July 4, 2010

36 അധ്യാപകന്‍റെ കൈ വെട്ടിയ സംഭവം; കാരണങ്ങള്‍ തേടുമ്പോള്‍..

 വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കി കേസില്‍ കുടുങ്ങിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ വലതുകൈ അജ്ഞാത അക്രമി സംഘം വെട്ടിമാറ്റി. ഞായറാഴ്‌ച പള്ളിയില്‍ പോയി വീട്ടിലേക്ക്‌ മടങ്ങുമ്പോഴാണ്‌ പത്തോളം പേരടങ്ങുന്ന സംഘം ജോസഫിനെ ക്രൂരമായി ആക്രമിച്ചത്‌. ആക്രമണത്തില്‍ തലയിലും കാലുകളിലും ആഴത്തില്‍ മുറിവേറ്റു. 


കേരളത്തെ ഞെട്ടിച്ച ഈ സംഭവത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും ഇതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഈ നാട്ടിലെ നീതിപീടത്ത്തിനും ഭരണകൂടത്തിനുമാണ്. തൊപ്പിയും താടിയും വെച്ചവനെ ഒരു തെളിവുമില്ലാതെ വര്‍ഷങ്ങളോളം ജയിലില്‍ തള്ളാന്‍ മടി കാണിക്കാതിരുന്ന കോടതി 'തീവ്രവാദി' യായ അധ്യാപകന് ജാമ്യം 
നല്‍കാന്‍ ഒരു മടിയും കാണിച്ചില്ല.


മദനി പുറത്തിറങ്ങിയാല്‍ കലാപം ഉണ്ടാകുമെന്ന് ഫാക്സ് അയച്ച ഭരണകൂടം ജോസഫ്‌ പുറത്തിറങ്ങുന്നതില്‍
മൌനം പാലിച്ചു.ചോദ്യപേപ്പറിലൂടെ പ്രവാചകനെ ചീത്ത വിളിച്ച അദ്ധ്യാപകന്‍ ജോസെഫിന് അറിയാമായിരുന്നില്ലേ മുസ്ലിംകള്‍ സ്വന്തത്തെക്കാളും സ്നേഹിക്കുന്ന പ്രവാചകനെ  നിന്ദിച്ചാല്‍ മുസ്ലിം ലോകത്തിന്റെ മനസ്സ് 
വേദനിക്കുമെന്ന്? പ്രവാചകനെ ചീത്ത വിളിച്ചിട്ടു അയാള്‍ എന്ത് നേടി?ജോസെഫിന്റെ കൈ വെട്ടിയവരെ പിടികൂടുമെന്ന് പ്രതീക്ഷിക്കാം.എന്നാല്‍ അയാളുടെ കൈ തിരിച്ചു കിട്ടുമോ? 

ചോദ്യപേപ്പറില്‍ വര്‍ഗീയം തിരുകിക്കയറ്റിയതു വഴി  മുസ്ലിം സമൂഹത്തിന്‍റെ മനസ്സും ആത്മാവുമാണ് വേദനിച്ചത്. സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടാല്‍ ആ വേദനയ്ക്ക് പകരമാകുമോ?

തെറ്റിനെ തെറ്റ് കൊണ്ട് നേരിടുന്നതിനെ ഒരിക്കലും അനുകൂലിക്കുന്നില്ല.ഇപ്പോള്‍ മുറവിളി കൂട്ടുന്നവര്‍ ചോദ്യപേപ്പര്‍ വിവാദം ഉണ്ടായ സമയത്ത് തക്കതായ ശിക്ഷാനടപടികള്‍ എടുത്തിരുന്നെങ്കില്‍ ഈ നിര്‍ഭാഗ്യകരമായ 
സംഭവം ഒഴിവാക്കാമായിരുന്നില്ലേ?

മുസ്ലിം സമൂഹത്തെ ഒന്നടങ്കം വേദനിപ്പിച്ചവനെ ജാമ്യം നല്‍കി യഥേഷ്ട്ടം വിഹരിക്കാന്‍ അനുവദിച്ച കോടതിക്കുമില്ലേ ഈ സംഭവത്തിന്‍റെ ഉത്തരവാദിത്വം? 

കൈ വെട്ടിയവര്‍ റസൂലിന്റെ പാതയാണ് സ്വീകരിച്ചത് എന്ന് ഞാന്‍ പറഞ്ഞില്ല.
ഒരു മഹാ ദുരന്തം തന്നെയാണത്. നമ്മുടെ കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തത്.

ശിക്ഷ നടപ്പിലാക്കേണ്ടത് ജനങ്ങളല്ല.

ഇപ്പോള്‍ മുറവിളി കൂട്ടുന്നവര്‍, പത്രങ്ങള്‍ നിറയെ പ്രസ്താവനകളുമായി നിറഞ്ഞു നില്‍ക്കുന്നവര്‍,
കൈ വെട്ടിയവര്‍ക്കെതിരെ  അത്യുച്ചത്തില്‍ പ്രതികരിക്കുന്നവര്‍ ,
മുസ്ലിം ലോകത്തെയാകെ വേദനിപ്പിച്ച ചോദ്യപേപ്പര്‍ തയ്യാറാക്കിയ വേളയില്‍ അധ്യാപകനെതിരെ ഒന്നും
പറയാന്‍ താല്പര്യപ്പെട്ടു കണ്ടില്ല. മൌനം നടിച്ചു. അതെ, നിങ്ങളുടെ ആ മൌനമാണ് ഈയൊരു
ദുരന്തത്തിന് കാരണം എന്ന് പറയാന്‍ മാത്രമാണ് ഞാന്‍ ഈ കുറിപ്പെഴുതിയത്.
നിങ്ങളുടെ മൌനം മുറിവേല്‍പ്പിച്ച ചിലര്‍, തങ്ങളുടെ പൊന്നോമന പ്രവാചകനെ ഒരധ്യാകാപകന്‍
ചീത്ത വിളിച്ചാലും ആരും പ്രതികരിക്കില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍,
അവര്‍ തെറ്റിലേക്ക് നയിക്കപ്പെട്ടു. ഇപ്പോള്‍ അത്യുച്ചത്തില്‍ മുറവിളി കൂട്ടുന്നവരെ,
പ്രവാചകനെ നിന്ദിച്ചപോള്‍ നിങ്ങള്‍ പാലിച്ച മൌനം അതിപ്പോള്‍ ഒരു ദുരന്തമായി മാറി.
അതല്ലേ സത്യം?

ഇനിയും ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്.
കേരളത്തില്‍ തലയില്‍ തട്ടമിട്ട് സ്കൂളില്‍ വന്ന പെണ്‍കുട്ടിയെ സ്കൂളില്‍ നിന്നും പുറത്താക്കി.
വേറൊരു സ്കൂളില്‍ തലമറച്ചതിനു  അധ്യാപിക പെണ്‍കുട്ടിയുടെ മുഖത്തടിച്ചു.
ഇന്ത്യയില്‍ സ്വന്തം മത ആചാരപ്രകാരം ജീവിക്കാന്‍ എല്ലാവര്ക്കും ഭരണഖടന അവകാശം
നല്കുന്നുണ്ട്. എന്നാല്‍ ഇവിടെ ആ അവകാശം നിഷേധിക്കപ്പെടുകയാണ്.

തല മറച്ചതിനു കരണത്തടിച്ച അധ്യാപികയെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം.
ശിക്ഷിക്കണം.
ഇന്ന് കൈ വെട്ടിയതിനെതിരെ ഉഗ്രമായി പ്രതികരിക്കുന്ന നിങ്ങള്‍ ഇതിനെതിരെ
പ്രതികരിക്കാതതെന്തു? അതോ നാളെ ആ അധ്യാപികയെ ആരെങ്കിലും ആക്രമിച്ചാല്‍ അപ്പോള്‍
പ്രതികരിക്കാം എന്നാണോ?

ഞാന്‍ അപേക്ഷിക്കുകയാണ്. നിങ്ങള്‍ ഇന്നത്തെ ഈ മൌനം വെടിയുക.
എങ്കില്‍ നമുക്ക് നാളെ ഒരു ദുരന്തം ഉണ്ടാവുന്നതില്‍ നിന്നും നമ്മുടെ കേരളത്തെ രക്ഷിക്കാം.

36 അഭിപ്രായ(ങ്ങള്‍):

പെഴ! said...

ഇങ്ങനെ ചിന്തിക്കുന്നവര്‍ ഷാര്‍ജയിലും ദുബായിലുമൊക്കെ കഴിയുന്നതാണ് കേരളത്തിന് നല്ലത്. മാത്രമല്ല, അവിടെയാകുന്പോള്‍ ഇത്തരം ചിന്തകള്‍ക്ക് ആവശ്യത്തിന് വെള്ളോം വളോം കിട്ടുകയും ചെയ്യും. ജോസഫിനെപ്പോലെ ഒരു കൊടുംഭീകരനുമായല്ല, മദര്‍ തെരേസയുമായിട്ടായിരുന്നു മദനിയെ താരതമ്യം ചെയ്യേണ്ടത്. അങ്ങയുടെ ആഗ്രഹം പോലെ ഒരുപാട് കമന്‍റുകള്‍ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

ബദര്‍ badar said...

@പെഴ!

ഈ ബ്ലോഗില്‍ വന്നു കമന്റ്റ് ഇട്ടതിനു നന്ദി.
വളരെ തെറ്റിദ്ധാരണയോടെയാണ് താങ്കള്‍ ഈ പോസ്റ്റ്‌ വായിച്ചതു എന്ന്
മനസ്സിലാക്കുന്നു.

