാളോട് ചോദിച്ചു:
ആശ്വാസം തോന്നുന്നുണ്ടോ?
അയാള്‍ പറഞ്ഞു: നല്ല ആശ്വാസം ഉണ്ട്..
എന്നിട്ട് ഉസ്താദ് അയാള്‍ക്ക് മുട്ട പൊട്ടിച്ച എണ്ണയില്‍..
കുറെ കറുത്ത സാധനം കാണിച്ചു..
എന്നിട്ട് പറഞ്ഞു..
ഇതാണ് കൈ വിഷം..
കൈ വിഷം എടുത്ത സന്തോഷത്തില്‍ അയാള്‍
ഉസ്താതിനു പാരിതോഷികം നല്‍കി സ്ഥലം വിട്ടു ..
ഞങ്ങള്‍ വായും പൊളിച്ചു ഇരുന്നു പോയി..
ഉസ്താദ് ഒരു സംഭവം തന്നെ..
മുട്ട കൊണ്ട് കൈ വിഷം എടുത്തില്ലേ..?
പിന്നീടാണ് ഞാന്‍ ആലോചിച്ചു നോക്കിയത്..
പൊക്കിളില്‍ നമ്മുടെ കൈ വിരല് കൊണ്ട് തടവിയാല്‍ ..
കറുത്ത പൊടികള്‍ നമുക്ക് കിട്ടും..
അതെല്ലാം സമാഹരിച്ചു എണ്ണയില്‍ ഇട്ടാല്‍ ..
അത് ഉരുണ്ടുരുണ്ട് ഒന്നാകും..
അതിനെയാണ് ഉസ്താദ് 'കൈ വിഷം' എന്ന് പറഞ്ഞത്..
അപ്പോള്‍ അയാള്‍ ആശ്വാസം കിട്ടി എന്ന് പറഞ്ഞതോ..?
അല്ല പിന്നെ..
നമ്മുടെ പൊക്കിളില്‍ നമുക്ക് വേദനിക്കുന്ന തരത്തില്‍
മുട്ട കൊണ്ട് ഉരുട്ടിയിട്ട്..
ഉരുട്ടുന്നത് മതിയാക്കിയാല്‍ ..
നമുക്ക് നല്ല ആശ്വാസം തോന്നാതിരിക്കുമോ?
എല്ലാം ഒരു തരം മാനസിക കീഴ്പ്പെടുത്തല്‍ മാത്രമാണ്..
പിന്നെ ,
അന്ധമായ വിശ്വാസം കൂടി ആകുമ്പോള്‍ ..
കാര്യങ്ങള്‍ വളരെ എളുപ്പം..
അല്ലെ സുഹുര്‍ത്ത്ക്കളെ?
8 അഭിപ്രായ(ങ്ങള്‍):
സംഭവം തന്നെ
ഇത്തരം ഉസ്താദുമാര്‍ നല്ല മാജിക്കുകാരും കുരുട്ടുബുദ്ധി ഉള്ളവരുമായിരിക്കും . ഇതിനെക്കാള്‍ വല്യ ഉസ്താദിനെ ഇവിടെ വന്നാല്‍ കാണാം.
ഉസ്താദ് ഒരു സംഭവം തന്നെ ...വയറ്റില്‍ കുത്തി മൂത്രക്കല്ല് എടുക്കുന്നവരും ഉണ്ട് അല്ലെ?
ഉസ്താദ് മിടുക്കന്‍ തന്നെ.....
ഒരു സിദ്ധന്‍ ഇവിടെ ഉണ്ട്
ഉസ്താദ് എവിടെ? ഈ ബ്ളോഗിലൊന്ന് മഷി നോക്കിയ്ക്കാം
മാറാലപിടിച്ച പഴയ അന്ധവിശ്വാസങ്ങളെ,പൊടിതട്ടിയെടുത്ത് ഇന്‍സ്റ്റെന്‍റ് ചികിത്സ നടത്തുന്ന ഉസ്താദ്മാരാണ്‍ നമ്മുടെ ശാപം. അതിനിടെ ചിലരുടെ ജിന്ന് സേവയും പൊടിപൊടിക്കുന്നു..! അതാവട്ടെ,പരിഷ്ക്കാരത്തിന്‍റെ മറവിലും.
അറബി മന്ത്രികമായും മന്ത്രവാദ ചികിത്സയും ഉസ്താദുമാര്‍ ഇപ്പോഴും സജീവം. അറബി മന്ത്രികത്തിന്റെ ഉസ്താദിന് അതിനായി ഒരു വെബ്സൈറ്റ് സ്വന്തമായുണ്ട്!
ഇത്തരം ഉസ്താദുമാര്‍ ഉണ്ടായിട്ടാണോ സുകുമാരക്കുറുപ്പ് പിടികിട്ടാപ്പുള്ളിയായത്?
Post a Comment