കൈ വെട്ടിയതിനെ അനുകൂലിക്കാനല്ല ഞാന്‍ ശ്രമിച്ചത്. അതിന്‍റെ കാരണം
തേടല്‍ മാത്രമാണ്.

ബദര്‍ badar said...

@പെഴ!

ഇങ്ങനെ ചിന്തിക്കുന്നതില്‍ എന്താണ് തെറ്റ്?
ഇങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഷാര്‍ജയിലും ദുബായിലും എന്നല്ല ലോകത്
എവിടെയും കഴിയാനുള്ള അവകാശമുണ്ട്. അതൊക്കെ താങ്കളുടെ
തെറ്റിദ്ധാരണ മാത്രമാണ്.
മനുശ്വത്വ പരമായി ചിന്തിക്കുന്ന ആരും ഇത്തരം ചിന്തകള്‍ക്ക് വെള്ളവും
വളവും തരികയും ചെയ്യും.

ബദര്‍ badar said...

@പെഴ!

മദനിയെപ്പറ്റി പറഞ്ഞത് താങ്കള്‍ക്കു ഇഷ്ട്ടപ്പെട്ടില്ല അല്ലെ.
പത്തു വര്ഷം ജയിലില്‍ കിടന്ന മദനിയെ നിരപരാധിയാണ് എന്ന
കാരണത്താലാണ് മോചിതനാക്കിയത്. ജീവിതത്തിന്‍റെ പത്തു വര്‍ഷങ്ങള്‍
ഒരു തെറ്റും ചെയ്യാതെ ജയിലില്‍ കഴിയേണ്ടി വന്ന ഒരു വ്യക്തിയോട്
ഒരല്‍പ്പം പോലും ദയ താങ്കളെ പ്പോലുള്ളവര്‍ക്ക് തോന്നാത്തത്തിന്റെ
മനശ്ശാസ്ത്രം എന്താണ്?
.

ബദര്‍ badar said...

@പെഴ!

മദനിയുടെ പ്രസംഗങ്ങള്‍ ആണോ അതിനു കാരണം? അദ്ദേഹം തന്നെ
തള്ളിപ്പറഞ്ഞ ആ കാലഖട്ടത്തില്‍, ഒരിക്കല്‍ പോലും അദ്ദേഹം അന്യ
മതത്തിലെ ദൈവങ്ങളെയോ പ്രവാചകന്മാരെയോ ചീത്ത വിളിച്ചിട്ടില്ല.
അത് താങ്കള്‍ക്കറിയില്ലേ? എന്നിട്ടും മദനി ഇപ്പോഴും താങ്കള്‍ക്കു
ഭീകരന്‍ തന്നെ. പ്രവാചകന്‍ (സ)യെ ചീത്ത വിളിച്ച ജോസെഫിനെ 'തീവ്രവാദി'എന്ന് പറഞ്ഞത് താങ്കള്‍ക്കു ഇഷ്ട്ടപ്പെട്ടില്ല, അതുകൊണ്ടാണല്ലോ മദര്‍ തേരസയുമായി താരതമ്യം ചെയ്യാന്‍
പറഞ്ഞത്. തൊപ്പിയും താടിയും വെച്ചവനെ മാത്രമേ തീവ്രവാദി എന്ന്
വിളിക്കാവൂ എന്നാണോ? പ്രവാചകനെ ചോദ്യ പേപ്പറിലൂടെ ചീത്ത വിളിച്ച ജോസഫ്‌ തീവ്രവാദി തന്നെ . സംശയമില്ല.

എന്നാല്‍ ജോസെഫിന്റെ കൈ വെട്ടിയ സംഭവം അന്ഗീകരിക്കാന്‍ കഴിയുന്നതല്ല.

പെഴ! said...

ആണ്ടെ കെടക്കുന്നു. ചേട്ടായിയേ...ഒരുപാട് കമന്‍റുകള്‍ കിട്ടട്ടെ എന്നാണ് ഞാന്‍ ആശംസിച്ചത്. തന്നെ ഒരുപാട് കമന്‍റ് എഴുതാനല്ല. എന്തായാലും ഉഷാറായി നടക്കട്ടെ.

ചോദ്യപേപ്പറില്‍ വര്‍ഗീയം തിരുകിക്കയറ്റിയതു വഴി മുസ്ലിം സമൂഹത്തിന്‍റെ മനസ്സും ആത്മാവുമാണ് വേദനിച്ചത്. സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടാല്‍ ആ വേദനയ്ക്ക് പകരമാകുമോ? ഒരിക്കലുമില്ല. അതുകൊണ്ടാണല്ലോ ഇതൊക്കെ സംഭിച്ചത് .

മുസ്ലിമിനും ക്രിസ്ത്യാനിക്കും ഹിന്ദുവിനുമൊക്കെ അപ്പുറം മനുഷ്യന്‍ എന്നൊരു സംഗതിയുണ്ട്.
ഇനി ഞാന്‍ ശല്യപ്പെടുത്തില്ല. കാരണം നമ്മള്‍ തമ്മില്‍ വര്‍ത്താനം പറഞ്ഞാല്‍ എവിടെയും എത്തില്ല.

Love said...

The controversial conversation is borrowed (word by word) from the book written by PT Kunju Muhammed. "Thirakkadhayude neethi shasthram" Page 58. But the Prof gave the name 'Muhammad' to character. Don't know his intension . (may be because it is a common name of Muslims).

http://www.google.com/profiles/abhiprayam#buzz

Jishad Cronic™ said...

അയാളുടെ കൈ അല്ല തലയാണ് വെട്ടേണ്ടതു, കാരണം ഇനി ആരും ഇങ്ങനെ ചെയ്യാന്‍ ദൈര്യപെടരുത് .കാരണം ഇയിടെ ആയി ആ‍ വിഭാഗത്തിന്റെ പ്രത്യക്ഷമായ നടപടികള്‍ വളരെ കൂടുതലാണ് (മഫ്ത സ്കൂളില്‍ പാടില്ല ) അവര്‍ ഭൂരിപക്ഷ തീവ്രവാദികളുമായി കൂടിച്ചേര്‍ന്നു നടത്തുന്ന അസ്രൂതിതമായ നീക്കങ്ങള്‍ ആണ് .എന്തിനു വേണ്ടിയെന്നാല്‍ മുസ്ലിങ്ങളെ ഒന്നടക്കം തീവ്രവാദികളായി ചിത്രീകരിക്കുകയും സ്ത്രീകളിലും കുട്ടികളിലും വര്‍ഗീയ വിഷം കുത്തിവേക്കുന്നതിനുമാണ് . ഈ ആക്രമണം അവര്‍ തന്നെ ചെയ്തിട്ടു മറ്റുള്ളവരുടെ തലയില്‍ വെച്ച്ച്ചുകെട്ടുകയാണ് .

പെഴ! said...

Jishad Cronic™...
ജ് മുത്തു മൊതലാണു മോനേ.. അന്നെപ്പോലെയൊള്ളോരാണ് മതേതരത്വത്തിന്‍റെ മാതൃകാപുരുഷന്‍മാര്.ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ടാല്‍ മതി വെട്ടുകത്തിയും കോടാലിയും എടുത്ത് ചാടാന്‍.മഫ്തേടെ കാര്യം പറഞ്ഞപ്പഴാണ് മലപ്പുറം പുതുപ്പറന്പ് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ പ്രിന്‍സിപ്പലിനു നേരെ നടന്നുവരുന്ന കയ്യാങ്കളിയെക്കുറിച്ചോര്‍ത്തത്. അവര് പണ്ടെങ്ങോ ഒരു അറബി ടീച്ചറിനെ മഫ്ത ധരിച്ചതിന്‍റെ പേരില്‍ അപമാനിച്ചത്രേ. സത്യാവസ്തയെന്താണെന്ന് കന്യാസ്ത്രീ വ്യക്തമാക്കി. അന്‍പതു ശതമാനത്തിലേറെ മുസ്ലീം കുട്ടികള്‍ പഠിക്കുന്ന സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരതായേയില്ല.മാത്രമല്ല സ്കൂളിനെ തകര്‍ക്കാനുള്ള നീക്കമാണിതെന്ന് പി.ടി.എ പ്രസിഡന്‍റ് അബ്ദുല്‍ ലത്തീഫ് നഹ വ്യക്തമാക്കുകയും ചെയ്തു. പക്ഷെ ഇതുകൊണ്ടൊന്നും മതത്തിന്‍റെ കാവലാളുകളുടെ കലിയടങ്ങുന്നില്ല. എന്താ കാര്യം? പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഒടമസ്ഥതതേലുള്ള സ്കൂളില്‍ പിള്ളാരില്ല. നാട്ടിലെ പിള്ളാരെല്ലാം കന്യാസ്ത്രീമാരുടെ സ്കൂളിലാണത്രെ. അപ്പം പിന്നീ മതനിന്ദ തന്നെ ആയൂധം.

മതേതരത്വത്തിന് മൊതല്‍ക്കൂട്ട്. അല്ല എനിക്കറിയാന്പാടില്ലാഞ്ഞിട്ടു ചേദിക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും എഴുതുകയോ പറയുകയോ ചെയ്താല്‍ തകരുന്നതാണോ വിശ്വാസവും ദൈവങ്ങളുമൊക്കെ.

പെഴ! said...
This comment has been removed by a blog administrator.
Lisa said...

ബദരിന്റെ വികാരങ്ങളെ മാനിച്ചുകൊണ്ട് തന്നെ പറയട്ടെ ജോസഫ്‌ ചെയ്തത് തികച്ചും തെറ്റ് തന്നെയാണ് പക്ഷെ അതിനു ശിക്ഷ കല്പിക്കാന്‍ കുറച്ചാളുകള്‍ ഇറങ്ങി പുറപ്പെടുന്നത് എവിടെക്കായിരിക്കും നമ്മളെ നയിക്കുക? ഞാന്‍ ക്രൈസ്തവ-ഹൈന്ദവ-ഇസ്ലാമിക വിദ്യാലയങ്ങളില്‍ പഠിച്ചിരുന്ന ഒരു വ്യക്തിയാണ്, ഈ പറയുന്ന മതങ്ങളെ എല്ലാം തന്നെ ഏറ്റവും അധികം ബഹുമാനിക്കുകയും ചെയ്യുന്നു.

ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ഇപ്പോള്‍ ജോസഫിന് കൊടുത്ത ശിക്ഷ ഏത് വിഭാഗത്തില്‍ പെട്ടതാണ്? ഇസ്ലാമിക രാജ്യങ്ങളില്‍ ഇത്തരം ശിക്ഷകള്‍ നിലവിലുണ്ട് അവിടെ മത പോലീസുകാരും ഉണ്ട്. പക്ഷെ ഇത് നടന്നത് നമ്മുടെ രാജ്യത്ത് ആണ്, ഇന്ത്യയില്‍! അതും വിദ്യാസമ്പന്നരായ നമ്മുടെ കൊച്ചുകേരളത്തില്‍! എല്ലാ മത വിഭാഗക്കാരും ഇതേ രീതിയില്‍ പ്രതികരിച്ചാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ? "ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ" എന്ന് ഒരുകൂട്ടരും, അതേ മതിലില്‍ "ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ" എന്ന് മറുപടി എഴുതിയവരും നമ്മുടെ നാട്ടിലുണ്ട്. ഇവരെല്ലാവരും സ്വയം മറ്റുള്ളവര്‍ക്ക് ശിക്ഷ വിധിച്ചാല്‍ ഇതെവിടെ ആയിരിക്കും അവസാനിക്കുക?

എം. എഫ്. ഹുസൈന്‍ വരച്ച ചിത്രങ്ങള്‍ താങ്കളും കണ്ടിരിക്കും എന്ന് വിശ്വസിക്കുന്നു.. നഗ്നയായ ദുര്‍ഗാദേവി നരിയുമായി സംഭോഗവസ്ഥയില്‍ നില്‍കുന്ന ചിത്രം വരച്ചത് ലോക പ്രസസ്തനായ ഈ മുസ്ലിം കലാകാരനാണ്. രാജ്യത്തെ, ഭാരത മാതാവിനെ, ദൈവമായി സങ്കല്‍പ്പിക്കുന്ന ഒരു ബഹു ഭൂരിപക്ഷം ജീവിക്കുന്ന ഒരു രാജ്യമാണ് നമ്മുടെത്. ഒരു പക്ഷെ അള്ളാഹു മാത്രം ദൈവം എന്ന് വിശ്വസിക്കുന്ന സഹോദരന്മാര്‍ക്ക് ഇത് രാജ്യമോ, മണ്ണോ ആയിരിക്കും.. പക്ഷെ നിങ്ങളുടെ തന്നെ ചില സഹോദരന്മാര്‍ അതിനെ ദൈവമായി വിശ്വസിക്കുന്നുണ്ട്. അതിനെ നഗ്നത എന്ന സൌന്ദര്യമായാണ് ഈ പറഞ്ഞ കലാകാരന്‍ ചിത്രീകരിച്ചത്. അപ്പോള്‍ ആ കലാകാരനെ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? തീവ്രവാദി എന്ന് മുദ്രകുത്തി ജയിലില്‍ അടയ്ക്കെണ്ടാതാരുന്നുവോ? അതോ അത് ചെയ്യാതിരുന്ന നീതി വ്യവസ്ഥയെ നാണിപ്പിക്കാന്‍ അയാളുടെ കഴുത്ത് വെട്ടേണ്ടിയിരുന്നുവോ?

പള്ളിയില്‍ അഞ്ചുനേരം "അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല" എന്ന് ഉറക്കെ വിളിച്ചുപറയാന്‍ നിങ്ങള്‍ ന്യൂനപക്ഷമായുള്ള എത്ര രാജ്യത്ത് സാധിക്കും? അത് മറ്റു മതങ്ങളെ സംബധിച്ചിടത്തോളം മത നിന്ദ്യ അല്ലെ?

ചിന്ദിക്കൂ സുഹൃത്തേ.. മതം മനുഷ്യന് ജീവിക്കാനുള്ള മാര്‍ഗം ആണ് എല്ലാ മതവും അത് തന്നെയാണ് പറയുന്നത്.. അല്ലാതെ എന്റെ മതം ആണ് സത്യം മറ്റുള്ളതെല്ലാം തെറ്റ് എന്ന് ചിന്ദിച്, എല്ലാരേയും നമ്മുടെ രീതിയില്‍ ചിന്ദിപ്പിക്കണം എന്നത് തെറ്റായ ആശയമാണ്. എല്ലാത്തിലും നല്ലത് ഉണ്ട് തെറ്റുകളും ഉണ്ട്.. നല്ലത് എല്ലായിടത്തും നിന്ന് സ്വീകരിക്കണം, തെറ്റെന്നു തോന്നുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് അത് നാശത്തിലെ അവസാനിക്കൂ...

ബദര്‍ badar said...

തെറ്റിനെ തെറ്റ് കൊണ്ട് നേരിടുന്നതിനെ ഒരിക്കലും അനുകൂലിക്കുന്നില്ല.
ഇപ്പോള്‍ മുറവിളി കൂട്ടുന്നവര്‍ ചോദ്യപേപ്പര്‍ വിവാദം ഉണ്ടായ സമയത്ത്
തക്കതായ ശിക്ഷാനടപടികള്‍ എടുത്തിരുന്നെങ്കില്‍ ഈ സംഭവം ഒഴിവാക്കാമായിരുന്നില്ലേ?

മുസ്ലിം സമൂഹത്തെ ഒന്നടങ്കം വേദനിപ്പിച്ചവനെ ജാമ്യം നല്‍കി യഥേഷ്ട്ടം വിഹരിക്കാന്‍
അനുവദിച്ച കോടതിക്കുമില്ലേ ഈ സംഭവത്തിന്‍റെ ഉത്തരവാദിത്വം?

എന്ന് ഞാന്‍ എഴുതിയത് ചിലര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചില്ല എന്നതില്‍ ഖേദമുണ്ട്.
കൈ വെട്ടിയവര്‍ റസൂലിന്റെ പാതയാണ് സ്വീകരിച്ചത് എന്ന് ഞാന്‍ പറഞ്ഞില്ല.
ഒരു മഹാ ദുരന്തം തന്നെയാണത്. നമ്മുടെ കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തത്.
എന്നാല്‍ ഞാന്‍ പറയാന്‍ ശ്രമിച്ചത് അതല്ല. നിങ്ങള്‍ പ്രതികരിച്ചതും അതിനെക്കുറിച്ചല്ല.

ഇപ്പോള്‍ മുറവിളി കൂട്ടുന്നവര്‍, പത്രങ്ങള്‍ നിറയെ പ്രസ്താവനകളുമായി നിറഞ്ഞു നില്‍ക്കുന്നവര്‍,
കൈ വെട്ടിയവര്‍ക്കെതിരെ അത്യുച്ചത്തില്‍ പ്രതികരിക്കുന്നവര്‍ ,
മുസ്ലിം ലോകത്തെയാകെ വേദനിപ്പിച്ച ചോദ്യപേപ്പര്‍ തയ്യാറാക്കിയ വേളയില്‍ അധ്യാപകനെതിരെ ഒന്നും
പറയാന്‍ താല്പര്യപ്പെട്ടു കണ്ടില്ല. മൌനം നടിച്ചു. അതെ, നിങ്ങളുടെ ആ മൌനമാണ് ഈയൊരു
ദുരന്തത്തിന് കാരണം എന്ന് പറയാന്‍ മാത്രമാണ് ഞാന്‍ ഈ കുറിപ്പെഴുതിയത്.
നിങ്ങളുടെ മൌനം മുറിവേല്‍പ്പിച്ച ചിലര്‍, തങ്ങളുടെ പൊന്നോമന പ്രവാചകനെ ഒരധ്യാകാപകന്‍
ചീത്ത വിളിച്ചാലും ആരും പ്രതികരിക്കില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍,
അവര്‍ തെറ്റിലേക്ക് നയിക്കപ്പെട്ടു. ഇപ്പോള്‍ അത്യുച്ചത്തില്‍ മുറവിളി കൂട്ടുന്നവരെ,
പ്രവാചകനെ നിന്ദിച്ചപോള്‍ നിങ്ങള്‍ പാലിച്ച മൌനം അതിപ്പോള്‍ ഒരു ദുരന്തമായി മാറി.
അതല്ലേ സത്യം?

ഇനിയും ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്.
കേരളത്തില്‍ തലയില്‍ തട്ടമിട്ട് സ്കൂളില്‍ വന്ന പെണ്‍കുട്ടിയെ സ്കൂളില്‍ നിന്നും പുറത്താക്കി.
വേറൊരു സ്കൂളില്‍ തലമറച്ചതിനു അധ്യാപിക പെണ്‍കുട്ടിയുടെ മുഖത്തടിച്ചു.
ഇന്ത്യയില്‍ സ്വന്തം മത ആചാരപ്രകാരം ജീവിക്കാന്‍ എല്ലാവര്ക്കും ഭരണഖടന അവകാശം
നല്കുന്നുണ്ട്. എന്നാല്‍ ഇവിടെ ആ അവകാശം നിഷേധിക്കപ്പെടുകയാണ്.
ഇന്ന് കൈ വെട്ടിയതിനെതിരെ ഉഗ്രമായി പ്രതികരിക്കുന്ന നിങ്ങള്‍ ഇതിനെതിരെ
പ്രതികരിക്കാതതെന്തു? അതോ നാളെ ആ അധ്യാപികയെ ആരെങ്കിലും ആക്രമിച്ചാല്‍ അപ്പോള്‍
പ്രതികരിക്കാം എന്നാണോ?

ഞാന്‍ അപേക്ഷിക്കുകയാണ്. നിങ്ങള്‍ ഇന്നത്തെ ഈ മൌനം വെടിയുക.
എങ്കില്‍ നമുക്ക് നാളെ ഒരു ദുരന്തം ഉണ്ടാവുന്നതില്‍ നിന്നും നമ്മുടെ കേരളത്തെ രക്ഷിക്കാം.
.

ക്ഷമ said...

>> ചോദ്യപേപ്പറിലൂടെ പ്രവാചകനെ ചീത്ത വിളിച്ച അദ്ധ്യാപകന്‍ ജോസെഫിന് അറിയാമായിരുന്നില്ലേ മുസ്ലിംകള്‍ സ്വന്തത്തെക്കാളും സ്നേഹിക്കുന്ന പ്രവാചകനെ നിന്ദിച്ചാല്‍ മുസ്ലിം ലോകത്തിന്റെ മനസ്സ് വേദനിക്കുമെന്ന്? << --- ബദര്‍, ലോകത്ത് ഇന്നുവരെ മുഹമ്മദ്‌ എന്ന പേരില്‍ മുഹമ്മദ്‌ നബി മാത്രമേ ജീവിച്ചിരുന്നിട്ടുള്ളുവോ? "മുഹമ്മദ്" എന്ന പേരുള്ള എത്രയോ വ്യക്തികള്‍ സമൂഹത്തില്‍ വളരെ മോശപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നു, അപ്പോഴൊന്നും "മുസ്ലിം ലോകത്തിന്റെ മനസ്സ്" വേദനിക്കാറില്ലേ?

>> ചോദ്യപേപ്പറില്‍ വര്‍ഗീയം തിരുകിക്കയറ്റിയതു വഴി മുസ്ലിം സമൂഹത്തിന്‍റെ മനസ്സും ആത്മാവുമാണ് വേദനിച്ചത്. സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടാല്‍ ആ വേദനയ്ക്ക് പകരമാകുമോ? << ---ആ കൈ വെട്ടിയപ്പോള്‍ വേദനയ്ക്ക് പകരമായോ?

>> ഇപ്പോള്‍ മുറവിളി കൂട്ടുന്നവര്‍ ചോദ്യപേപ്പര്‍ വിവാദം ഉണ്ടായ സമയത്ത് തക്കതായ ശിക്ഷാനടപടികള്‍ എടുത്തിരുന്നെങ്കില്‍ ഈ നിര്‍ഭാഗ്യകരമായ സംഭവം ഒഴിവാക്കാമായിരുന്നില്ലേ? << --- ആ അധ്യാപകനെ ജോലിയില്‍നിന്നും മാറ്റിനിറുത്തി, നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥ അനുസ്സരിച്ചുള്ള നടപടികള്‍ അയാള്‍ ഇപ്പോഴും നേരിട്ട് കൊണ്ടിരിക്കുകയാണ്. "തക്കതായ ശിക്ഷാനടപടികള്‍" എന്നത് കൊണ്ട് എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?

>> നിങ്ങളുടെ മൌനം മുറിവേല്‍പ്പിച്ച ചിലര്‍, തങ്ങളുടെ പൊന്നോമന പ്രവാചകനെ ഒരധ്യാകാപകന്‍ ചീത്ത വിളിച്ചാലും ആരും പ്രതികരിക്കില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍, അവര്‍ തെറ്റിലേക്ക് നയിക്കപ്പെട്ടു. << ---"പൊന്നോമന പ്രവാചകനെ ചീത്ത വിളിച്ചു" എന്ന രീതിയില്‍ ചിലര്‍ കഥകള്‍ മെനഞ്ഞു, പലരും അത് വിശ്വസിച്ചു. അതാണ്‌ സത്യം...

ബാക്കി ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്... ഭ്രാന്തനെ മുഹമ്മദ്‌ എന്ന് വിളിച്ചാല്‍

Domy said...

സത്യം പറഞ്ഞാൽ ഇവിടെ ആർക്കാണ്‌ തെറ്റ് പറ്റിയത്‌? ഈ ബ്ലോഗ് ഒന്ന് കണ്ടു നോക്കൂ.

http://beingmallu.blogspot.com/2010/07/blog-post.html

ബദര്‍ badar said...

@ ക്ഷമ ,

>>>>ലോകത്ത് ഇന്നുവരെ മുഹമ്മദ്‌ എന്ന പേരില്‍ മുഹമ്മദ്‌ നബി മാത്രമേ ജീവിച്ചിരുന്നിട്ടുള്ളുവോ? "മുഹമ്മദ്" എന്ന പേരുള്ള എത്രയോ വ്യക്തികള്‍ സമൂഹത്തില്‍ വളരെ മോശപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നു, അപ്പോഴൊന്നും "മുസ്ലിം ലോകത്തിന്റെ മനസ്സ്" വേദനിക്കാറില്ലേ?<<<< ജോസഫിന്റെ ചോദ്യപേപ്പര്‍ ക്രിയയെ ഒരിക്കലും ന്യായീകരിക്കാനാകില്ല. അദ്ദേഹം ദുരുദ്ദേശത്തൊടെയല്ല ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കാരണം, പടച്ചോനും, ഒപ്പം ആളുടെ പേരു മുഹമ്മദും, നായിന്റെ മോനും കൂടി ചേര്‍ന്നാല്‍ അത് എവിടേയാണ്‌ കൊള്ളുകയെന്ന് സാമാന്യ ബോധമുള്ളവര്‍ക്കെല്ലാമറിയാം.

>>>>ആ കൈ വെട്ടിയപ്പോള്‍ വേദനയ്ക്ക് പകരമായോ?<<<<<<<
എന്ന് ഞാന്‍ പറഞ്ഞോ? കൈ വെട്ടിയതിനെ എതിര്ട്ടിട്ടല്ലാതെ അനുകൂലിച്ചു ഞാന്‍ ഒരു വാക്കെങ്കിലും പറഞ്ഞിട്ടുണ്ടോ?

>>>> ആ അധ്യാപകനെ ജോലിയില്‍നിന്നും മാറ്റിനിറുത്തി, നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥ അനുസ്സരിച്ചുള്ള നടപടികള്‍ അയാള്‍ ഇപ്പോഴും നേരിട്ട് കൊണ്ടിരിക്കുകയാണ്. "തക്കതായ ശിക്ഷാനടപടികള്‍" എന്നത് കൊണ്ട് എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?<<<<

തൂക്കിക്കൊല്ലണം എന്നൊന്നും ഞാന്‍ പറഞ്ഞില്ല സുഹുര്തെ,
എഴുതിയത് അയാളാനെന്നു പകല്‍ പോലെ തെളിഞ്ഞിട്ടും കോടതി
അയാള്‍ക്ക്‌ ഒറ്റ ദിവസം കൊണ്ട് ജാമ്യം അനുവദിച്ചു.അയാള്‍ ജാമ്യത്തില്‍
ഇറങ്ങുന്നതിനു ഭരണകൂടം ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല.
എന്നാല്‍ തെളിവില്ലാതെ പിടിക്കപ്പെടുന്നവരെ രണ്ടാഴ്ചയും അതില്‍
കൂടുതലും റിമാന്‍ണ്ട് ചെയ്യാന്‍ കോടതി മടി കാണിക്കാറില്ല.
എന്തിനേറെ പറയുന്നു, തെളിവില്ലാതെ മദനിയെ പത്തു വര്ഷം വരെ
ജാമ്യമില്ലാതെ തടവിലിട്ടില്ലേ? അതെ താല്പര്യത്തിന്റെ നൂറില്‍ ഒരംശം
പോലും ഇവിടെ കോടതി കാണിച്ചില്ല. അതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞത്,ഇത്തരം ഇരട്ടത്താപ്പുകലാണ് കൈ വെട്ടല്‍ എന്ന ദുരന്തതിനു
കാരണം എന്ന്. മുസ്ലിമിനെ ക്രുശിക്കുംപോലുള്ള നിങ്ങളുടെ മൌനം
ഇനിയെങ്കിലും വെടിയുക.എങ്കില്‍ ഇത്തരം അനിഷ്ട്ട സംഭവങ്ങള്‍
നമ്മുടെ നാട്ടില്‍ ഉണ്ടാവില്ല.
എല്ലാ മതക്കാരുടെ വേദനയിലും പ്രതികരിക്കുക.
മൌനം വെടിയുക.

Lisa said...

ക്ഷമിക്കണം, ഞാന്‍ പറഞ്ഞത് കുറച്ച് വ്യതിചലിച്ചു പോയി. അത് കഴുത്ത് കണ്ടിക്കണം എന്നൊക്കെ അവിടൊരാള്‍ പറഞ്ഞതിനുള്ള വികാരം ആയിരുന്നു. നടന്നതില്‍ ദുഖമുണ്ട്.. അധ്യാപകന്‍ അങ്ങനെ എഴുതിയതിലും, അവസാനം അയാളുടെ കൈ വെട്ടിയതിലും..

പിന്നെ മദനിയുടെ കാര്യം.. അതും എന്താണ് സത്യം എന്താണ് കള്ളം എന്നുള്ളത് വിശ്വസിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയിലാണ് എല്ലാരും. അതും ഈ പറഞ്ഞപോലെ കര്‍മഫലം എന്നുപറയുകയെ നിവൃത്തിയുള്ളൂ. സമധാന അന്തരീക്ഷത്തില്‍ ജീവിച്ചിരുന്ന ജനതയുടെ മനസ്സില്‍ തീക്കനല്‍ വാരിയിട്ടത്തില്‍ ടിയാന് നല്ല പങ്കുണ്ട്. അതിനുള്ള ശിക്ഷ അനുഭവിച്ചുകഴിഞ്ഞു എന്നുള്ളതും സത്യം തന്നെ.. പിന്നെ ഞാന്‍ വിശ്വസിക്കുന്നത് സ്വര്‍ഗവും നരകവും ഇവിടെത്തന്നെയാണ് എന്നാണ്. അവനവന്‍ ചെയ്തതിന്റെ ഫലം അവനവന്‍ അനുഭവിക്കും!!
മുസ്ലിങ്ങളെ അത് ചെയ്തു, ഇതുചെയ്തു എന്നൊക്കെ പറഞ്ഞ മദനിയുടെ പ്രസംഗം ഞാനും കണ്ടിട്ടുണ്ട്. മുസ്ലിമിന് ഇവിടെയുള്ള ആനുകൂല്യങ്ങള്‍ പറഞ്ഞതുമില്ല.. അവസാനം പുള്ളി മാനസാന്തരം വന്നു സമാധാന പ്രിയനായി.. പക്ഷെ പണ്ട് കൊളുത്തിവിട്ടത് ഇന്ന് പലരിലും ആളികത്തുകയാനെന്നത് സത്യം മാത്രമാണ്. മതവികാരം വളരെ സൂക്ഷിച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്.. ഇന്ന് യുവത്വത്തിന് സംഭവിച്ച മൂല്യ അപചയത്തിന് ചെയ്ത സംഭാവനയ്ക്ക്‌ ദൈവം തന്നെ നല്‍കുന്ന ശിക്ഷയാണ് ഇത്..

YUKTHI said...

>> ചോദ്യപേപ്പറില്‍ വര്‍ഗീയം തിരുകിക്കയറ്റിയതു വഴി മുസ്ലിം സമൂഹത്തിന്‍റെ മനസ്സും ആത്മാവുമാണ് വേദനിച്ചത്. <<

കേരളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിലെ (കേരള കൌമുദി) കാര്‍ട്ടൂണിസ്റ്റ് കഴിഞ്ഞ ദിവസം വരച്ച ഒരു കാര്‍ട്ടൂണിന്റെ പേര് "മഗ്ദലന മുരളി". കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കരുണാകരനും മുരളിയും ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും. കുരിശില്‍ കിടക്കുന്ന കരുണാകരന്റെ സമീപം നില്‍ക്കുന്ന മുരളി രമേശ്‌ ചെന്നിത്തലയെ കല്ലെറിഞ്ഞുകൊണ്ട് പറയുന്ന വാചകം "നിങ്ങളില്‍ പാപം ചെയ്തവരെ ഞാന്‍ കല്ലെറിയട്ടെ". കാര്‍ട്ടൂണ്‍ ഇവിടെ കാണാം

(മഗ്ദലനമറിയത്തെ കല്ലെറിയുവാന്‍ വന്നവരോട് യേശു പറയുന്നതായ വാചകമാണ് "നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ". മഗ്ദലനമറിയം യേശുവിന്റെ മരണസമയത്ത് കുരിശിന്‍ ചുവട്ടില്‍ ഉണ്ടായിരുന്നു എന്നും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്)

നിങ്ങളുടെ മാനദണ്ഡം അനുസ്സരിച്ച് സുജിത്തിന്റെ കാര്‍ട്ടൂണ്‍ ഏതു വിഭാഗത്തില്‍ വരും, മതനിന്ദയോ അതോ അവഹേളനമോ അതോ വര്‍ഗ്ഗീയമോ??

ബദര്‍ badar said...

@yukthi,

കാര്‍ട്ടൂണ്‍ കണ്ടു.ഇതില്‍ മത നിന്ദ ഉണ്ടെങ്കില്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടണം.എന്നാല്‍ യുക്തി അടക്കമുള്ള ക്രിസ്ത്യന്‍ സഹോദരന്മാര്‍
അങ്ങനെ ഒരു ആരോപണം ഇത് വരെ ഉന്നയിച്ചിട്ടില്ല.
മറിച്ച് യുക്തി എന്നോട് തീരുമാനിക്കാന്‍ പറഞ്ഞിരിക്കുകയാണ്,
"മതനിന്ദയോ അതോ അവഹേളനമോ അതോ വര്‍ഗ്ഗീയമോ??" എന്ന്.
ആദ്യം യുക്തി തീരുമാനിക്കൂ ഇതില്‍ ഏതു വിഭാഗത്തില്‍ പെടും എന്ന്.

പിന്നെ യുക്തി, എന്‍റെ യുക്തി വെച്ച് പറയട്ടെ,
ഇതില്‍ എവിടെയാണ് യേശുവിനെയോ മരിയത്തെയോ ചീത്ത വിളിച്ചിട്ടുള്ളത് എന്ന് കാണാന്‍ കഴിഞ്ഞിട്ടില്ല.എന്നാല്‍ ക്രിസ്തു മത
വിശ്വാസികളെ വേദനിപ്പിച്ചോ എന്നെനിക്കറിയില്ല.അത് അവര്‍ക്കെ പറയാന്‍ കഴിയൂ..

YUKTHI said...

>> കാര്‍ട്ടൂണ്‍ കണ്ടു.ഇതില്‍ മത നിന്ദ ഉണ്ടെങ്കില്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടണം.എന്നാല്‍ യുക്തി അടക്കമുള്ള ക്രിസ്ത്യന്‍ സഹോദരന്മാര്‍ അങ്ങനെ ഒരു ആരോപണം ഇത് വരെ ഉന്നയിച്ചിട്ടില്ല. മറിച്ച് യുക്തി എന്നോട് തീരുമാനിക്കാന്‍ പറഞ്ഞിരിക്കുകയാണ്, "മതനിന്ദയോ അതോ അവഹേളനമോ അതോ വര്‍ഗ്ഗീയമോ??" എന്ന്. ആദ്യം യുക്തി തീരുമാനിക്കൂ ഇതില്‍ ഏതു വിഭാഗത്തില്‍ പെടും എന്ന്. പിന്നെ യുക്തി, എന്‍റെ യുക്തി വെച്ച് പറയട്ടെ, ഇതില്‍ എവിടെയാണ് യേശുവിനെയോ മരിയത്തെയോ ചീത്ത വിളിച്ചിട്ടുള്ളത് എന്ന് കാണാന്‍ കഴിഞ്ഞിട്ടില്ല.എന്നാല്‍ ക്രിസ്തുമത വിശ്വാസികളെ വേദനിപ്പിച്ചോ എന്നെനിക്കറിയില്ല.അത് അവര്‍ക്കെ പറയാന്‍ കഴിയൂ. <<

നിങ്ങളുടെ മാനദന്ധം അനുസ്സരിചാണെങ്കില്‍ ഇതില്‍ വ്യക്തമായ മതനിന്ദ ഉണ്ട്. കാരണം ക്രിസ്ത്യാനികളുടെ ദൈവം മരിച്ച കുരിശില്‍ ഒരു രാഷ്ട്രീയ നേതാവിനെ കിടത്തി, മറ്റൊരു രാഷ്ട്രീയ നേതാവിനെക്കൊണ്ട് അതെ ദൈവം പറഞ്ഞ വാക്കുകള്‍ നേരെ വിപരീത അര്‍ത്ഥത്തില്‍ പറയിപ്പിക്കുമ്പോള്‍ അത് ആ ദൈവത്തിനെ അവഹേളിക്കുന്നതിനു തുല്യമാണ്. പക്ഷെ ഏതെങ്കിലും ക്രിസ്തുമത വിശ്വാസികള്‍ ഈ കാര്ട്ടൂണിന്റെ പേരില്‍ വാളെടുക്കുവാന്‍ ഒരുങ്ങില്ല എന്ന് അത് വരച്ചയാള്‍ക്കു ഉത്തമമായ ബോധ്യം ഉള്ളതുകൊണ്ടാവണം അയാള്‍ ഈ കാര്‍ട്ടൂണ്‍ വരയ്കുവാന്‍ ധൈര്യപ്പെട്ടത്.

ഞാന്‍ ഒരു ക്രിസ്തുമത വിശ്വാസിയാണ് എന്ന് നിങ്ങള്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനം എന്താണ് എന്നുകൂടി അറിഞ്ഞാല്‍ കൊള്ളാം.

ബദര്‍ badar said...

@yukthi,
>>>>ഞാന്‍ ഒരു ക്രിസ്തുമത വിശ്വാസിയാണ് എന്ന് നിങ്ങള്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനം എന്താണ് എന്നുകൂടി അറിഞ്ഞാല്‍ കൊള്ളാം<<<

താങ്കളുടെ പ്രൊഫൈല്‍ തേടിയപ്പോള്‍ 'ലഭ്യമല്ല' എന്നാണ് കണ്ടത്.
ക്രിസ്തു മതത്തെ ക്കുറിച്ച് താന്കള്‍ പറഞ്ഞപ്പോള്‍ ക്രിസ്ത്യാനി ആയിരിക്കുമെന്ന് കരുതി.അതൊരു തെറ്റല്ലല്ലോ..
ശരിയായ പേര്‍ ഉപയോഗിച്ച് എഴുതാന്‍ താങ്കള്‍ താല്പര്യപ്പെടാതത്തിന്റെ
കാരണം എന്ത്?

ബദര്‍ badar said...

@യുക്തി,

>>> പക്ഷെ ഏതെങ്കിലും ക്രിസ്തുമത വിശ്വാസികള്‍ ഈ കാര്ട്ടൂണിന്റെ പേരില്‍ വാളെടുക്കുവാന്‍ ഒരുങ്ങില്ല എന്ന് അത് വരച്ചയാള്‍ക്കു ഉത്തമമായ ബോധ്യം ഉള്ളതുകൊണ്ടാവണം അയാള്‍ ഈ കാര്‍ട്ടൂണ്‍ വരയ്കുവാന്‍ ധൈര്യപ്പെട്ടത്.<<<

ക്രിസ്തു മതത്തെ നിന്ദിച്ചു എന്ന് പറഞ്ഞ താങ്കള്‍ തന്നെ പറയുന്നു,
ക്രിസ്തുമത വിശ്വാസികള്‍ ഈ കാര്ട്ടൂണിന്റെ പേരില്‍ വാളെടുക്കുവാന്‍ ഒരുങ്ങില്ല എന്ന്. സ്വന്തം മതത്തെ നിന്ദിച്ചിട്ടും ക്രിസ്ത്യന്‍ സഹോദരന്മാര്‍ ക്ക്,വേദനിച്ചില്ല, പ്രതികരിക്കുന്നില്ല,എന്നത് കൊണ്ട് മറ്റുള്ളവരും
പ്രതികരിക്കേണ്ട എന്ന് പറയുന്നതില്‍ യുക്തി ഉണ്ടോ, യുക്തി?
.

എന്റെ ആമിനക്കുട്ടിക്ക്.... said...

അജ്മീര്‍ സ്ഫോടന കേസിലെ പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയത് ആര്‍ എസ് എസ് ദേശീയ നിര്‍വാഹക സമിതി അംഗം
അശോക്‌ ബേരിയും കാന്‍പൂര്‍ പ്രാന്ത പ്രചാരക് അശോക്‌ വാശ്നെയും

മുമ്പ് നമുക്ക് അജ്മീര്‍ സ്ഫോടനം ഭീകരാക്രമണവും ചെയ്തത്
മുസ്ലിം ഭീകരരും ആയിരുന്നു.........
ഇപ്പോള്‍ ആര്‍ എസ് എസും സ്ഫോടനവും മാത്രം.......
ഇതിനെ കുറിച്ച് ന്യൂസ്‌ അവരില്‍ ചര്‍ച്ചയില്ല .....
അവര്‍ക്ക് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണം ആയ
കൈ വെട്ടല്‍ ഉണ്ടല്ലോ............ ....
ആര്‍ എസ് എസില്‍ ഐ എസ് ഐ ഇടപെടല്‍!

കേരളത്തില്‍ ഐ എസ് ഐ സാനിധ്യം കണ്ട
ആര്യാടന്‍ കണ്ടില്ലേ ഇത്.....മുല്ലപള്ളിയും.....

താന്തോന്നി .... said...

നല്ല മുന്തിയ മതേതരതം പറയുന്നവര്‍ തികഞ്ഞ കാപട്യമാണ് കാണിക്കുന്നത് .. ഇസ്ലാമിന്ടെയും മുസ്ലിമിന്ടെയും നേര്കാവുമ്പോള്‍ അതിനെല്ലാവര്കും ആവേശമാണ് ...എന്നിട്ടതിനെ മതെതരതമെന്നും സഹോദര്യമെന്നും പറയും... അത് കൊണ്ട് തന്നെയാണ് മലെഗാവ് സ്ഫോടനം നടന്നപ്പോള്‍ ചര്‍ച്ചകളും ചാര്ച്ചകളും കാണിച്ച മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാര്ട്ടികലും ഇത്തരം മതേതര വാദികളും യഥാര്‍ത്ഥ പ്രതികള്‍ പ്രജ്ഞ സാമിജിയാനെന്നരിഞ്ഞപ്പോള്‍ വായും പൊതി ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നു പറഞ്ഞു കിടന്നുറങ്ങുന്നത് ... കേരളത്തിലെ ഐ എസ് ഐ ബന്ധം പറഞ്ഞവര്‍ക് ആര്‍ എസ് എസിന്ടെ ഐ എസ് ഐ യുമായുള്ള ബന്ധം സി ബി ഐ വിളിച്ചു പറഞ്ഞിട്ടും ഒരു മിണ്ടാട്ടവുമില്ല , അവരതൊന്നു അറിഞ്ഞിട്ടേയില്ല ..... ബീമ പള്ളിയില്‍ ആറു ജീവന്‍ പോലിഞ്ഞപ്പോള്‍ അതും അവര്‍ക്ക് ഒരു പ്രശ്നമല്ലായിരുന്നു ... അതൊട്ടും ചര്ച്ചയായില്ല .. ഇന്നിപ്പോ ബാല്ലാണ്ട് ചര്‍ച്ചയാണ് ..... പിന്നെ ഇതൊക്കെയും കാപ്ദ്യമാല്ലാതെ മറ്റെന്തു ???? ഈ കണ്ണു നീരൊക്കെ മനസ്സക്ഷിയോടുള്ള,, മധിധര്‍ക്കുമെലുള്ള വന്ജനയല്ലാതെ മറ്റെന്തു ...????
ചോദ്യപേപ്പര്‍ കണ്ടവര്‍ക്കൊന്നും അത് ശരിയായെന്നു പറഞ്ഞിട്ടില്ല .. ദൈവതെവയും ദൈവതന്റി പ്രവാജകനെയുമാണ് നിന്നിച്ചത് ... അതൊരിക്കലും ന്യായീകരിക്കുവാന്‍ കഴിയില്ല എന്നു മാത്രമല്ല അതൊരു വിശ്വാസിയെ സംബന്തിചിടത്തോളം എത്രത്തോളം വെധനിപ്പിച്ചുവെന്നും ആര്‍കും പറഞ്ഞാല്‍ അറിയില്ല ... ഈ പറയുന്ന മതേതരത്വ മഹാന്മാര്‍ വിശ്വസിക്കുന്ന ദൈവങ്ങളുടെ പേരായിരുന്നു പകരം നല്‍കിയതെങ്കില്‍ ഈ കാണിക്കുന്ന മതെതരതമോക്കെ പെട്ടിയില്‍ വെച്ച് വന്നേനെ ... വടിയും കല്ലുമായി ....
മുസ്ലിം കളെ സംബണ്ടിചിടത്തോളം ഈ തീവ്രവാദ ആരോപനങ്ങലോക്കെയും ഒരു തുടര്‍ കഥ മാത്രമാണ് ... മറിയം രഷീത യെ ഒരിക്കല്‍ തീവ്രവാധിയാകി .... കൂടെ മുസ്ലിം ജനതയെയും തീവ്രവാതികളാകി... ഒരു യൌവനം പിചിചീന്തപ്പെട്ടപ്പോള്‍ കൂടെ പൊളിച്ചത് സമുധയതിന്ടെ ആത്മാഭിമാനവുമുണ്ടായിരുന്നു ... അന്നും ഉണ്ടായിരുന്നു കുറെ മതേതര വാദികള്‍ .. പിന്നെ സിരജുന്നിസ എന്ന ആറു വയസ്സുകാരിയെ തീവ്രവാധിയാകി .... ആഘോഷിച്ചു ... ഇന്നിപ്പോള്‍ ലൊവ് ജിഹാടും കഴിഞ്ഞു കിട്ടിയതാണിത് ... ഏതൊക്കെ സംഘടന ഇവിടെയുണ്ടെങ്കിലും ഇല്ലെങ്കിലും മുസ്ലിംകളെ തീവ്രവാതികളും ഭീകരവാധികലുമാകി നിലനിര്‍ത്തേണ്ടത് ഇത്തരം മഹാ മനസ്കരുടെ ആവശ്യം തന്നെയാണ് ... ഇതൊക്കെ കേട്ടടങ്ങിയുട്ടു കഴിയുമ്പോള്‍ ... ഇനിയും വാരും .... പുതിയ പുതിയ കഥകള്‍ .....

-----------------------------------------------
Do not follow blindly any information of which you have no direct knowledge. (Using your faculties of perception and conception) you must verify it for yourself. In the Court of your Lord, you will be held accountable for your hearing, sight, and the faculty of reasoning [Holy Quran: 17/36].

താന്തോന്നി .... said...
This comment has been removed by the author.
താന്തോന്നി .... said...
This comment has been removed by the author.
താന്തോന്നി .... said...
This comment has been removed by the author.
താന്തോന്നി .... said...
This comment has been removed by the author.
പെഴ! said...

മതഭ്രാന്ത തലക്കുപിടിച്ച സഹോദരന്മാരേ... മതിയായില്ലേ? വെട്ടുന്നത് കൈ ആയാലും തലയായാലും എന്തിന് കേവലം ഭീഷണിപ്പെടുത്തലായാലും അക്രമത്തെ അനുകൂലിച്ച് പോസ്റ്ററുകള് ഇറക്കുന്നതും ഇവിടെ എഴുതുന്നതുമൊക്കെ തീവ്രവാദം തന്നെയാണ്.
ഇതിനു നേരം കളയാതെ ഏതെങ്കിലും ഒരു സഹജീവിക്ക് ഗുണമുണ്ടാകുന്ന എന്തെങ്കിലും ചെയ്യ്. അതെങ്ങനാ..അവിടേം നോക്കും ഹിന്ദുവാണോ മുസ് ലിമാണോ ക്രിസ്ത്യാനിയാണോന്ന്. ഏതായാലും ഒരു കാര്യം എനിക്കുറപ്പുണ്ട്, ഈ ലോകത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിക്കുകയം പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവനാണ് ഈശ്വരനെങ്കില്(അത് മതത്തിന്റേതായാലും) ഒരു വിവാദചോദ്യപ്പേറുകൊണ്ട് അവിടുന്ന് അപമാനിക്കപ്പെടുകയോ ഇല്ലാതാകുകയോ ചെയ്യില്ല. തുമ്മിയാല് തെറിക്കുന്ന മൂക്കല്ല ദൈവം.

ബദര്‍ badar said...

@പെഴ,

മതഭ്രാന്ത്‌ തലയ്ക്കു പിടിക്കാത്ത സഹോദരാ ..
താങ്കള്‍ക്കു മത ഭ്രാന്തല്ല, മത വിരോധമാണ്.മുസ്ലിം വിരോധം.
ഈ പോസ്റ്റില്‍ കൈ വെട്ടിയതിനെ അനുകൂലിച്ചു ഞാന്‍ വല്ലതും എഴുതിയതായി കാണിക്കാന്‍ കഴിയുമോ? മറിച്ചു, അത് ഒരിക്കലും
പ്രവാചകന്‍ പറഞ്ഞ മാര്‍ഗമല്ല എന്നാണു ഞാന്‍ പറഞ്ഞിരിക്കുന്നത്.
എന്നിട്ടും താങ്കള്‍ ഈ പോസ്റ്റിനെ 'തീവ്രവാദം'എന്ന് വിളിച്ചു.
അതെ, അയാള്‍ മുസ്ലിം ആണെങ്കില്‍ തീവ്രവാദി ആയിരിക്കും എന്ന
വില കുറഞ്ഞ ചിന്ത താങ്കള്‍ പുലര്‍ത്തുന്നത് കൊണ്ടാണിത്.
മുസ്ലിം ന്യായം പറഞ്ഞാല്‍ അത് തീവ്രവാദം.മറ്റുള്ളവര്‍ ദൈവ നിന്ദ നടത്തിയാലും പ്രവാചക നിന്ദ നടത്തിയാലും അവര്‍ മാന്യന്മാര്‍!
താങ്കളെപ്പോലുള്ളവരുടെ ഇത്തരം രണ്ടാം കിട പ്രവര്‍ത്തികളാണ് ആദ്യം
ഇല്ലാതാക്കേണ്ടത്.എങ്കില്‍ മറ്റുള്ള ദുരന്തങ്ങളും ഇല്ലാതായിക്കോളും.
>>>ഇതിനു നേരം കളയാതെ ഏതെങ്കിലും ഒരു സഹജീവിക്ക് ഗുണമുണ്ടാകുന്ന എന്തെങ്കിലും ചെയ്യ്. അതെങ്ങനാ..അവിടേം നോക്കും ഹിന്ദുവാണോ മുസ് ലിമാണോ ക്രിസ്ത്യാനിയാണോന്ന്.<<<
അതെ, താങ്കള്‍ ഇവിടെ നോക്കിയ പോലെ.എഴുതിയത് എന്താണെന്ന് നോക്കിയില്ല, എഴുതിയ ആള്‍ മുസ്ലിം ആണെന്ന് കണ്ടപ്പോള്‍ അതിനെ
'തീവ്രവാദം' എന്ന് വിളിക്കാന്‍ തിടുക്കം.ആദ്യം മതം നോക്കാതെയുള്ള
സഹജീവി സ്നേഹം സ്വയം ചെയ്യാന്‍ നോക്ക്, എന്നിട്ട് മതി മറ്റുള്ളവരെ
കുറ്റപ്പെടുത്തല്‍.
>>> തുമ്മിയാല് തെറിക്കുന്ന മൂക്കല്ല ദൈവം<<<
എന്നിട്ടെന്താ ഈ പോസ്റ്റ് വായിച്ചപ്പോള്‍ താങ്കളുടെ മൂക്ക് തെറിച്ചു പോയത്?

താന്തോന്നി .... said...

മതഭ്രാന്ത തലക്കുപിടിച്ച സഹോദരന്മാരേ... മതിയായില്ലേ?
ഇതിനു നേരം കളയാതെ ഏതെങ്കിലും ഒരു സഹജീവിക്ക് ഗുണമുണ്ടാകുന്ന എന്തെങ്കിലും ചെയ്യ്. അതെങ്ങനാ..അവിടേം നോക്കും ഹിന്ദുവാണോ മുസ് ലിമാണോ ക്രിസ്ത്യാനിയാണോന്ന്. ????
അതല്ലേ സംഭവിച്ചു കൊണ്ടിരിക്കുന്നത് ..... മതവും മതേതരത്വവും ആളും സമയവും സമുദായവും നോകി പുലംബാനുല്ലതല്ല..... എല്ലാവരെയും തുല്യരായി കാണാന്‍ കഴിയുന്നതാവണം ..... തെറ്റ് ചെയ്തവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനു പകരം സമുധയതെയും ചില സംഘടനകളെയും മാത്രം വിമര്‍ശിക്കുകയും പ്രതികലാകുകയും ചെയ്യുന്ന പോലീസും മാധ്യമ ഭ്രാന്തന്മാരും ഈ കാട്ടിക്കൂട്ടുന്നതെന്തു ..... ഇന്നലെ അവര്‍ ഒന്ന് പറയുന്നു ... ഇന്ന് തിരുത്തുന്നു ... നാളെ അവര്‍ വീണ്ടും അത് തന്നെ പറയുന്നു ...
പക്ഷെ അവിടങ്ങളില്‍ എല്ലാം ഒരൊറ്റ മതത്തിലേക് ചൂണ്ടിക്കൊണ്ട് മാത്രം ...
" മതേതര സ്നേഹികള്‍" ചെട്ടായിയെന്നു വിളിച്ചും മുത്ത്‌ മോതലെന്നു പറഞ്ഞും ബല്യ മതേതര വാദികളും മനുഷ്യ സ്നേഹികലുമായി തിമിര്താടട്ടെ ....
മാധ്യ വിവേച്ചനതിനെതിരായി ആയിരം കാര്യങ്ങള്‍ നമുക്ക് ചുറ്റും കാണാന്‍ കഴിയും ... എന്നാലും എന്റെ റബ്ബേ .... ഞമ്മള്‍ക്ക് എല്ലാം കാണാന്‍ കയ്യോ!!!!!!!!!!!!!

ബദര്‍ badar said...

>>>എന്‍റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്.ഈ ഭ്രാന്തന്‍ സ്ഥിരമായി ഒറ്റയ്ക്കിരുന്നു ദൈവത്തെ വിളിക്കും."പടച്ചോനെ..പടച്ചോനെ.."ദൈവത്തിന്റെ മറുപടി.
"എന്താഡാ നായിന്‍റെ മോനെ"എന്നാണ്.ഇദ്ദേഹം ചോദിക്കുന്നു."ഒരു അയില ..അത് മുറിച്ചാല്‍ എത്ര കഷ്നമാണ്?" ദൈവത്തിന്‍റെ മറുപടി.(ദൈവം ഇദ്ദേഹം തന്നെയാണ്)."മൂന്ന് കശ്നമാനെന്നു നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ"<<<<

ആ അധ്യാപകന് നിരപരാധിയാണെന്ന് തെളിയിക്കാന്‍ വേണ്ടി കണ്ടെത്തിയ പുസ്തകത്തിലെ വാചകം ആണിത്.സത്യം പറഞ്ഞാല്‍ ഈ വരികള്‍ വായിക്കുന്നത് വരെ എനിക്ക് ആ അധ്യാപകനോട് അത്ര ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല.ഒരു പുസ്തകത്തില്‍ നിന്നും കുറച്ചു വരികള്‍ എടുത്തതിനു അദ്ധ്യാപകന്‍ എന്ത് പിഴച്ചു എന്നായിരുന്നു എന്‍റെ ചിന്ത. എന്നാല്‍ ഇത് വായിച്ചപ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു.അയ്യാള്‍ മനപ്പുര്‍വ്വം ചെയ്ത നീച പ്രവര്‍ത്തി ആയിരുന്നു അതെന്നു.ഇത് വായിച്ചിട്ടും ചിലര്‍ ആ അധ്യാപകനെ ന്യായീകരിക്കുകയാണോ? ഈ വാചകത്തിലെ വരികള്‍ അതെ പടി പകര്തിയിരുന്നെന്കില്‍ ഒരിക്കലും ആ ചോദ്യപേപ്പര്‍ വിവാദം ആകുമായിരുന്നില്ല. നീചനായ ആ അദ്ധ്യാപകന്‍ മനപ്പുര്‍വ്വം ഇവിടെ വ്യത്യാസം വരുത്തിയത് വളരെ വ്യക്തമായി മനസ്സിലാകുന്ന കാര്യമാണ്.
ഒരു പുസ്തകത്തില്‍ നിന്നും വരികള്‍ എടുക്കുമ്പോള്‍ അതെ പടി പകര്താമായിരുന്നു.എന്നാല്‍ ഇവടെ മനപ്പുര്‍വ്വം മുഹമ്മദ്‌ എന്ന പേര് ഉള്പെടുതുകയും, ആ വാചകത്തിലെ ചില വാക്കുകള്‍ ഒഴിവാക്കുകയും ചെയ്തപ്പോള്‍, അധ്യാപകന്‍റെ ഉദ്ദേശം മതനിന്ദയും പ്രവാചക നിന്ദയും
തന്നെയായിരുന്നു എന്ന് മനസ്സിലാവുന്നു.അയാളുടെ വികൃതമായ മനസ്സ് നമുക്കീ 'പൊളിച്ചു പണി' യില്‍ കാണാന്‍ സാധിക്കും.

CKLatheef said...

നാടിന്റെ സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും നമ്മുക്ക് നേട്ടമൊന്നുമില്ലേ?. വര്‍ഗീയ ധ്രുവീകരണത്തിലും വെറുപ്പിലുമാണോ കേരളീയന്റെ പ്രതീക്ഷ മുഴുവന്‍?. ഇങ്ങനെ ചോദിക്കാന്‍ തോന്നുന്നത്, മാധ്യമങ്ങളും ചാനലുകളും കൂടി കാണിക്കുന്ന പിത്തലാട്ടം കാണുമ്പോഴാണ്. മുസ്‌ലിംകളുടെ പക്ഷത്തുനിന്ന് നന്മ ചെയ്യുമ്പോള്‍ അത് കേവലം വോട്ടിനും പാര്‍ട്ടിവളര്‍ത്താനുമുള്ള കൗശലമായി കാണുകയും തെറ്റായ പ്രവൃത്തി
ചെയ്യുമ്പോള്‍ അത് മതത്തിന്റെ പേരില്‍ വരവുചേര്‍ത്ത് പരസ്പര അകല്‍ച സൃഷ്ടിക്കുകയും ചെയ്യുന്ന അധമവികാരത്തിന് എന്ത് പേരിട്ട് വിളിക്കും?.

തെറ്റായ പ്രവണതകള്‍ക്കെതിരെ ഒരു പ്രതികരണം ഇവിടെയും വായിക്കാം.

ബദര്‍ badar said...

കൈ വെട്ട് സംഭവം പ്രവാചക നിന്ദ മൂലം ഉണ്ടായതാണ് എങ്കിലും, ഏതു പ്രവാചകനോടുള്ള സ്നേഹം കൊണ്ടാണോ ആ നീച പ്രവര്‍ത്തി ചെയ്തത്,ആ പ്രവാചകന്‍ ഒരിക്കലും നമ്മളെ ഈ പാതയിലൂടെ സഞ്ചരിക്കാന്‍ പഠിപ്പിച്ചിട്ടില്ല.
കൈ വെട്ടിയവര്‍ മതത്തില്‍ പറഞ്ഞ കാര്യമല്ല ചെയ്തത് എന്നിരിക്കെ,ഇവിടെ ഇസ്ലാം കാര്യവും ഈമാന്‍ കാര്യവും പറഞ്ഞിട്ട് കാര്യമുണ്ടാവും എന്നും തോന്നുന്നില്ല.പിന്നെ ഇവിടെ എന്താണ് സംഭവിച്ചത്?
അയാള്‍ മുസ്ലിം ആണെങ്കില്‍ തീവ്രവാദി ആയിരിക്കും എന്ന വില കുറഞ്ഞ ചിന്ത വെച്ച് പുലര്‍ത്താത്ത വരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
(അല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല,അവര്‍ തെറ്റിദ്ധരിക്കും).പ്രതി മുസ്ലിം ആണെങ്കില്‍ തെളിവ് ഇല്ലെങ്കിലും മാസങ്ങളോളം റിമാന്‍ഡില്‍(മദനിയെ വര്‍ഷങ്ങള്‍)തടവില്‍ വെക്കാന്‍ കോടതിക്ക് ഒരു മടിയും ഇല്ല.പ്രൊഫ.ജോസഫ്‌ വര്‍ഗീയ കലാപം ഉണ്ടാകാന്‍ കാരണമാകുന്ന വിധത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാകി എന്നത് പകല്‍ പോലെ തെളിഞ്ഞിട്ടും ഒറ്റ ദിവസം കൊണ്ട് ജാമ്യം.പതിനാലു ദിവസമെന്കിലും റിമാന്‍ഡില്‍ വെക്കാന്‍ കോടതിക്ക് താല്പര്യമില്ല.
ഇപ്പോള്‍ കൈ വെട്ട് കേസില്‍ പിടിച്ചവരെയും, അവരാണ് വെട്ടിയത് എന്ന് തെളിഞ്ഞിട്ടില്ല ,റിമാന്‍ഡില്‍ വെച്ചിരിക്കുകയാണ്.(അവരെ വിടണം എന്നല്ല ഞാന്‍ പറഞ്ഞതിന്‍റെ അര്‍ഥം).

ഇവിടെ സ്വാഭാവികമായും തോന്നിപ്പോകാവുന്ന ഒരു കാര്യം, മുസ്ലിമിനെതിരെ തിരിഞ്ഞാല്‍ കോടതിക്ക് പോലും പ്രതികരണമില്ല,പ്രതി മുസ്ലിം ആയാല്‍ പത്തു വര്‍ഷങ്ങളോളം ജാമ്യമില്ലാതെ തടവില്‍ വെക്കാന്‍ ഒരു കോടതിക്കും മടിയില്ല.
ഈ ഒരവസ്ഥ നമ്മുടെ നാട്ടില്‍ നിലനിക്കുന്നത് കൊണ്ടല്ലേ കൈ വെട്ടല്‍ എന്ന തെറ്റിലേക്ക് യുവാകളെ നയിക്കാന്‍ കാരണമാകുന്നത്?
അത്തരം അവസ്ഥകള്‍ അല്ലെ ആദ്യം ഇല്ലാതാവേണ്ടത്? കൈ വെട്ടിയപ്പോള്‍ വിലപിച്ചവര്‍ ,പ്രതിഷേധിച്ചവര്‍, താലിബാനിസം എന്ന് വിളിച്ചവര്‍, പ്രതികളെ ഒറ്റ ദിവസം കൊണ്ട് പിടിച്ച പോലീസ്, പ്രതികളെ റിമാന്‍ഡ്‌ ചെയ്ത കോടതി,
ചോദ്യപേപ്പര്‍ വിവാദം ഉണ്ടായപ്പോള്‍ പാലിച്ച മൌനമല്ലേ ഈ ദുരന്തത്തിന് കാരണം.
അതെ, മൌനത്തിന്റെ ശമ്പളം ദുരന്തം തന്നെ!

ഞാന്‍ ഒരിക്കല്‍ കൂടി പറയുകയാണ്‌,കൈ വെട്ടിയവര്‍ നടപ്പിലാകിയത് ഈമാന്‍ കാര്യമല്ല,അത് കൊണ്ട് ഇവിടെ ഈമാന്‍ കാര്യത്തെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല.

കൈ വെട്ടിയത് തെറ്റ് തന്നെ, അത്തരം തെറ്റുകള്‍ ഇനിയും ആവര്ത്തിക്കാതിരിക്കട്ടെ.അതിനായി നമ്മള്‍ മൌനത്തെ വെടിയാം.

ജിപ്പൂസ് said...

പ്രസക്തമാണ് ബദറിന്‍റെ നിരീക്ഷണങ്ങള്‍.മുസ്ലിം പേരുള്ളവരും അല്ലാത്തവരും അത് നാട്ടിലെ സംഘടനകളായാലും ബ്ലോഗര്‍മാരായാലും തങ്ങളിലെ 'മതേതരനെ' ഉയര്‍ത്തിക്കാട്ടാനായി കൈവെട്ടിയവന്മാരെ തെറിവിളിക്കുന്ന തിരക്കിലായിരുന്നു.സംഭവം നടക്കാന്‍ പാടില്ലാത്തത് തന്നെ.അതിനിടയില്‍ കൈവെട്ടിലേക്ക് നയിച്ച ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളെ പലരും സൗകര്യപൂര്‍‌വ്വം വിസ്മരിച്ചു.

അത്തരം കാര്യങ്ങള്‍ കൂടി പ്രതിപാദിച്ച് കൊണ്ടുള്ള എഴുത്തിന് അഭിനന്ദനങ്ങള്‍.ചെറിയൊരു കുറിപ്പ് ഇവിടെയും വായിക്കാം.

Sreejith kondottY said...

താങ്കള്‍ എന്റെ ബ്ലോഗില്‍ പോസ്റ്റു ചെയ്ത വാക്കുകള്‍ക്കുള്ള മറുപടി ഞാന്‍ എഴുതിയിട്ടുണ്ട്.. വായിക്കുമല്ലോ?
http://sreejithkondotty.blogspot.com/2010/07/blog-post_28.html#comments

Afsal Mohmed said...

New post from badru....

സ്നേഹിക്കാന്‍ വേണ്ടി ജനിച്ചവര്‍ നമ്മള്‍
http://www.badruism.com/2010/09/blog-post.html

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam