May 6, 2010

43 ബുര്‍കക്കെതിരെ പടയൊരുക്കം നടത്തുന്നവരോട് രണ്ടു വാക്ക്..

മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതിനു നിങ്ങള്‍ എന്തിനാണ് മുറവിളി കൂട്ടുന്നത്‌ ? പര്‍ദ്ദ ധരിക്കാന്‍ ആഗ്രഹമില്ലാത്ത സ്ത്രീകള്‍ അത് ധരിക്കേണ്ട. പര്‍ദ്ദ ധരിക്കുന്നവര്‍ ധരിച്ചോട്ടെ.
" ബുര്‍ക്ക ധരിക്കണമെന്ന നിയമമാണ്‌ സൗദിയിലുള്ളത്‌. അവിടെ ബുര്‍ക്കധരിച്ച സ്ത്രീകള്‍ അന്യപുരുഷന്മാരോടൊപ്പം ഡെയ്റ്റിങ്ങിനുപോയാലും ആരും തിരിച്ചറിയില്ല. അത്തരം സംഭവങ്ങളവിടെ നിത്യസംഭവമാണ്‌",എന്ന് ചിലര്‍ വാദിക്കുന്നു.
അവരോടൊന്ന് ചോദിച്ചോട്ടെ,ബുര്‍ക്ക ധരിക്കാത്ത, സാരിയുടുത്ത സ്ത്രീകളും ഡെയ്റ്റിങ്ങിനു പോകാരുണ്ടല്ലോ,അപ്പൊ സാരിയും ചുരിദാറും ഒക്കെ നിരോധിക്കേണ്ടി വരുമല്ലോ..?
" ഉഷ്ണമേഖലയായ കേരളത്തില്‍ പാവം മുസ്ലീം സ്ത്രീകള്‍ കറുപ്പ് പര്‍ദ്ദയ്ക്കും ബുര്‍ക്കയ്ക്കും കീഴില്‍ വിയര്‍പ്പണിഞ്ഞ് ശ്വാസമ്മുട്ടി നടക്കുന്നു",എന്ന് മറ്റു ചിലര്‍ ഖേദം പ്രകടിപ്പിക്കുന്നു.പാവം മുസ്ലീം സ്ത്രീകള്‍ കറുപ്പ് പര്‍ദ്ദയ്ക്കും ബുര്‍ക്കയ്ക്കും കീഴില്‍ വിയര്‍പ്പണിഞ്ഞ് ശ്വാസമ്മുട്ടി നടക്കുന്നു പോലും. മുസ്ലിം സ്ത്രീകളോട് ഭയങ്കര കാരുണ്യം!വിയര്‍ക്കുന്നതിന്റെ പേരില്‍ ബുര്‍ക ഉപേക്ഷിക്കാന്‍ പറയുന്നവര്‍,പൊരിവെയിലത് പണിയെടുത്തു വിയര്‍പ്പോഴുക്കുന്നവരോടും,വെയില്‍ കൊണ്ട്തളര്‍ന്നുവീഴുന്നവരോടും,നിങ്ങള്‍ പണിയെടുക്കേണ്ട, പോയി പട്ടിണി കിടന്നു ചാവ് എന്ന്പറയുമോ? അല്ലെങ്കില്‍പണിയെടുക്കേണ്ട മൂന്നു നേരം ഭക്ഷണവും വസ്ത്രവും വീട്ടില്‍കൊണ്ടുത്തരാം എന്ന് പറയുമോ?
"ബുര്‍ക്ക ധരിച്ച്‌ സ്ത്രീകളുടെ ഇടയിലേക്ക്‌ ചേക്കേറി പല അതിക്രമങ്ങളും മറ്റും നടത്തുന്നു" എന്ന് വാദിക്കുന്നവരും ഉണ്ട്. അങ്ങിനെയാണെങ്കില്‍ ,
സ്വാമി വേഷത്തില്‍ വീടുകളില്‍ വന്നു പലരും പല തട്ടിപ്പുകളും നടത്താരുണ്ടല്ലോ?
എങ്കില്‍ സ്വമിമാരോദ് അവരുടെ വസ്ത്ര രീതി ഉപേക്ഷിക്കാന്‍ പറയുമോ?
പോലീസ് വേഷത്തില്‍ വന്നു ആള്‍കാര്‍ തട്ടിപ്പ് നടതുന്നല്ലോ? അപ്പോള്‍ പോലീസ് യുണിഫോം
ഉപേക്ഷിക്കണമെന്ന് പറയുമോ?
മഞ്ഞ കണ്ണട വെച്ചാല്‍ കാണുന്നതെല്ലാം മഞ്ഞ യായിരിക്കും എന്ന പോലെ,മുസ്ലിം വിരോധം മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍, കാണുന്നതിനെയെല്ലാംവെറുതെ എതിര്‍ത്ത് സംഭാവമാക്കും.അവരുടെ ഈ മഞ്ഞ സ്വഭാവം ഒരിക്കലും മാറുകയില്ല ,
കാരണം അത് അവരുടെ ചോരയില്‍ അലിഞ്ഞു ചേര്‍ന്ന് പോയി.
ഇന്ത്യന്‍ വിമാനം റാഞ്ചി കൊണ്ടുപോയി കാന്തഹാറില്‍ ഇറക്കിയ തീവ്രവാദി,തണുപ്പ് കാലത്ത് ഉപയോഗിക്കുന്ന, കണ്ണ് മാത്രം കാണുന്ന,മങ്കി തൊപ്പി ഇട്ടു നില്‍കുന്നഫോട്ടോ കള്‍ നമ്മള്‍ പത്രങ്ങളില്‍ കണ്ടതാണ്. എന്നിട്ട്, കണ്ണ് മാത്രം കാണുന്നആ തൊപ്പിസര്‍ക്കാര്‍ നിരോധിച്ചോ? തീവ്രവാദി ആ തൊപ്പിയെ മുഖം മറക്കാന്‍ ഉപയൊഗിച്ചു എന്ന് വെച്ച്,ലോകത്താരും അത് ഉപയോഗിക്കരുതെന്ന് പറയാന്‍ പറ്റുമോ?
അതുപോലെ, ബുര്‍ക യെ ഏതെങ്കിലും തെമ്മാടികള്‍ കുറ്റ കൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് പറഞ്ഞുനിരോധിക്കുന്നത് അംഗീകരിക്കാന്‍ കഴിയുമോ?അങ്ങിനെയാണെങ്കില്‍, കമ്പ്യുട്ടറും മൊബൈലും ആദ്യം നിരോധിക്കേണ്ടി വരും.

ക്ഷമിക്കണം,കന്യാസ്ത്രീകള്‍ ധരിക്കുന്ന വസ്ത്രവും ബുര്‍ക
പോലത്തെയാണ്.കറുപ്പ്നിറമല്ല എന്ന്മാത്രം.അതാരും പ്രശ്നമാക്കുന്നില്ലല്ലോ?
badarkunnariath

43 അഭിപ്രായ(ങ്ങള്‍):

Anonymous said...

തീര്‍ത്തും അഭിനന്ദനം അര്‍ഹിക്കുന്ന ഒരു ലേഖനം ....

http://eemaantevazhi.blogspot.com/2010/04/role-of-dress-in-islam.html

Afsal Mohmed said...

മുസ്ലിം സ്ത്രീക്ക് ഇല്ലാത്ത വിഷമം എന്തിനാ മറ്റുള്ളവര്‍ക്ക് എന്നാണ് മനസ്സിലാകാത്തത്.
പര്‍ദ്ദ എന്നാ വസ്ത്രം മറ്റു വസ്ത്രം പോലെ തന്നെയുള്ള ഒന്നാണ്. ഒരു സ്ത്രീ പര്‍ദ്ദ ധരിച്ചു നടക്കുമ്പോള്‍ വിറളി പിടിക്കുന്നവര്‍ എന്ത് കൊണ്ടാണ് ഉടുതുണി അഴിച്ചു പ്രദര്‍ശനം നടത്തുന്നത് തടയാത്തത്?
ഒരു സ്ത്രീ മാന്യ മായി വസ്ത്രം ദാരികുന്നതാണ് ഇവിടെ പ്രശ്നം.
മാന്യമായ ഇതു വസ്ത്രവും ഇസ്ലാം പ്രോത്സഹിപികുന്നു. അത് സ്ട്രീകും പുരുഷനും ഒരു പോലെ.
പര്‍ദയുടെ അണിയാനുള്ള എളുപ്പം മുസ്ലിം സ്ത്രീകളില്‍ പ്രചരിക്കാന്‍ ഹേതു ആയിടുണ്ട്. പിന്നെ ആരൊക്കെ എത്ര ന്യയികരിച്ചാലും അലപം സുരക്ഷിതവും അത് അവള്‍ക്കു നല്കുനുണ്ട്

ചിന്തകന്‍ said...

ശരിയാണ് ബദര്‍‍, താങ്കള്‍ സൂചിപ്പിച്ച പോലെ മുസ്ലീം സ്ത്രീകളോടുള്ള സ്നേഹം മൂത്തിട്ടൊന്നുമല്ല, മറിച്ച് ഇസ്ലാം ഒരു അറു പിന്തിരിപ്പനും സ്ത്രീവിരുദ്ധവുമാണെന്ന് തെറ്റിദ്ധരിപ്പിച്ചാല്‍, ആരെങ്കിലുമൊക്കെ സത്യം മനസ്സിലാക്കുന്നതില്‍ നിന്ന് വഴിതിരിച്ച് വിടാം എന്ന ചിന്തയില്‍ നിന്നാണ് പര്‍ദ്ദ,സ്ത്രീ വിഷയങ്ങള്‍ക്ക് പിന്നാലെ കൂടുന്നത്.

നല്ല ശ്രമം, അഭിനന്ദനങ്ങള്‍.

chithrakaran:ചിത്രകാരന്‍ said...

ബുര്‍ക്ക ധരിക്കുന്ന സ്ത്രീകള്‍ക്ക് വിമര്‍ശനത്തില്‍ അത്രക്ക് എതിര്‍പ്പില്ലെന്നിരിക്കെ പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ ബുര്‍ക്കയില്‍
എന്താണിത്ര നിര്‍ബന്ധം ???

സ്ത്രീകളെ കെട്ടിപ്പൊതിഞ്ഞ് സൂക്ഷിക്കേണ്ടത് ഇരുളടഞ്ഞ മതങ്ങളുടെ നിലനില്‍പ്പിന് ആവശ്യമാണെന്ന സത്യം തുറന്നു പറയാന്‍
പടച്ചോന്‍ ശക്തി നലകട്ടെ എന്നാശംസിക്കുന്നു.
പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക

jabir said...

ithu polulla prathikarikkunna yuvakalanu samudayathinu undavunnath........oru bagath pandithanmar samudayathe shandeekarikkumbol aneethikethire shabdikunna yuvakaleyanu samudayathinu avashyam..........

സലാഹ് said...

നല്ല കുറിപ്പ്

ബദ്റു said...

@ചിത്രകാരന്‍:
താങ്കള്‍ തെറ്റിധാരനയുടെ ലോകത്താനെന്നു മറുപടിയില്‍ നിന്നും മനസ്സിലായി. വിമര്‍ശനങ്ങളില്‍ സ്ത്രീകള്‍ക്ക് എതിര്‍പ്പില്ലെന്ന് താങ്കള്‍ സ്വയം അങ്ങ് തീരുമാനിച്ചോ? അതോ ജനഹിത പരിശോധന നടത്തിയോ? എന്തെങ്കിലും കള്ളത്തരങ്ങള്‍ എഴുതി അത് തന്നെയാണ് എല്ലാവരുടെയും അഭിപ്രായം എന്ന് സ്ഥാപിക്കാനാണ് താങ്കളുടെ ശ്രമം.
"സ്ത്രീകളെ കെട്ടിപ്പൊതിഞ്ഞ് സൂക്ഷിക്കേണ്ടത് ഇരുളടഞ്ഞ മതങ്ങളുടെ നിലനില്‍പ്പിന് ആവശ്യമാണെന്ന സത്യം തുറന്നു പറയാന്‍
പടച്ചോന്‍ ശക്തി നലകട്ടെ എന്നാശംസിക്കുന്നു"
എന്ന താങ്കളുടെ കണ്ടെത്തല്‍ തികച്ചും വിവരമില്ലായ്മയാണ്.
സ്ത്രീകളെ കെട്ടിപ്പൊതിഞ്ഞു സൂക്ഷിക്കാന്‍ വേണ്ടിയല്ല ബുര്‍ഖ ധരിക്കുന്നത്, മറിച്ച്, ഇസ്ലാമില്‍ പറഞ്ഞ ശരീരം മറക്കലിനു ബുര്‍ഖ നല്ലൊരു വസ്ത്ര രീതി ആയതു കൊണ്ട് മാത്രമാണ്. ഭാവിയില്‍ ഇസ്ലാമില്‍ പറഞ്ഞ രീതിയില്‍ ശരീരം മറക്കാന്‍ ബുര്‍ഖ യെക്കാളും നല്ലൊരു വസ്ത്ര രീതി വിപണിയില്‍ വ്യാപകമായാല്‍ സ്ത്രീകള്‍ അതിലേക്കു മാറിയെന്നും വരാം.
പിന്നെ താങ്കള്‍ പറഞ്ഞില്ലേ, ഇരുളടഞ്ഞ മതങ്ങള്‍ എന്ന്. താങ്കള്‍ മതങ്ങളെ ക്കുറിച്ച് തെറ്റായി ധരിച്ചു വെച്ചിരിക്കുന്നത് താങ്കളുടെ കുടുസ്സു മനസ്സിന് ഒന്നും ഉള്‍കൊള്ളാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടാണ്. ഒരു മതവും ജനങ്ങളെ ഇരുളിലേക്ക് നയിക്കുന്നില്ല. മനുഷ്യരെ നന്നാക്കാന്‍ വേണ്ടി മാത്രമാണ് മതം.
ചിന്തിക്കുക, ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തമുണ്ട്.

Lisa said...

എനിക്ക് മനസ്സിലായിടത്തോളം നിങ്ങള്‍ തീരെ ഇടുങ്ങിയ ചിന്താഗതിക്കാരന്‍ അല്ല.. ഇതില്‍ എനിക്ക് വ്യക്തിപരമായി എതിര്‍പ്പും ഇല്ല.. എന്നിരിക്കിലും ഇന്നത്തെ നമ്മുടെ അവസ്ഥകളില്‍ ബുര്‍ഖ ചില അവസരങ്ങളില്‍ പ്രശ്നങ്ങള്‍ തന്നെയാണ്..

ഏറ്റവും പ്രധാനപെട്ടത് സുരക്ഷ തന്നെയാണ്.. മുസ്ലിം സമുദായക്കാര്‍ തീവ്രവാദികള്‍ ആണ് എന്നല്ല പക്ഷെ ഇങ്ങനെ ഉള്ള ഒരു കവചം തിരക്കുള്ള സ്ഥലങ്ങളിളില്‍ ദുരുപയോഗം ചെയ്യപ്പെടാം.. ഒരു സാമുദായ സങ്കര്‍ഷത്തിനു ഇതുപയോഗിക്കാമല്ലോ? ഉദാഹരണത്തിന് തിരക്കുള്ള ഒരു റെയില്‍വേ സ്റ്റേഷന്‍, അല്ലെങ്കില്‍ ഒരു കല്യാണ മണ്ടപം, അതുമല്ലെങ്കില്‍ ഒരു സിനിമ ഹാള്‍.. ആ വ്യക്തി ഒരു മുസ്ലിം തന്നെ ആകണമെന്നില്ല.. എങ്കിലും അങ്ങനെ ആയിത്തീരും.. അത് വീണ്ടും മറ്റു സമൂഹങ്ങളെ നിങ്ങള്‍ക്കെതിരെ തിരിക്കും..

പിന്നൊന്ന് വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ മുഖം മറയ്ക്കുന്നതാണ്.. അതും അംഗീകരിക്കാം പറ്റില്ല!! അങ്ങിനെയാണെങ്കില്‍ അവര്‍ വോട്ട് ചെയ്യാന്‍ പാടില്ല എന്നായിരുന്നു ഈ അടുത്ത കാലത്ത് വന്ന ഒരു കോടതി വിധി!!

പിന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ അവര്‍ ബുര്‍ഖ നിരോധിച്ചതിനെ കുറിച്ചാണെങ്കില്‍, അത് അവരുടെ നിയമമായി മാത്രമല്ലെ കാണാന്‍ കഴിയൂ.. ബുര്‍ഖ ധരിക്കാതെ പെണ്ണുങ്ങള്‍ വെളിയില്‍ ഇറങ്ങുകയില്ലെങ്കില്‍, വീട്ടിലിരിക്കുകയെ വഴിയുള്ളൂ എന്നാണു അവിടുത്തെ നിയമ നിര്‍മാണം നടക്കുന്നത്.. സൌദിയില്‍ എല്ലാ മതത്തില്‍ പെട്ടവരും ബുര്‍ഖ ധരിക്കണം എന്ന് അവിടെ പറയുന്നത്പോലെ..

എന്തായാലും ബുര്‍ഖ ലൈഗീയതയെ തടയാന്‍ ആണെന്നത് അംഗീകരിക്കാനാവില്ല കാരണം ഈ സമൂഹത്തില്‍ സ്ത്രീകള്‍ അത്ര അരക്ഷിതര്‍ ഒന്നുമല്ല.. പിന്നെ വികാരം സൃഷ്ടിക്കുന്നു എന്നതാണെങ്കില്‍ പുരുഷ സൌന്ദര്യം സ്ത്രീകളിലും വികാരം ഉണര്തുമല്ലോ അപ്പോള്‍ അവരും പൂര്‍ണമായും മറയ്ക്കെണ്ടത് അല്ലെ? തസ്ലീമ നസ്രീന്‍ പറഞ്ഞതാ.. http://malayalam.webdunia.com/newsworld/news/currentaffairs/1003/02/1100302057_1.htm

ബദര്‍ badar said...

@lisa,
ബ്ലോഗ്‌ സന്ദര്‍ശിച്ചതിനു നന്ദി.

"സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കില്‍ മൂടുപടം ഇട്ടുകൊള്ളട്ടെ." (1 കൊരിന്ത്യര്‍ 11:6) ഇതു ബൈബില്‍ വചനം.

ഈ ബൈബിള്‍ വചനം ലിസ ക്ക് അറിയാത്തതാണോ? അറിയില്ലെന്ന്
നടിക്കുന്നതാണോ? അതോ മനപ്പുര്‍വ്വം ഒഴിവാകുന്നതാണോ?

>>>ഏറ്റവും പ്രധാനപെട്ടത് സുരക്ഷ തന്നെയാണ്.. മുസ്ലിം സമുദായക്കാര്‍ തീവ്രവാദികള്‍ ആണ് എന്നല്ല പക്ഷെ ഇങ്ങനെ ഉള്ള ഒരു കവചം തിരക്കുള്ള സ്ഥലങ്ങളിളില്‍ ദുരുപയോഗം ചെയ്യപ്പെടാം.. ഒരു സാമുദായ സങ്കര്‍ഷത്തിനു ഇതുപയോഗിക്കാമല്ലോ? ഉദാഹരണത്തിന് തിരക്കുള്ള ഒരു റെയില്‍വേ സ്റ്റേഷന്‍, അല്ലെങ്കില്‍ ഒരു കല്യാണ മണ്ടപം, അതുമല്ലെങ്കില്‍ ഒരു സിനിമ ഹാള്‍.. ആ വ്യക്തി ഒരു മുസ്ലിം തന്നെ ആകണമെന്നില്ല.. എങ്കിലും അങ്ങനെ ആയിത്തീരും.. അത് വീണ്ടും മറ്റു സമൂഹങ്ങളെ നിങ്ങള്‍ക്കെതിരെ തിരിക്കും..>>>>

ലിസ ഈ പറഞ്ഞ സ്ഥലങ്ങളിലെല്ലാം നാളെ ഒരാള്‍ കന്യാസ്ത്രീയുടെ വസ്ത്രം ധരിച്ചു ..ആ വ്യക്തി ക്രിസ്ത്യന്‍ തന്നെ ആകണമെന്നില്ല..
സങ്കര്‍ഷത്തിനു കാരണം ആയാല്‍ , കന്യാസ്ത്രീകള്‍ അവരുടെ വസ്ത്ര
രീതി ഉപേക്ഷിക്കണം എന്ന് ഞാന്‍ പറഞ്ഞാല്‍ ലിസ അതിനെ അന്ഗീകരിക്കുമോ?

ബദര്‍ badar said...

@ലിസ,
>>>പിന്നൊന്ന് വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ മുഖം മറയ്ക്കുന്നതാണ്.. അതും അംഗീകരിക്കാം പറ്റില്ല!! അങ്ങിനെയാണെങ്കില്‍ അവര്‍ വോട്ട് ചെയ്യാന്‍ പാടില്ല എന്നായിരുന്നു ഈ അടുത്ത കാലത്ത് വന്ന ഒരു കോടതി വിധി!!<<<

ശരിയാണ്.ഇത്തരം വേളകളില്‍ അവര്‍ മുഖം കാണിചോട്ടെ എന്ന് തന്നെ
യാണ് എന്റെ അഭിപ്രായം.പുരുഷന്മാര്‍ക്ക് അവര്‍ മുഖം കാണിക്കാന്‍
താല്പര്യപ്പെടുന്നില്ലെങ്കില്‍ സ്ത്രീ ഉധ്യോഗസ്തകളും ഉണ്ടാകുമല്ലോ. അവര്‍ക്ക് മുന്നില്‍ മുഖം കാണിചോട്ടെ..

Lisa said...

താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു.. പക്ഷെ കന്യാസ്ത്രീകള്‍ മുഖമെങ്കിലും കാണിക്കുന്നുണ്ടല്ലോ.. ഞാന്‍ നേരത്തെ തന്നെ സൂചിപ്പിച്ചല്ലോ, വ്യക്തിപരമായി എനിക്ക് ഇതിനോട് യാതൊരു എതിര്‍പ്പും ഇല്ല.. പക്ഷെ ഇന്നത്തെ ലോക സാഹചര്യത്തില്‍ സുരക്ഷയുടെ പേരില്‍ ചിലര്‍ അങ്ങനെ ഒരു തീരുമാനതിലെത്തുന്നതില്‍ നമുക്ക് തെറ്റ് പറയുവാന്‍ സാധിക്കുമോ?

ഇത് പൂര്‍ണമായും വ്യക്തി സ്വാതന്ത്ര്യം തന്നെയാണ്.. അംഗീകരിക്കുന്നു.. എനിക്ക് ധാരാളം മുസ്ലിം സുഹൃത്തുക്കള്‍ ഉണ്ട്.. അവരാരും തന്നെ വര്‍ഗീയമായി ചിന്ദിക്കുന്നവരും അല്ല.. നിങ്ങള്‍ പറയുന്നത് പോലെ എന്‍റെ കാര്യത്തിലെങ്കിലും ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല എല്ലാ മുസ്ലിമ്സും തീവ്രവാദികള്‍ ആണെന്ന്.. ക്രൈസ്തവരും ഹിന്ദുക്കളും ഇനി ആര് തന്നെ ആയാലും അതില്‍ വളരെ ഒരു ചെറിയ വിഭാഗമാണ്‌ മറ്റുള്ളവരുടെ വിശ്വാസത്തില്‍ കടന്നു കയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.. ബദറിനു അറിയാമല്ലോ, നമ്മുടെ നാട്ടില്‍ പണ്ടുകാലങ്ങളില്‍ ഇത്തരം വസ്ത്രങ്ങള്‍ ഇത്രയും വ്യാപകമാല്ലയിരുന്നുവെന്നു? അധികമായാല്‍ അമൃതും വിഷം എന്നപോലെയാണ് അടിച്ചേല്‍പ്പിക്കുന്ന ഇത്തരം നിയമങ്ങള്‍.. ക്രൈസ്തവ മതത്തില്‍ നിലനിന്നുപോകുന്ന കന്യാസ്ത്രീ രീതികളോടും എനിക്ക് എതിര്‍പ്പ് തന്നെയാണ്.. വിശ്വാസം കൊണ്ട് ഒരാള്‍ കന്യാസ്ത്രീ ആകുന്നത് നല്ലത് തന്നെ, അവര്‍ക്ക് അതിലര്‍പ്പിച് ജീവിക്കാന്‍ സാധിക്കും, എന്നാല്‍ കുടുംബത്തിലെ ഒരാളെ മഠത്തില്‍ ചേര്‍ത്തോളാം എന്ന് മാതാപിതാക്കള്‍ തീരുമാനിക്കുന്നതും തെറ്റുതന്നെയാണ്..

ബുര്‍ഖ നിരോധിക്കുക എന്നത് ആലോചിച് ചെയ്യേണ്ട ഒരു കാര്യം തന്നെയാണ്.. കാരണം അത് ഒത്തിരി ലക്ഷം ജനങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തല്‍ തന്നെയാണ്.. ഇന്നത്തെ സാഹചര്യങ്ങളും അതുകൊണ്ട്തന്നെ അതിനെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കണ്ടുകൊണ്ട് നമ്മളില്‍ വിവരമുള്ളവര്‍ (വിവരമുണ്ടെന്നു അഭിനയിക്കുന്നവരല്ല) ഉചിതമായ തീരുമാനം എടുക്കുന്നതാണ് നമ്മുടെയെല്ലാം തന്നെ നിലനില്‍പ്പിനു നല്ലത്..

Lisa said...

@ബദര്‍
>>>"സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കില്‍ മൂടുപടം ഇട്ടുകൊള്ളട്ടെ." (1 കൊരിന്ത്യര്‍ 11:6) ഇതു ബൈബില്‍ വചനം. ഈ ബൈബിള്‍ വചനം ലിസ ക്ക് അറിയാത്തതാണോ? അറിയില്ലെന്ന്
നടിക്കുന്നതാണോ? അതോ മനപ്പുര്‍വ്വം ഒഴിവാകുന്നതാണോ?<<<

ഇതില്‍ പറഞ്ഞിരിക്കുന്നതിന്റെ അര്‍ഥം മനസ്സിലാക്കിയാണോ താങ്കള്‍ ഇവിടെ ഉന്നയിച്ചത് എന്ന് മനസ്സിലാകുന്നില്ല.. അതോ എന്‍റെ അറിവിന്റെ പ്രശ്നമാണോ എന്നും ഉറപ്പില്ല.. ഞാന്‍ മനസ്സിലാക്കിയതനുസരിച്ച്ച് വൃത്തിയായി ഒതുക്കി വയ്ക്കാത്ത നീണ്ട മുടികള്‍ മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കുന്നതാണ്. പ്രാര്‍ത്ഥന വേളകളിലും മറ്റു ആള്‍ക്കൂട്ടത്തിലും ഈ അസൌകര്യം ഒഴിവാക്കാനാണ് സ്ത്രീകള്‍ തലമറയ്ക്കണം എന്ന് നിഷ്കര്ചിരിക്കുന്നത്. അല്ലാതെ അതില്‍ മറ്റൊരു മറയുടെയും ആവശ്യം ആയി അല്ല..

Lisa said...

ചില ചിന്തകള്‍ ചുവടെ ചേര്‍ക്കുന്നു.. താങ്കളുടെ അഭിപ്രായം അറിയാന്‍ വേണ്ടി മാത്രമാണ്.. എന്റെ അറിവ് കൂട്ടാനും..
ഇസ്ലാമില്‍ പുരുഷന്മാര്‍ക്ക് നാല് വിവാഹം അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? മഹാനായ പ്രവാചകന്‍ മുഹമ്മദിന് ഒന്‍പത് ഭാര്യമാര്‍ ഉണ്ടായിരുന്നു എന്ന് അറിയാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹം നിഷ്കര്ചിരിക്കുന്ന നാല് വിവാഹം അന്നത്തെ സാമൂഹ്യ വ്യവസ്ഥയെ കണ്ടുകൊണ്ടല്ലേ? എന്റെ ചില മുസ്ലിം സുഹൃത്തുക്കളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് അന്നുകാലങ്ങളില്‍ പുരുഷന്മാര്‍ യുദ്ധത്തിനു പോകുകയും നല്ലൊരു ഭാഗം മരണപ്പെടുകയും ചെയ്തിരുന്നു അങ്ങനെ നിരവധി സ്ത്രീകള്‍ നിരലംബരാകുകയും ചെയ്തിരുന്നു എന്നാണു. അങ്ങനെ അനാഥയാകുന്ന സ്ത്രീകളെ സംരക്ഷിക്കാനാണ് അന്നത്തെ സ്ത്രീ പുരുഷ അനുപാതം ആയ നാല് സ്ത്രീകള്‍ക്ക് ഒരു പുരുഷന്‍ എന്ന അവസ്ഥയില്‍ പുരുഷന്മാര്‍ക്ക് നാല് വിവാഹം അനുവദിച്ചിരുന്നത് എന്നും. അതില്‍ തന്നെ തുല്യതയും മറ്റും നിഷ്കര്ചിരുന്നു. ഇന്ന് ഒരു പുരുഷന് ഒന്നില്‍ താഴെ മാത്രം സ്ത്രീകള്‍ നിലവിലുള്ള അവസ്ഥയില്‍ പുതിയ തലമുറ, അദ്ദേഹം ആഗ്രഹിച്ചിരുന്ന സമൂഹ നന്മയ്ക്ക് വേണ്ടി ഒരു പുരുഷന് ഒരു സ്ത്രീ എന്ന നിലയില്‍ മാറ്റം വരുതെണ്ടാതല്ലേ? (ഹൈന്ദവ മതത്തിലും ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരും, ഒരു സ്ത്രീക്ക് ഒന്നിലധികം ഭര്‍ത്താക്കന്മാരും പറഞ്ഞിട്ടുണ്ട് (പാണ്ടവരും ദ്രൌപതിയും ഒരുദാഹരണമാണ്). ക്രൈസ്തവ മതത്തില്‍ എബ്രഹാം രണ്ട്‌ കല്യാണം കഴിച്ചതായി പരാമര്‍ശിച്ചിട്ടുണ്ട്)

Lisa said...

എന്തുകൊണ്ടാണ് ഏക സിവില്‍ നിയമത്തെ ഇന്ത്യയില്‍ മുസ്ലിം ജനത എതിര്‍ക്കുന്നത്? അത് സത്യത്തില്‍ മുസ്ലിം യുവതികള്‍ക്ക് കൂടുതല്‍ സംരക്ഷണം അല്ലെ നല്‍കുന്നത്? "തലാക്ക്" എന്ന പ്രവാചകന്‍ അനുവദിച്ച സ്വാതന്ത്ര്യം ഇന്നത്തെ ജനത ദുരുപയോഗം അല്ലെ ചെയ്യുന്നത്? അദ്ദേഹം സ്ത്രീകള്‍ക്ക് നല്‍കിയിരുന്ന സ്വാതന്ത്ര്യം തെറ്റായി വ്യാഖ്യാനിക്ക പെടുകയല്ലേ ചെയ്തത്? എന്റെ ഒരു സുഹൃത്തിനു സംഭവിച്ചതാണ് എന്നെ ഇത് പറയാന്‍ പ്രേരിപ്പിച്ചത്. ഡോക്ടര്‍ ആയ ആ പെണ്‍കുട്ടി തന്റെ ഇരുപത്തി ഒന്നാമത്തെ വയസ്സില്‍ പ്രാവാസ്സിയായ ഒരു പയ്യനെ വിവാഹം ചെയ്തു. മൂന്നു വര്ഷം കഴിഞ്ഞപ്പോള്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വീട്ടില്‍ ചെന്ന അവള്‍ കണ്ടത് തന്റെ ഭര്‍ത്താവിന്റെ സഹപാഠിയായ പെണ്‍കുട്ടി അപ്പോള്‍ അവള്‍ക്ക് തന്റെ ഭര്‍ത്താവില്‍ ജനിച്ച കുഞ്ഞുമായി വീട്ടിലേക്ക് കയറി വരുന്നതായിരുന്നു. ഉന്നത വിദ്യാഭ്യാസവും സാമ്പത്തികവും ഉള്ള അവരുടെ വീട്ടുകാര്‍ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കിട്ടിയ ഉത്തരം രണ്ടുപേര്‍ക്കും അയാളുടെ ഭാര്യയായി തുടരാം എന്നതാരുന്നു അല്ലേല്‍ "തലാക്ക്" നല്‍കാം എന്നും. ഒരു തെറ്റും ചെയ്യാത്ത ആ പെണ്‍കുട്ടിക്ക് അവളുടെ വിശ്വാസത്തിന്റെ പോലും ആനുകൂല്യം കിട്ടിയില്ല. ഒരു "തലാക്കില്‍" അവളുടെ എല്ലാ അവകാശങ്ങളും അവസാനിച്ചു. നാട്ടില്‍ നിന്നും മടങ്ങിപ്പോയ ഭര്‍ത്താവ് തന്റെ "തലാക്ക്" അവകാശം അവിടുത്തെ ഏതോ മത പന്ധിതനു എഴുതി നല്കീട്ട് പോയി പോലും! അയാളാണ് ഭര്‍ത്താവിനു വേണ്ടി അവളെ മൊഴി ചൊല്ലിയത്.

Lisa said...
This comment has been removed by the author.
Lisa said...

ഈ അടുത്തകാലത്ത് കണ്ട ഒന്ന് രണ്ട്‌ ഫത്വകളാണ് താങ്കളോട് പറയാനുള്ളത്. ആദ്യത്തേത് മുസ്ലിമുകള്‍ "വന്ദേ മാതരം" ആലപിക്കരുത് എന്നതാരുന്നു. എത്ര ബാലിശമാരുന്നു അതിനുള്ള ന്യായങ്ങള്‍? നിങ്ങളില്‍ തന്നെ വിവരമുള്ള കുറേപേര്‍ അതിനെ എതിര്‍ത്ത്. സന്തോഷം തന്നെ. എന്നിരുന്നാലും ഇത്തരക്കാരെ തിരുത്താനുള്ള ആര്‍ജ്ജവം യുവാക്കളായ നിങ്ങളില്‍ എത്രപേര്‍ക്ക് ഉണ്ടായി? അക്കൂട്ടത്തിലുള്ള മറ്റൊന്ന്, മുസ്ലിം പെണ്‍കുട്ടികള്‍ ഏഴു വയസ്സിനു ശേഷം ആണ്‍കുട്ടികള്‍ ഉള്ള സ്കൂളുകളില്‍ പോകരുത് എന്നായിരുന്നു. എന്താണ് അതിന്റെ ന്യായീകരണം? സ്ത്രീകള്‍ വെറും ലൈംഗീക ഉപകരണമാണോ? ബോധവല്‍ക്കരനത്തെക്കാള്‍ മികച്ചതാണോ ഇത്തരം നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്? ഇത്ര നിലവാരമില്ലാതെ ചിന്തിക്കുന്നവരാണോ മതപണ്ഡിതര്‍? ഏറ്റവും ഭയങ്കരം ഇനിയുള്ളതാണ്. ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് സഹപ്രവര്‍ത്തകരുമായി ഇടപഴകേണ്ടി വരുന്നു. ഇസ്ലാം മതപ്രകാരം സ്ത്രീകള്‍ അന്യ പുരുഷന്മാരുമായി അടുതിഴപഴകിക്കൂടാ എന്നുള്ളത്കൊണ്ട് അവര്‍ക്കിടയില്‍ മാതൃ-പുത്ര് ബന്ധം ഉളവാക്കാന്‍ ആണുങ്ങളായ സഹപ്രവര്‍ത്തകര്‍ക്ക് ഈ സ്ത്രീകള്‍ മുലയൂട്ടിയാല്‍ മതിയാകും. ഇങ്ങനെ ചെയ്‌താല്‍ അവര്‍ തമ്മില്‍ അമ്മയും മകനും തമ്മിലുള്ള ബന്ധം ആകും പോലും. എന്തായാലും മുസ്ലിം സമൂഹത്തില്‍ നിന്നും ഉണ്ടായ വ്യാപകമായ പ്രതിഷേധത്തില്‍ ഇത് പിന്‍വലിക്കപെട്ടു. ദയവുചെയ്ത് വിവേകം ഉപയോഗിക്കൂ.. മതപണ്ഡിതര്‍ മഹാനായ പ്രവാചകന്റെ വചനങ്ങളെ അവരുടേതായ മാനദന്ടങ്ങള്‍ നല്‍കി പ്രചരിപ്പിക്കുകയാണ്. ഇവിടെയും യുവജനത മത വികാരങ്ങള്‍ ആണ് ഉപയോഗിക്കുന്നത്, മത വിവേകങ്ങളല്ല!

Lisa said...

ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ, ഞാന്‍ എന്റെ കുറച്ച് വര്‍ഷങ്ങള്‍ പഠിച്ചിരുന്നത് ഒരു മുസ്ലിം സ്കൂളില്‍ ആയിരുന്നു. എന്റെ ഒരു ആദ്യപിക, മുസ്ലിം സമുദായത്തില്‍ പെട്ട ഒരാളുതന്നെ, ഒരിക്കല്‍ പറയുകയുണ്ടായി. "അല്ലാഹുവിനു ആണെന്നും പെണ്ണെന്നും വേര്‍തിരിവില്ല, രണ്ടും അവിടെ ഒരുപോലെയാണ് പക്ഷെ സ്ത്രീകളെ ദേവാലയങ്ങളില്‍ കയറാന്‍ അനുവദിക്കുന്നില്ല. പ്രവാചകന്‍ അന്ന് അത് ചെയ്യാതിരുന്നത് അന്നത്തെ സാഹചര്യങ്ങള്‍ കൊണ്ടാകണം, യുദ്ധവും സ്ത്രീകളുടെ സുരക്ഷയും ചിന്തിച്ച് ആയിരിക്കണം. എന്നാല്‍ ഇന്നും ഞങ്ങളെ പള്ളികളില്‍ കയറ്റാത്തത് മാറ്റപ്പെടെണ്ട ഒരു കീഴ്വഴക്കമാണ്. ശുദ്ധമല്ലാത്ത ദിവസങ്ങളില്‍ ഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പോകാറില്ല, അതുപോലെ നമ്മളും പോകാന്‍ പാടില്ല പക്ഷെ ഒരിക്കലും പോകരുത് എന്ന് പറയുന്നത് തെറ്റ് തന്നെയാണ്. ആരാധനാലയത്തില്‍ സ്ത്രീകളെ കണ്ടാല്‍ ദൈവചിന്ത മറന്നു മറ്റു വികാരങ്ങള്‍ വരും എന്നുപറയുന്നത് അവരിലെ മാനസ്സിക വൈകല്യങ്ങളാണ്, അങ്ങനെയുള്ളവന്‍ യഥാര്‍ത്ഥ ഇസ്ലാം വിശ്വാസി അല്ല! ഇനി അങ്ങനെ ഉണ്ടെങ്കില്‍ തന്നെ സ്ത്രീകള്‍ക്ക് ഒരു പ്രത്യേക സ്ഥലം അനുവദിച്ചാല്‍ മതിയല്ലോ? ഇത് സ്ത്രീകളെ അടിമകള്‍ ആയി കരുതുന്ന ഒരു കൂട്ടം ആളുകള്‍ തുടര്‍ന്നുപോകുന്ന രീതി ആണ്. മഹാനായ പ്രവാചകന്‍ ഒരിക്കലും സ്ത്രീകളെ രണ്ടാം തരക്കാരായി കണ്ടിട്ടില്ല, അദ്ദേഹം എന്നും സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന ആണ് നല്‍കിയിരുന്നത്, പിന്നീട് വന്ന "വിവരദോഷികള്‍" ആണ് സ്ത്രീകളെ മുസ്ലിം സമുദായത്തില്‍ അടിമകളാക്കി മാറ്റിയത്". സത്യത്തില്‍ ആ അദ്ധ്യാപിക പറഞ്ഞത് ശരിയല്ലേ? മഹാനായ പ്രവാചകന്‍ സ്ത്രീകള്‍ക്ക് അനുവധിച്ച സ്വാതന്ത്യങ്ങള്‍ തുടര്‍ന്ന് വന്നവര്‍ അവര്‍ മനസ്സിലാക്കിയ രീതികള്‍ വെച്ച് നിഷേദ്ധിച്ചതല്ലേ?

Lisa said...

@ബദര്‍,
>>>ശരിയാണ്.ഇത്തരം വേളകളില്‍ അവര്‍ മുഖം കാണിചോട്ടെ എന്ന് തന്നെയാണ് എന്റെ അഭിപ്രായം.പുരുഷന്മാര്‍ക്ക് അവര്‍ മുഖം കാണിക്കാന്‍ താല്പര്യപ്പെടുന്നില്ലെങ്കില്‍ സ്ത്രീ ഉധ്യോഗസ്തകളും ഉണ്ടാകുമല്ലോ. അവര്‍ക്ക് മുന്നില്‍ മുഖം കാണിചോട്ടെ..<<<

ശരിക്കും?!! എന്താണ് ബദര്‍ ഒരാള്‍ മുഖം മറച്ച് നടക്കുന്നതിലെ യുക്തി? യഥാര്‍ത്ഥത്തില്‍ അവര്‍ മുഖം മറച്ച് നടക്കാന്‍ ആഗ്രഹിച്ചിട്ടാണോ അതോ അവരെ മറ്റുള്ളവര്‍ നിര്‍ബന്ധിച്ചിട്ടാണോ? അങ്ങനെയെങ്കില്‍ എന്തുകൊണ്ട് പുരുഷന്മാരും മുഖം മറയ്ക്കുന്നില്ല? എല്ലാരും മുഖം മറച്ച് നടക്കുന്ന ഒരു സമൂഹത്തെ ഒന്ന് വിഭാവന ചെയ്ത്നോക്കൂ.. ആത്മാര്തമായിട്ട് പറയൂ ശരിക്കും അതൊരു തടവ് അല്ലെ? അന്യ സ്ത്രീകളുടെ മുന്‍പില്‍ താങ്കള്‍ മുഖം കാട്ടരുത് എന്ന് പറയുന്നത് എങ്ങനെയിരിക്കും? അതോ സ്ത്രീശരീരം മൊത്തത്തില്‍ ഒരു രഹസ്യാവയവ സ്വഭാവം ഉള്ളതാണോ? അത്ര ഇടുങ്ങിയ ചിന്തയാണോ ഇന്നത്തെ വിദ്യാസമ്പന്നരായ യുവാക്കള്‍ക്കും? കുറച്ച് സന്കുചിതമായിപ്പോയില്ലേ ബദരിന്റെ ഈ ഉത്തരം? ATM ല്‍ പണം എടുക്കാന്‍ പോകുന്ന ഒരാള്‍ മുഖം മറച്ച് പോയാല്‍ അവിടുത്തെ സുരക്ഷാ ക്യാമെറ കൊണ്ട് എന്താണ് ഉപയോഗം?

ബദര്‍ badar said...

@ലിസ,

>>>താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു.. പക്ഷെ കന്യാസ്ത്രീകള്‍ മുഖമെങ്കിലും കാണിക്കുന്നുണ്ടല്ലോ..<<<<<

കന്യാസ്ത്രീകള്‍ മുഖം കാണിക്കുന്നത് കൊണ്ട് മുസ്ലിം സ്ത്രീകളും മുഖം
കാണിക്കണം എന്നാണോ? കന്യാസ്ത്രീകള്‍ മുഖം മറച്ചാല്‍ മുസ്ലിം സ്ത്രീകള്‍ക്കും മുഖം മറക്കാമോ?
മണ്ടത്തരമല്ലേ ലിസ പറയുന്നത്? കന്യാസ്ത്രീകള്‍ ചെയ്യുന്നത് പോലെയേ
മുസലിം സ്ത്രീകള്‍ ചെയ്യാവൂ എന്ന് പറയുന്നത് എന്തൊരു മണ്ടത്തരം!

ബദര്‍ badar said...

>>>ശരിക്കും?!! എന്താണ് ബദര്‍ ഒരാള്‍ മുഖം മറച്ച് നടക്കുന്നതിലെ യുക്തി? യഥാര്‍ത്ഥത്തില്‍ അവര്‍ മുഖം മറച്ച് നടക്കാന്‍ ആഗ്രഹിച്ചിട്ടാണോ അതോ അവരെ മറ്റുള്ളവര്‍ നിര്‍ബന്ധിച്ചിട്ടാണോ? അങ്ങനെയെങ്കില്‍ എന്തുകൊണ്ട് പുരുഷന്മാരും മുഖം മറയ്ക്കുന്നില്ല? എല്ലാരും മുഖം മറച്ച് നടക്കുന്ന ഒരു സമൂഹത്തെ ഒന്ന് വിഭാവന ചെയ്ത്നോക്കൂ.. ആത്മാര്തമായിട്ട് പറയൂ ശരിക്കും അതൊരു തടവ് അല്ലെ? അന്യ സ്ത്രീകളുടെ മുന്‍പില്‍ താങ്കള്‍ മുഖം കാട്ടരുത് എന്ന് പറയുന്നത് എങ്ങനെയിരിക്കും? അതോ സ്ത്രീശരീരം മൊത്തത്തില്‍ ഒരു രഹസ്യാവയവ സ്വഭാവം ഉള്ളതാണോ? അത്ര ഇടുങ്ങിയ ചിന്തയാണോ ഇന്നത്തെ വിദ്യാസമ്പന്നരായ യുവാക്കള്‍ക്കും? കുറച്ച് സന്കുചിതമായിപ്പോയില്ലേ ബദരിന്റെ ഈ ഉത്തരം? ATM ല്‍ പണം എടുക്കാന്‍ പോകുന്ന ഒരാള്‍ മുഖം മറച്ച് പോയാല്‍ അവിടുത്തെ സുരക്ഷാ ക്യാമെറ കൊണ്ട് എന്താണ് ഉപയോഗം?<<<<<

ഇതാണ് ലിസയെ പ്പോലുള്ളവരുടെ ചിന്താ രീതി. ഇത് തന്നെയാണ് പ്രശ്നവും. കാര്യങ്ങളെ വളച്ചൊടിക്കുന്നു.ഞാന്‍ മുകളില്‍ പറഞ്ഞത് മുഖം മറക്കുന്നവര്‍ വോട്ടു ചെയ്യുന്ന വേളയില്‍ എന്ത് ചെയ്യണം എന്ന്
മാത്രമാണ്. ലിസ അതിനെ നിര്‍ബന്ധ ബുദ്ധി എന്നാക്ഷേപിക്കുന്നു.
ഇസ്ലാമില്‍ സ്ത്രീകളുടെ സുരക്ഷ്തത്വം മുന്‍നിര്‍ത്തി മാത്രമാണ് അവരോടു
ശരീരം മുഴുവന്‍ മറയ്‌ക്കാന്‍ പറഞ്ഞിട്ടുള്ളത്. അല്ലാതെ അവരെ
ബുധിമുട്ടിക്കാനല്ല. എന്‍റെ ഭാര്യ കല്യാണത്തിന് ശേഷം എന്നോട് അവള്‍ക്കു ബുര്‍ഖ വാങ്ങിക്കൊടുക്കുവാന്‍ പറഞ്ഞു.ഞാന്‍ നിര്‍ബന്ധിച്ചിട്ടില്ല.അവള്‍ മുഖം മറക്കാറില്ല. ഞാന്‍ മുഖം മറക്കാന്‍
പറഞ്ഞിട്ടുമില്ല. നാളെ അവര്‍ മുഖം മറക്കണം എന്ന് പറഞ്ഞാല്‍ ഞാന്‍
അനുവദിക്കും. അതില്‍ അവള്‍ സുരക്ഷിതത്വം കാണുന്നുണ്ടെങ്കില്‍ അതവളുടെ ഇഷ്ട്ടം.ഇത് തന്നെയാണ് എല്ലാ മുസ്ലിം വീടുകളിലെയും കഥ.
ബുര്‍ഖ ഇടാതെ ഭര്‍ത്താവിനൊപ്പം പോകുന്ന മുസ്ലിം സ്ത്രീകളെ ലിസ
കണ്ടിട്ടെയില്ലേ? കാണാന്‍ ശ്രമിക്കുക.(കണ്ണടച്ചു ഇരുട്ടാക്കരുത്).അവിടെ
നിര്‍ബന്ധ ബുദ്ധി ഇല്ല.ഭാര്യക്ക് പര്‍ധ്ധ ഇല്ലാതെ തന്നെ സുരക്ഷിതത്വം തോന്നുന്നുവെങ്കില്‍ പരധ ഇടേണ്ട. എന്നാല്‍ പരധ ഇടുന്നവരെ വിമര്‍ശിക്കുന്നത് എന്തിനു? ആര്‍ക്കും ഒരു ബുദ്ധിമുട്ടും അതുകൊണ്ടില്ലല്ലോ?
atm ഇല്‍ പണം എടുക്കാന്‍ പോകുന്ന സ്ത്രീ മുഖം മറച്ചിട്ടുണ്ടെങ്കില്‍
(നിര്‍ബന്ധിചിട്ടല്ല, അവര്‍ അവരുടെ ഇഷ്ട്ട്പ്രകാരമാണ് മുഖം മറക്കുന്നത്)atm ഇല്‍ കയറുന്ന സമയത്ത് ആ മറ നീക്കിയാല്‍ പോരെ?

ലിസ ഒരു കാര്യം ഓര്‍ക്കുക. മുസ്ലിം സ്ത്രീകള്‍ ആരും തന്നെ ആരുടെയെങ്കിലും നിര്‍ബന്ധം മൂലമല്ല പരധ ധരിക്കുന്നവതും മുഖം മറക്കുന്നതും.അത് അവര്‍ക്ക് സുരക്ഷിതത്വം നല്‍കുന്നു എന്ന തോന്നല്‍
ഉള്ളത് കൊണ്ടാണ്. പരധ ധരിക്കാത്ത മുസ്ലിം സ്ത്രീകളും ഉണ്ട്.പരധ
ഇല്ലാതെ തന്നെ അവര്‍ സുരക്ഷ്തത്വം ഫീല്‍ ചെയ്യുന്നുണ്ടാവാം.അത് പരധ
ധരിക്കുന്നവരെ എതിര്‍ക്കുന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്.

ബദര്‍ badar said...

@ലിസ,
താങ്കളെ പോലുള്ള ബുര്‍ഖ വിരോധികള്‍ പറയുന്ന സ്ഥിരമായ ഒരു പൊള്ള വാദം ഉണ്ട്.അതിങ്ങനെയാണ്.
സ്തീ സൌന്ദര്യം ആസ്വദിക്കാനുല്ലതാണ്.അതിങ്ങനെ മൂടിപ്പുതച്ചു കൊണ്ട്
നടക്കെണ്ടാതല്ല എന്ന്.ഇവരോടൊക്കെ ഞാന്‍ പലപ്പോഴായി ഒരു മറുചോദ്യം ചോദിച്ചു.ആരും വ്യക്തമായ മറുപടി തന്നില്ല.ലിസയോടും അതെ ചോദ്യം
ചോദിക്കട്ടെ.
ശരി സമ്മതിച്ചു. സ്ത്രീ സൌന്ദര്യം ആസ്വദിക്കാനുല്ലതാണ്.മൂടിപ്പുതച്ചു കൊണ്ടുനടക്കെണ്ടാതല്ല.എങ്കില്‍ ഒരു കാര്യം ചെയ്യു.നിങ്ങള്‍ നിങ്ങളുടെ
അമ്മയെയും പെങ്ങളെയും അനുജത്തിയെയും മകളെയും ഭാര്യയേയും എന്തിനു നിങ്ങളുടെ വീട്ടിലുള്ള സൌന്ദര്യം ആസ്വദിക്കാന്‍ പറ്റിയ എല്ലാ പെണ്ണുങ്ങളെയും അണിയിച്ചൊരുക്കി എന്‍റെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്.
ഞാന്‍ ആ സൌന്ദര്യം ശരിക്കും ഒന്ന് ആസ്വദിക്കട്ടെ!

എന്തെ , ലിസിക്ക് എന്‍റെ മുഖം നോക്കി രണ്ടു പൊട്ടിക്കാന്‍ തോന്നുന്നില്ലേ? ലിസി ഒരു കാര്യം മനസ്സിലാക്കുക.ഇസ്ലാമിലെ നിയമങ്ങള്‍
താന്തോന്നികള്‍ക്കും തെമ്മാടികള്‍ക്കും വേണ്ടിയുള്ളതല്ല.മാനം മര്യാദക്ക്
ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ വേണ്ടിയുള്ളതാണ്.സ്ത്രീയെ പ്രദര്‍ശ വസ്തു ആക്കാതെ കൊട്ണ്ടുനടക്കാന്‍ പറഞ്ഞതിലെ യുക്തി,
മാനം മര്യാദക്ക് ജീവിക്കുന്ന സ്ത്രീക്ക്‌ും മാതാപിതാക്കള്‍ക്കും ഭാര്യമാര്‍ക്കും സഹോദരീസഹോടരന്മാര്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കും
ചെട്ടതിമാര്‍ക്കും അനുജതിമാര്‍ക്കും മനസ്സിലാവും.
സ്ത്രീ സൌന്ദര്യം ആസ്വദിക്കാന്‍ നടക്കുന്നവര്‍ക്ക് അതൊരിക്കലും മനസ്സിലാവില്ല.

Lisa said...

ഞാന്‍ പല ആവൃത്തി പറഞ്ഞു, എനിക്ക് ആളുകള്‍ ബുഖ ധരിക്കുന്നതില്‍ ഒരു വിരോധവും ഇല്ല.. ബുര്‍ഖ എന്നുപറഞ്ഞാല്‍ താങ്കള്‍ പറയുന്ന ആവരണമല്ല. ബുര്‍ഖ എന്നാല്‍ burqa: a loose garment (usually with veiled holes for the eyes) worn by Muslim women especially in India and Pakistan. പര്‍ദയാണ് നിങ്ങള്‍ പറയുന്ന വസ്ത്രം, അത് കന്യാസ്ത്രീകള്‍ അണിയുന്ന വേഷം പോലെ തന്നെയാണ്. ഇനി അത് ധരിക്കാത്ത മുസ്ലിം സ്ത്രീകളും ഉണ്ടെന്നുള്ളത്... അതുതന്നെയാണ് ഞാനും പറഞ്ഞത്.. പണ്ട് നമ്മുടെ നാട്ടില്‍ ഇതൊരു ആവശ്യമായിരുന്നില്ല.. എന്തുകൊണ്ട് ഇതിപ്പോള്‍ കൂടുന്നു? മനുഷ്യന് മതത്തില്‍ വിശ്വാസം കൂടിയിട്ടാണോ? പിന്നെ താങ്കള്‍ പറഞ്ഞപോലെ, ഇഷ്ടമുള്ളവര്‍ മാത്രമേ ധരിക്കുന്നുള്ളൂ, അതില്‍ മട്ടുല്ലവര്‍ക്കെന്താണ് എതിര്‍പ്പ് എന്ന്.. എനിക്കൊരെതിര്‍പ്പും ഇല്ല. പക്ഷെ യൂറോപ്യന്‍ രാജ്യങ്ങള്‍ ആണ് ഉദ്ദേശിച്ഛതെങ്കില്‍ അത് അവരുടെ അവകാശമല്ലേ? അവരുടെ ജനങ്ങളുടെ സുരക്ഷയ്ക്ക് അല്ലെ? അല്ലാത്തവര്‍ വീടിനുവെളിയില്‍ വരണ്ട എന്നല്ലേ അവര്‍ പറയുള്ളൂ? സൌദിയില്‍ അവര്‍ പറയുന്നു, ബുര്‍ഖ ഇട്ടാല്‍ മാത്രം സ്ത്രീകള്‍ വെളിയില്‍ വരാന്‍ പാടുള്ളൂ എന്ന്.. അത് അടിചെല്‍പ്പിക്കള്‍ അല്ലെ?

Lisa said...

ഇനി സൌന്ദര്യം ആസ്വതിക്കുന്ന കാര്യം.. ഞാന്‍ പറഞ്ഞിട്ടില്ല, നിങ്ങളുടെ എല്ലാ പെണ്ണുങ്ങളെയും സൌന്ദര്യ പ്രദര്‍ശനത്തിനു കൊണ്ട് നിറുത്താന്‍.. ഞാന്‍ അങ്ങനെ പറഞ്ഞുവോ? ഞാന്‍ പറഞ്ഞത് മുഖമെങ്കിലും പുറത്ത് കണ്ടാല്‍ ചില അവസരങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും എന്ന രീതിയിലാണ്. പിന്നെ താങ്കളുടെ ഭാര്യ മുഖവും മറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നല്ലത് തന്നെ, പക്ഷെ ഭാര്യ താങ്കളോടും അതെ ആഗ്രഹം പറഞ്ഞാല്‍, താങ്കളും ബുര്‍ഖ ധരിക്കുമോ? അതോ പുരുഷ സൌന്ദര്യം എന്നൊന്നില്ലേ?

ബദര്‍ badar said...

@ലിസ,
>>>പക്ഷെ ഭാര്യ താങ്കളോടും അതെ ആഗ്രഹം പറഞ്ഞാല്‍, താങ്കളും ബുര്‍ഖ ധരിക്കുമോ? അതോ പുരുഷ സൌന്ദര്യം എന്നൊന്നില്ലേ?<<<

ഞാന്‍ നേരത്തെ പറഞ്ഞു, ഞാന്‍ പറഞ്ഞിട്ടല്ല എന്‍റെ ഭാര്യ ബുര്‍ഖ ധരിക്കുന്നത് എന്ന്. എന്നിട്ടും ചോദിക്കുന്നു,പക്ഷെ ഭാര്യ താങ്കളോടും അതെ ആഗ്രഹം പറഞ്ഞാല്‍.... എന്ന്.

പിന്നെ ലിസ,
ആണിനെയും പെണ്ണിനെയും ഒരു പോലെ കാണാന്‍ ശ്രമിക്കുകയാണ് നിങ്ങള്‍.സമത്വം അല്ല ഞാന്‍ ഉദ്ദേശിച്ചത്. ഖടനയാണ്.ദൈവം ആണിനെയും പെണ്ണിനെയും സൃഷ്ട്ടിച്ച രീതി.ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ, ആണിലും പെണ്ണിലും വ്യത്യാസം ഉണ്ട്.പെണ്ണ് പ്രസവിക്കുമ്പോള്‍ ആണിനു അതിനു കഴിയില്ല.പെണ്ണ് മുലയൂട്ടുമ്പോള്‍
ആണിനു അത് സാധ്യമല്ല.ഇങ്ങനെ ആണിലും പെണ്ണിലും വ്യത്യാസം വരുത്തിയിട്ടുണ്ട് ദൈവം.വേറെ പല വ്യത്യാസങ്ങളും ഉണ്ട്.നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നതിനാലും, മാന്യത പുലര്‍ത്താന്‍ ആഗ്രഹിക്കുന്നതിനാലും അതൊന്നും ഇവിടെ എഴുതാന്‍ സാധ്യമല്ല.

ഞാന്‍ പറഞ്ഞു വന്നത്, ആണുങ്ങള്‍ എന്ത് കൊണ്ട് ബുര്‍ഖ ധരിക്കുന്നില്ല
എന്നതിനെ കുറിച്ചാണ്. അതിനു ആദ്യം സ്ത്രീകളോട് എന്തിനാണ് ബുര്‍ഖ
(ശരീരം വടിവുകള്‍ കാണിക്കാതിരിക്കനുള്ള വസ്ത്രം) ധരിക്കാന്‍ പറഞ്ഞത് എന്ന് മനസ്സിലാക്കണം. അവളുടെ സുരക്ഷക്ക് വേണ്ടിയാണ്.
അവളുടെ ശരീരം കണ്ടു ആരെങ്കിലും അവളെ നോട്ടം കൊണ്ടോ സ്പര്‍ശം കൊണ്ടോ ആക്രമിക്കാതിരിക്കാന്‍.എങ്കില്‍ നഷ്ട്ടം അവള്‍ക്കാന്.
ദൈവം പെണ്ണിനെക്കാളും ബലം ആണിനു കൊടുത്തത് കൊണ്ട് അവളെ കീഴ്പ്പെടുത്താനും കഴിയും.

എന്നാല്‍ ബുര്‍ഖ ഇടാത്ത ആണിന്‍റെ സൌന്ദര്യത്തില്‍ ആക്ര്ഷ്ട്ടയായി
ഒരു പെണ്ണ് ആണിനെ കേരിപ്പിടിക്കാന്‍ വന്ന ചരിത്രം ഉണ്ടോ? വന്നാല്‍ തന്നെ പെണ്ണിന് വിജയിക്കാന്‍ കഴിയുമോ?

ലിസ ചിലപ്പോള്‍ ചോദിക്കും, ആണുങ്ങളെല്ലാം കാമാവേരിയന്മാരാണോ
എന്ന്. അല്ല , എന്നാല്‍ അത്തരം ആള്‍ക്കാരും സമൂഹത്തില്‍ ഉണ്ട് എന്ന കാര്യം വിസ്മരിക്കരുത്.

Lisa said...

നന്ദി!! ഇനി എനിക്ക് പറയാന്‍ പ്രത്യേകമായിട്ട് ഒന്നുംതന്നെയില്ല.. ഉത്തരം താങ്കള്‍ തന്നെ പറഞ്ഞുകഴിഞ്ഞു..
>>>ദൈവം പെണ്ണിനെക്കാളും ബലം ആണിനു കൊടുത്തത് കൊണ്ട് അവളെ കീഴ്പ്പെടുത്താനും കഴിയും<<<
അപ്പോള്‍ പിന്നെ ബുര്‍ഖ (താങ്കള്‍ പറയുന്നത് പര്‍ദ്ദ ആണെങ്കില്‍ കൂടി) എവിടെയാണ് സംരക്ഷണം നല്‍കുന്നത്? ഒറ്റയ്ക്കാണെങ്കില്‍ അതും അസമയത്താനെങ്കില്‍ ആ ബലം മതിയല്ലോ പര്‍ദ്ദ ഇട്ട സ്ത്രീയെ കീഴ്പ്പെടുത്താന്‍? അപ്പോള്‍ പര്‍ദ്ദ അല്ല യഥാര്‍ത്ഥ സംരക്ഷണം, അവളുടെ തുണയാണ് അവളുടെ സംരക്ഷണം.

പിന്നെ ഒരേ ഒരു കുറിപ്പുകൂടി.. കൂടുതല്‍ ബലവാനായ പുരുഷന്/പുരുഷന്മാര്‍ക്ക് മറ്റൊരു പുരുഷനെ ഉപദ്രവിക്കാന്‍ സാധിക്കുമല്ലോ? നമ്മുടെ നാട്ടില്‍ നടക്കുന്നത് തന്നെയാണ്, കുട്ടികളും മറ്റും അങ്ങനെ കൊലചെയ്യപ്പെട്ടതും നമ്മള്‍ വായിച്ചിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിലോ? പിന്നെ സ്ത്രീകള്‍ ബാലല്കാരം ചെയ്യുന്നത്, അതും നടന്നിട്ടുണ്ട് നമ്മുടെ നാട്ടില്‍ തന്നെ.. പിന്നെ താങ്കള്‍ പറഞ്ഞപോലെ നോട്ടം കൊണ്ട് ഉണ്ടാകുന്നത്, അങ്ങനെ പുരുഷനും ഉണ്ടാകുന്നില്ലേ? ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട് അത്.. ഒരിക്കല്‍ ഹൃത്തിക്ക് റോഷനെ കണ്ട് പിന്‍സീറ്റില്‍ ഇരുന്ന പെണ്‍കുട്ടി പറഞ്ഞത്, മറ്റൊരിക്കല്‍ ആര്യ എന്നാ തമിഴ് നടനെ കണ്ട് ഒരു പെണ്‍കുട്ടി പുറപ്പെടുവിച്ച സ്വരം.. അങ്ങനെ പലതും. പിന്നെ തിക്കിലും, തിരക്കിലും ഞരമ്പ് രോഗികള്‍ കാണിക്കുന്ന വൃത്തികേടുകള്‍, ഇതിലൊന്നും പര്‍ദ്ദ സഹായിക്കില്ല.. പക്ഷെ പര്‍ദ്ദ ധരിക്കുന്നത് അവര്‍ക്ക് ഒരു സുരക്ഷ ബോധം നല്‍കുന്നു എങ്കില്‍ നല്ലത് തന്നെ. പക്ഷെ ബുര്‍ഖ, മുഖത്തുള്ള മൂടുപടം അവര്‍ക്ക് സുരക്ഷാ ബോധം നല്‍കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അരക്ഷിതത്വം ആണ് നല്‍കുന്നത്.

ചിന്തകന്‍ said...

മുഖം മറക്കുന്ന പര്‍ദ്ദ/ബുര്‍ഖ സ്ത്രീകള്‍ക്ക് വേണമെന്നില്ല എന്ന അഭിപ്രായമാണ് എനിക്കുമുള്ളത്. എങ്കിലും അങ്ങിനെ വസ്ത്രം ധരിക്കാന്‍ ഒരാള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ അത് ധരിച്ചു കൊള്ളട്ടെ. അത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപെട്ടകാര്യം മാത്രമാണ്.

അത് മറ്റൊരാളുടെ സുരക്ഷിതത്വത്തെ ബാധിക്കും എന്നു പറയുന്നത് തിര്‍ത്തും അസഹിഷ്ണുതാ പരമായ പ്രസ്ഥാവനയാണ്.
അങ്ങനെ മുഖം മൂടിയിട്ട സ്ത്രീകള്‍ നടത്തിയ അക്രമ പ്രവര്‍ത്തനത്തിന് ഒരു കണക്കുകളുടെയും അടിസ്ഥാനവുമില്ല എന്നിരിക്കേ പ്രത്യേകിച്ചും. ഇസ്ലാമിനെ കുറിച്ച് ഒരു തരം പേടി (ഇസ്ലാമോ ഫോബിയ) ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുന്നതിന്റെ ഫലമായിട്ടാണ് ബുര്‍ഖ/പര്‍ദ്ദ വിരോധം സൃഷ്ടിച്ചെടുക്കാന്‍ സാമ്രാജ്യത്വവും അവരുടെ പണിയാളുകളായ മാധ്യമങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

പണ്ടുകാലങ്ങളിലുള്ളതിനേക്കാള്‍ ഇപ്പോള്‍ ആളുകള്‍ പര്‍ദ്ദ ധരിക്കാന്‍ തുടങ്ങി എന്നത് വിശ്വാസം കൂടിയത് കൊണ്ട്മാത്രമാണെന്ന് എനിക്ക് തോന്നുന്നില്ല. (ഇനി അങ്ങനെ തന്നെയാണെങ്കിലും വേറൊരാള്‍ അതില്‍ ആശങ്കപെടേണ്ട കാര്യവുമില്ല. )

പണ്ടുള്ളതിനേക്കാള്‍ മുസ്ലീം സ്ത്രീകള്‍ ഇന്ന് പൊതു രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ മുസ്ലീംകുടുംബങ്ങളില്‍ നിന്നും പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിനും പോകുന്നു. അവരൊക്കെ പര്‍ദ്ദയൊ മഫ്തയോ ധരിച്ചാണ് പുറത്തിറങ്ങുന്നത്. സ്വാഭാവികമായും മുസ്ലീം സ്ത്രീകള്‍ പൊതുരംഗത്ത് പണ്ടെത്തെക്കാള്‍ കൂടുതുല്‍ പ്രത്യക്ഷപെടുമ്പോള്‍, അതില്‍, പര്‍ദ്ദാ ധാരിണികളും ധാരാളം കാണും.
അല്ലാതെ ഇപ്പോള്‍ മാത്രമായി പൊട്ടിമുളച്ച ഒരു പ്രതിഭാസമൊന്നുമല്ല ഇത്. അങ്ങിനെയാണെന്ന് വരുത്തി തീര്‍ത്ത് ഇതിന് ഒരു തീവ്രവാദ/ഭീകരവാദ മുഖം നല്‍കാന്‍ ചില പു’രോഗമന’ വാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നത് വിസ്മരിക്കുന്നില്ല. ലിസയെപോലുള്ളവര്‍ വീഴുന്നതും ഇത്തരക്കാരുടെ കസര്‍ത്തുകളിലാണ്.

വൈവിദ്ധ്യങ്ങളിലുള്ള ഏകത്വത്തിന്റെ പേരില്‍ അറിയപെടുന്ന നമ്മുടെ നാട്ടില്‍ ഈ യൊരു വൈവിദ്ധ്യത്തെ കൂടി ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുതയും മനോവികാസവും ഇത്തരം പു‘രോഗമന’ വാദികള്‍ കാണിച്ചാല്‍ ഇവിടെ ഒരു പ്രശ്നവുമില്ല.

ചിന്തകന്‍ said...

മറ്റൊരു കാര്യം,
സ്ത്രീകള്‍ പുരുഷന്മാരില്‍ ആകൃഷ്ടരാവില്ല എന്നൊന്നും ആരു വാദിക്കുന്നില്ല. എന്നാല്‍ സ്ത്രീ സൌന്ദര്യത്തെ പുരുഷന്‍മാരെ ആകര്‍ഷിക്കുന്നത് പോലുള്ള് ഒരളവില്‍ അതുണ്ടാവാറുണ്ടെന്ന് ആര്‍ക്കും അവകാശപെടാനാവില്ല. സ്ത്രീ ശരീരത്തിലെ നിംനോതങ്ങള്‍ പുറത്ത് കാണിച്ചു കൊണ്ടുള്ളതും അര്‍ദ്ധ നഗ്നതയും ഏറെ ആകര്‍ഷണീയമായത് കൊണ്ട് തന്നെയാണ് വിപണനരംഗത്തും പരസ്യ രംഗത്തും അത് തിമര്‍ത്താടുന്നത്. കവികളും കഥാകാരന്‍ മാരുമെല്ലാം ഏറ്റവും കൂടുതല്‍ വര്‍ണ്ണിച്ചിട്ടുള്ളതും സ്ത്രീയുടെ സൌന്ദര്യത്തിന്റെ ആകര്‍ഷണീയതയെ കുറിച്ചാണ്.

ശരീര വടിവുകള്‍ വെളിവാക്കുന്ന വസ്ത്രം ധരിച്ച സ്ത്രീകളെ അപേക്ഷിച്ച് മാന്യമായ വസ്ത്രം ധരിച്ച സ്ത്രീകള്‍ ആക്രമിക്കപെടാനുള്ള സാധ്യത വളരെ കുറവാണ്. കാരണം, ശരീര വടിവുകള്‍ മറ്റാളുകളില്‍ ആകര്‍ഷണം ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടുകൂടിയായിരിക്കും ഇത്തരക്കാര്‍ വസ്ത്രം ധരിക്കുന്നത് എന്ന് ആകര്‍ഷിക്കപെടുന്നയാള്‍ ശരിയായോ/തെറ്റായോ ധരിക്കാന്‍ സാധ്യതയുണ്ട്. അതേ സമയം മാന്യമായി വസ്ത്രം ധരിച്ച് ഒരു സ്തീയോട് പൊതുവെ ഇത്തരം ആളുകള്‍ക്ക് അത്തരം ഒരു വികാരം തോന്നുകയുമില്ല. ഇത് ഒരു സൈക്കോളജിക്കലായ കാര്യമാണ്.

കടുത്ത മനോരോഗികളല്ലാത്ത ആളുകള്‍ക്ക് സ്ത്രീകളുടെ മാന്യമായ വസ്ത്ര ധാരണം ഒരാശ്വാസം തന്നെയാണ്. തിരക്കുകളിലും ബസുകളിലും മറ്റും ശല്യം ചെയ്യുന്നവര്‍ ഇങ്ങനെ കടുത്ത ലൈംഗിക മനോരോഗമുള്ളവരാണ്. അവര്‍ക്ക് തന്നെയും മാന്യ വസ്ത്ര ധാരിണികളോട് ഒരു തരം വികര്‍ഷണം ഉണ്ടായിരിക്കും എന്ന് തന്നെയാണ് അനുഭവം.

Afsal Mohmed said...

ഇസ്ലാമിക വസ്ത്ര ധാരണം അടിമത്തത്തിന്‍റെ അടയാളമല്ല പ്രത്യുത ആഭിജാത്യത്തിന്‍റെ
അടയാളമാണ് എന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യാകും. മുഖവും മുന്‍കൈയ്യും
ഒഴികെയുള്ള എല്ലാ ശരീര ഭാഗങ്ങളും മറക്കണമെന്ന് ഇസ്‌ലാം സ്ത്രീയോട്
കല്പിക്കുന്നു എന്നത് ശരിയാണ്. എന്തിനാണ് ഈ കല്‍പന? സ്ത്രീയെ
അടിമത്തത്തിന്‍റെ കാരാഗ്രഹത്തിലടക്കുകയോ സുരക്ഷിതത്വത്തിന്‍റെ താഴ്വരയില്‍
വിഹരിക്കാന്‍ അനുവദിക്കുകയോ എന്താണ് ഈ കല്‍പന ചെയ്യുന്നത്? ഇസ്ലാമിക
വസ്ത്രധാരണം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ ഈ
ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട് അത് ഇങ്ങനെയാണ്”നബിയെ, താങ്കളുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം
ചെയ്യപ്പെടതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ
പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു ”.(33:59).

“സത്യവിശ്വസിനികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുരക്ഷിക്കുവാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ചു മറ്റൊന്നും വെളിപ്പെടുത്തതിരിക്കുവാനും നീ പറയുക.
അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടു
കൊള്ളട്ടെ”.(24:31)

“പഴയ അജ്ഞാന കാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത് ”(33:33)

സ്ത്രീയോട് മാന്യമായ വസ്ത്രധാരണ രീതി സ്വീകരിക്കാന്‍ കല്പിച്ചതിനു പിന്നിലുള്ള ലക്ഷ്യങ്ങള്‍ ഈ സൂക്തങ്ങളില്‍ നിന്ന് സുതരാം വ്യക്തമാണ് .

1-തിരിച്ചറിയപ്പെടുക.

2-ശല്യം ചെയ്യപ്പെടതിരിക്കുക.
...>>

Afsal Mohmed said...

സമൂഹത്തിന്‍റെ വിവിധ തുറകളില്‍ ജീവിക്കുന്നവര്‍ തിരിച്ചരിയപ്പെടുന്നതിനു വേണ്ടി വ്യത്യസ്ത വസ്ത്രധാരണ രീതികള്‍ സ്വീകരിക്കാറുണ്ട്. സ്ത്രീകളെ സംബന്ധിച്ചേടത്തോളം അവരുടെ വസ്ത്രധാരണ രീതിയില്‍ നിന്ന് തന്നെ ഒരളവോളം
അവരുടെ ജീവിത രീതിയും പെരുമാറ്റ രീതിയെയും നമുക്ക് അളക്കുവാന്‍ സാധിക്കും.

ആവശ്യക്കാര്‍ക്ക് തിരിച്ചറിയുവാന്‍ സാധിക്കുന്ന രീതിയിലുള്ള വസ്ത്രധാരണ രീതിയാണ്‌ വേശ്യകള്‍ സ്വീകരിക്കുക. ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടു ജീവിച്ചിരുന്ന ദേവദാസികള്‍ക്ക് അവരുടെതായ വസ്ത്രധാരണ രീതിയുണ്ടായിരുന്നു.
ഗ്രീസിലെ ഹെറ്റെയ്റെകള്‍ക്കും ചൈനയിലെ ചിന്കുവാന്‍ ജെന്നുകള്‍ക്കും
ജപ്പാനിലെ ഗായിഷേകള്‍ക്കുമെല്ലാം അവരുടെതായ വസ്ത്രധാരണ
രീതിയുണ്ടയിരുന്നതായി കാണാന്‍ കഴിയും. ഈ വസ്ത്രധാരണത്തില്‍ നിന്ന് അവരെ
മനസിലാക്കാം. ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാന്‍ ക്ഷണിക്കുകയും ചെയ്യാം.

ഇസ്ലാം വിഭാവനം ചെയ്യുന്ന സ്ത്രീ മാന്യയും കുലീനയുമാണ്, ചരിത്രവതിയും സദ്‌വൃത്തയുമാണ്‌. അവളുടെയടുത്തേക്ക്‌ ലൈംഗികദാഹം പൂണ്ട ചെന്നായ്ക്കള്‍ ഓടിയടുക്കേണ്ടതില്ല. കാമാഭ്യ൪ഥനയുമായി അവളെ ആരും സമീപിക്കെണ്ടതില്ല. ഇത്
അവളുടെ വസ്ത്രധാരണത്തില്‍ നിന്ന് തന്നെ തിരിച്ചറിയണം. ഇന്നലെ ആവശ്യക്കാരെ
ആകര്‍ഷിക്കുന്നതിനു വേണ്ടി അഭിസാരികകള്‍ സ്വീകരിച്ചിരുന്ന വസ്ത്രങ്ങള്‍ക്ക്
സമാനമായ ഉടയാടകലാണ്ആധുനിക വനിതകളുടെ വേഷമെന്ന കാര്യം എന്തുമാത്രം
വിചിത്രമല്ല ! സത്യവിശ്വാസികളെയും മാംസവില്‍പനക്കാരികളെയും
തിരിച്ചറിയണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു, അവരുടെ
വസ്ത്രധാരണത്തിലൂടെ.
..>>

Afsal Mohmed said...

എക്കാലത്തും ശല്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ്‌ സ്ത്രീകള്‍. അവരുടെ മംസത്തിനുവേണ്ടി -ചാരിത്യത്തിനു വേണ്ടി കടിപിടി കൂടുന്നവരാണ് എന്നത്തേയും സാഹിത്യ -സാംസ്‌കാരിക രംഗത്തെ നായകന്മാര്‍
.നഗ്നനൃത്തങ്ങളുംനഗ്നത വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകളും ഉപയോഗിച്ച്
കൊണ്ടായിരുന്നു ഇന്നലെ സ്ത്രീയുടെ മാനത്തെ പിച്ചിച്ചീന്തിയിരുന്നതെങ്കില്‍
ഇന്നത്‌ ’വിഡ്ഢിപ്പെട്ടി ’കളിലൂടെയും ഇന്റര്‍നെറ്റിലൂടെയും കുടുംബത്തിന്‍റെ
ഇടനാഴികളിലേക്കു കടന്നു വന്നുകൊണ്ടിരിക്കുകയാണ് .ആധുനിക ജനതയുടെ
മുഴുജീവിതവും ലൈംഗിക വല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിരാവിലെ
കുടിക്കേണ്ട കാപ്പിയെതെന്നു തെരഞ്ഞെടുക്കുന്നതിനും രാത്രി വെക്കേണ്ട തലയിണ
ഏതാണെന്ന് തീരുമാനിക്കുന്നതിന് പോലും പെണ്ണിന്‍റെ നിമ്നോന്നതികളിലൂടെ കണ്ണ്
പായിക്കണമെന്നുള്ള അവസ്ഥയാണ് ഇന്നുള്ളത്.

അതുകൊണ്ട് തന്നെ, പെണ്ണിന് നേരെയുള്ള കൈയേറ്റങ്ങളും കൂടിക്കൊണ്ടിരിക്കുന്നു. സ്വന്തം മകളെ മാനഭംഗം ചെയ്യുന്ന അച്ഛനും പെറ്റമ്മയുമായി ലൈംഗിക കേളികളിലേര്‍പ്പെടുന്ന മകനും നമ്മുടെ
മസ്തിഷ്കങ്ങളില്‍ യാതൊരു ആന്ദോളനവും സൃഷ്ടിക്കാത്ത കഥാപാത്രങ്ങള്‍
ആയിക്കൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തുന്ന
അധ്യാപകര്‍, അധ്യപികമാരുമായി ഊര്ചുറ്റുന്ന വിദ്യാര്‍ഥികല്‍, വനിതാ
സെക്രട്ടറിയുമായി ബന്ധപ്പെട്ട അപവാദങ്ങള്‍ മൂലം രാജിവെചൊഴിയേണ്ടി വരുന്ന
ഉദ്യോഗസ്ഥ പ്രമുഖര്‍ ഇങ്ങനെ പോകുന്നു പത്രങ്ങളില്‍ ദിനേന നാം വായിക്കുന്ന
വര്‍ത്തമാനങ്ങള്‍. സ്ത്രീകള്‍ക്ക് സ്വൈര്യമായി യാത്ര ചെയ്യാന്‍ കഴിയാത്ത
അവസ്ഥ സ്വൈര്യമായി ജോലി ചെയ്യാനാവാത്ത സ്ഥിതി. എന്തിനധികം, സ്വൈര്യമായി
വീട്ടില്‍ അടങ്ങിക്കൂടി നില്‍ക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കാണ്
സമൂഹം പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിനെന്താണ് കാരണം? പക്വമതികളായ വിദഗ്ധര്‍
പറയുന്ന ഉത്തരം ശ്രദ്ധിക്കുക :

‘കുമാരി ‘വാരികയിലെ ‘പ്രതിവരചിന്തകള്‍ ‘എന്ന പംക്തിയില്‍ എന്‍ .വി .കൃഷ്ണവാരിയര്‍ എഴുതി :”സ്ത്രീകളുടെ മാദകമായ വസ്ത്രധാരണവും ചേഷ്ടകളും നിമിത്തം മതിമറന്നു താല്‍ക്കാലികമായ ഒരു ഉന്‍മാദാവസ്ഥയിലാണ് പുരുഷന്‍
ബലാല്‍സംഗം നടത്തുന്നതെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. പുരുഷനെ
ഉത്തെജിപ്പിക്കുമാ൪ വസ്ത്രം ധരിച്ച ഓരോ സ്ത്രീയും ബലാല്‍സംഗം
അര്‍ഹിക്കുന്നുവെന്ന് ഇന്ത്യയില്‍ ഒരു സുപ്രീം കോടതി ജഡ്ജി കുറെ മുന്‍പ്
പരസ്യമായി പ്രസ്താവിക്കുകയുണ്ടായി”.(കുമാരി വരിക11.3.83)

അപ്പോള്‍ വസ്ത്രധാരണത്തില്‍ മാന്യത പുലര്ത്ത്ന്നതുവഴി സ്ത്രീ സ്വന്തം ശരീരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.പടച്ചതമ്പുരാന്‍ പറഞ്ഞതെത്ര ശരി!

“നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം
ചെയ്യപ്പെടാതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ
പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (33 .59) “

Afsal Mohmed said...
This comment has been removed by the author.
Afsal Mohmed said...

വ്യഭിചാരവും ബലാല്‍സംഗങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള കൈയ്യേറ്റങ്ങളും അവസാനിപ്പിക്കുന്നതിന്‍റെ ആദ്യപടിഎന്ന നിലക്കാണ് മാന്യമായി വസ്ത്രധാരണം ചെയ്യണമെന്നു ഖുര്‍ആന്‍ സ്ത്രീകളോട് ഉപദേശിക്കുന്നത്.

മുഖവും മുന്‍കയ്യും ഒഴികെയുള്ള ഭാഗങ്ങള്‍ മറക്കണമെന്ന് തന്നെയായിരുന്നു സത്യവിശ്വസിനികളായ സ്ത്രീകളോട് മുന്‍പ്രവാചകന്മാരും പഠിപ്പിച്ചിരുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്‌ .അന്യപുരുഷന്മാരെ കാണുമ്പോള്‍ മൂടുപടം
അണിയുന്ന പതിവ് ഇസ്രായേല്‍ സമൂഹത്തില്‍ ആദ്യം മുതല്‍ക്കു തന്നെ
നിലനിന്നിരുന്നുവെന്നാണ് പഴയ നിയമചരിത്രംനല്‍കുന്ന സൂചന (ഉല്പത്തി
24:62-65). ഒരു സ്ത്രീയുടെ മൂടുപടം എടുത്തു കളയുന്നത് അവളെ മാനഭംഗം
ചെയ്യുന്നതിന് തുല്യമായിക്കൊണ്ട് വിശേഷിപ്പിക്കപ്പെട്ടത്തില്‍ നിന്ന്
(ഉത്തമ ഗീതം 5-7)അതിനുണ്ടായിരുന്ന പ്രാധാന്യം എത്രത്തോളം ആയിരുന്നുവെന്നു
ഊഹിക്കുവാന്‍ കഴിയും. യേശുക്രിസ്തുവിനു ശേഷവും മൂടുപടം ഉപയോഗിക്കുന്ന
സമ്പ്രദായം നിലനിന്നിരുന്നതായി കാണാന്‍ കഴിയും. പൗലോസിന്‍റെ എഴുത്തുകളില്‍
നിന്ന് നമുക്ക് ഇക്കാര്യം മനസ്സിലാക്കാനാവും. അദ്ദേഹം എഴുതി :”സ്വന്തം
ശിരസ്സ്‌ മൂടാതെ പ്രാര്‍ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന സ്ത്രീ തന്‍റെ
ശിരസ്സിനെ അപമാനിക്കുന്നു. അവളുടെ തല മുണ്ഡനം ചെയ്യുന്നതിന് സമമാണ്അത്. തല
മൂടാത്ത സ്ത്രീ തന്‍റെ മുടി മുറിക്കണം. മുടി മുറിക്കുന്നതും മുണ്ഡനം
ചെയ്യുന്നതും അപമാനമാണെന്ന് കരുതുന്നവര്‍ ശിരോവസ്ത്രം ധരിക്കട്ടെ ”.(1
കൊരിന്ത്യര്‍ 11:5-7).

“വ്യഭിചാരത്തെ സമീപിക്കുക പോലും ചെയ്യരുത് ”(17:32)എന്ന സത്യവിശ്വസികളോടുള്ള ഖുര്‍ആനിക കല്പനയുടെ

പ്രയോഗവല്‍കരണത്തിന്‍റെ ഭാഗമായിട്ടാണ് മാന്യമായ വസ്ത്രധാരണം വേണമെന്ന് അത് സ്ത്രീകളോട് അനുശാസിക്കുന്നത്. കാമാ൪ത്തമായ നോട്ടവും വാക്കും അംഗചലനങ്ങലുമെല്ലാം വ്യഭിചാരത്തിന്‍റെ അംശങ്ങള്‍
ഉള്‍ക്കൊള്ളുന്നവയാണെന്നാണ് മുഹമ്മദ്‌ നബി (സ)പഠിപ്പിച്ചത്.

Afsal Mohmed said...

വ്യഭിചരത്തിലേക്കും തദ്വാര സദാചാര തകര്‍ച്ചയിലേക്കുംനയിക്കുന്ന ‘കൊച്ചു
വ്യഭിചാരങ്ങളുടെ ’ വാതിലടക്കണമെന്നു ഇസ്ലാം നിഷ്കര്‍ഷിക്കുന്നു.
മാദകമായവസ്ത്രധാരണവും ലൈംഗിക ചേഷ്ടയിലെ അംഗചലനങ്ങള്‍ ഉള്‍കൊള്ളുന്ന
നൃത്തനര്‍ത്യങ്ങളും ഇസ്ലാം നിരോധിക്കുന്നത് അത് കൊണ്ടാണ്.

വ്യഭിചാരം കടന്നുവരുന്ന വാതിലുകള്‍ അടയ്ക്കണമെന്ന് തന്നെയാണ് യേശുക്രിസ്തുവും പഠിപ്പിച്ചത്. അദ്ദേഹം ഉപദേശിച്ചു: ‘വ്യഭിചരിക്കരുത്‌ എന്ന കല്പന നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോട് പറയുന്നു
:കാമാര്‍ത്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളെ തന്‍റെ മനസ്സില്‍
വ്യഭിചരിച്ചു കഴിഞ്ഞു. പാപം ചെയ്യാന്‍ നിന്‍റെ വലതു കണ്ണ്
കാരണമാകുന്നുവെങ്കില്‍ അത് ചൂഴ്ന്നെടുത്ത്‌ എറിഞ്ഞു കളയുക. നിന്‍റെ ഒരവയവം
നഷ്ടപ്പെടുന്നതാണ് ശരീരം മുഴുവന്‍ നരകത്തില്‍ എറിയപ്പെടുന്നതിനേക്കാള്‍
ഉത്തമം. നീ പാപം ചെയ്യാന്‍ നിന്‍റെ വലതു കൈ കാരണമാകുന്നുവെങ്കില്‍ അത്
വെട്ടിയെറിഞ്ഞുകളയുക. നിന്‍റെ ഒരവയവം നഷ്ടപ്പെടുന്നതാണ് ശരീരം മുഴുവന്‍
നരകത്തില്‍ വീഴുന്നതിനേക്കാള്‍ ഉത്തമം ”(മത്തായി 5:27-30) .

വ്യഭിചാരം ഇല്ലാതാക്കുവാന്‍ കാമാര്‍ത്തമായ നോട്ടവും കാമംഉളവാക്കുന്ന ചലനങ്ങളും ഇല്ലാതാക്കണമെന്നാണ് ക്രിസ്തു ഇവിടെ പഠിപ്പിക്കുന്നത്‌. അതില്ലാതെയാവണമെങ്കില്‍ എന്താണാവശ്യം?സ്ത്രീ മാന്യമായി വസ്ത്രം ധരിക്കണം,
തന്‍റെ ശരീരത്തിന്‍റെ നിമ്നോന്നതികള്‍ വ്യക്തമാകാത്ത -സൗന്ദര്യം
പ്രകടമാക്കാത്ത വസ്ത്രം. ഇങ്ങനെ വസ്ത്രം ധരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന
ഖുര്‍ആനുമായി വന്ന മുഹമ്മദ്‌ നബി (സ )യാണോ, സ്ത്രീ സൗന്ദര്യത്തെ
വിപണനത്തിനുള്ള മാര്‍ഗമായി കാണുന്ന മുതലാളിത്തത്തിനു ഓശാന പാടുന്ന പുരോഹിത
സഭയാണോ അന്തിക്രിസ്തുവെന്നു ചിന്തിക്കാന്‍ സാധാരണ ക്രൈസ്തവര്‍ സന്നധരാവണം.
ക്രൈസ്തവ ഗ്രന്ഥകാരനായ സാക്കു പുന്നന്‍റെ ഭാര്യ ഡോ.ആനി പുന്നന്‍
ക്രിസ്ത്യന്‍ വനിതകള്‍ക്ക് നല്‍കുന്ന ഉപദേശം ശ്രദ്ധേയമാണ്. “ദൈവം നമ്മെ
വിശ്വസിച്ചു ഏല്പിച്ചിരിക്കുന്ന ഒരു സ്വത്താണ് ശരീരം. അതിനെ നാം ദുരുപയോഗം
ചെയ്യാന്‍ പാടില്ല. നമ്മുടെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവാന്‍
ദൈവം നമ്മോടു കല്പിച്ചിരിക്കുന്നു. ഇത് ശാരീരിക ശീലങ്ങളെ കുറിച്ച്
മാത്രമല്ല, ശരീരത്തില്‍ നാം ധരിക്കുന്ന വേഷവിധാനത്തെക്കുറിച്ചും കൂടിയാണ്
പറഞ്ഞിട്ടുള്ളത്. പുഷന്മാരെ ആകര്‍ഷിക്കുവാന്‍ നല്‍കിയിട്ടുള്ള ഈ ശക്തിയെ
പലവിധ മാര്‍ഗങ്ങളിലൂടെ ദുരുപയോഗപ്പെടുത്തിയതിനു സിയോന്‍ പുത്രിമാരെ ദൈവം
ശിക്ഷ വിധിച്ചതായി പഴയനിയമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു (യേശ.3:16-24
വായിക്കുക ).

Afsal Mohmed said...

അകമേ നാം യഥാര്‍ത്ഥത്തില്‍ എന്തായിരിക്കുമെന്ന് കാണിക്കുന്ന ഒരു പരസ്യമാണ് നാം ധരിക്കുന്ന വസ്ത്രങ്ങള്‍. പലപ്പോഴും ഒരളവുവരെ അത് നമ്മുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നു. മറ്റു മനുഷ്യര്‍ക്ക്‌
നമ്മെക്കുറിച്ചുള്ള ആദ്യധാരണ ലഭിക്കുന്നത് സാധാരണയായി നാം ധരിക്കുന്ന
വസ്ത്രങ്ങളിലൂടെയാണ്. അതിനാല്‍ നമ്മുടെ വസ്ത്രധാരണത്തില്‍ നാം ലോകത്തിന്‍റെ
വഴികള്‍ പിന്തുടരുന്നുവെങ്കില്‍ ക്രിസ്തുവിനുവേണ്ടിയുള്ള നമ്മുടെ സാക്ഷ്യം
നിഷ്ഫലമായി തീര്‍ന്നെന്നുവരാം …..

പുരുഷന്മാരില്‍ ദുര്‍മോഹം ജനിപ്പിക്കുമാറുള്ള വസ്ത്രധാരണരീതി നാം ഏതായാലും ധരിക്കാന്‍ പാടില്ല. ദൈവം ദുര്‍മോഹത്തിനു പുഷന്മാരെ വിധിക്കുമെങ്കില്‍ അവരില്‍ ദുര്‍മോഹം ജനിപ്പിക്കുമാര് വസ്ത്രധാരണം ചെയ്ത
യുവതികളെകൂടിവിധിക്കുക എന്നുള്ളത് യുക്തിയുക്തം മാത്രമാണ് ”(സാക് പുന്നന്‍
:സെക്സ് ,പ്രേമം ,വിവാഹം -ക്രിസ്തീയ സമീപനം പുറം112,113)

എങ്ങനെയാണ് ഒരു സ്ത്രീ മാന്യമായി വസ്ത്രം ധരിക്കേണ്ടത്? കാര്‍കൂന്തലുകളും മാറിന്‍റെ സിംഹഭാഗവും വയറുമെല്ലാം പുറതത്‌കാണിച്ചു കൊണ്ടുള്ള പഴയ ദേവദാസികളുടെതിനു തുല്യമായ വസ്ത്രധാരണരീതിയോ? കാല്‍മുട്ട്
വരെയും കഴുത്തും കാര്‍കൂന്തലുകളും പുറത്തു കാണിച്ചു കൊണ്ടുള്ള ഗ്രീസിലെ
ഹെട്ടായ്‌രേകളുടെ വസ്ത്രധാരണ സമ്പ്രദായമോ?ഇറുകിയ വസ്ത്രങ്ങളിലൂടെ
ശരീരത്തിന്‍റെ നിമ്നോന്നതികള്‍ പുരുഷന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന
ചൈനയിലെ ചിന്‍കുവാന്‍ ജെന്നുകളുടെ ഉടയാടകള്‍ക്കു തുല്യമായ പുടവകളോ?അതല്ല,
മുഖവും മുന്‍കൈയും മാത്രം പുറത്തു കാണിക്കുകയും ശരീര ഭാഗങ്ങള്‍ വെളിവാകാത്ത
രൂപത്തില്‍ അയഞ്ഞ വസ്ത്രം ധരിക്കുകയും ചെയ്യുന്ന ഇസ്ലാമിക രീതിയോ?
മുന്‍ധാരണയില്ലാത്ത ആര്‍ക്കും അവസാനത്തെതല്ലാത്ത മറ്റൊരു ഉത്തരം
കണ്ടെത്താന്‍ സാധ്യമല്ല.

ഇസ്ലാം സ്ത്രീയോട് മാന്യമായി വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെടുക മാത്രമല്ല. എങ്ങനെയാണ് ആ വസ്ത്രധാരണ രീതി എന്ന് പഠിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് എന്നതാണ് അതിന്‍റെ ഏറ്റവും വലിയ സവിശേഷത. പുരുഷന്മാരെ
വഴിതെറ്റിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം സ്വീകരിക്കരുതെന്ന് പറയുന്ന
മറ്റുള്ളവര്‍ക്ക് പലപ്പോഴും പ്രസ്തുത വസ്ത്രധാരണ രീതിയെ കുറിച്ച്
വ്യക്തമായൊരു ചിത്രം നല്‍കാന്‍ കഴിയാറില്ല. ഇസ്‌ലാം വിജയിക്കുന്നത്
ഇവിടെയാണ്‌. ഇസ്ലാമിക വസ്ത്രധാരണ രീതി സ്വീകരിച്ചിരിക്കുന്ന സമൂഹങ്ങളില്‍
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തുലോം വിരളമാണെന്ന വസ്തുത ‘അവര്‍
ശല്യപ്പെടതിരിക്കാന്‍ വേണ്ടി‘ എന്ന ഖുര്‍ആനിക നിര്‍ദേശത്തിന്‍റെ സത്യതയും
പ്രായോഗികതയും വ്യക്തമാക്കുന്നതാണ്.

Afsal Mohmed said...

ഇസ്ലാമിക വസ്ത്രധാരണം സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്നതിനുവേണ്ടി സൃഷ്ടിച്ചെടുത്ത ആരോപണം അടിസ്ഥാന രഹിതമാണ്. ഈ വസ്ത്രധാരണ രീതി സ്വീകരിച്ചുകൊണ്ട് തന്നെ സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പ്രശോഭിച്ച
ഒട്ടനവധി മഹിളാരത്നങ്ങളെകുറിച്ച് ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്..

പ്രവാചകനില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കുകയും അദ്ധേഹത്തിന്‍റെ ജീവിത കാലത്തും ശേഷവും പ്രവാചകഅനുചരന്മാരെ പഠിപ്പിക്കുകയും ചെയ്യുന്നതിന് പ്രവാചക പത്നി ആയിശ (റ)ക്ക് ഇസ്ലാമിക വസ്ത്രധാരണം ഒരു തടസ്സമായി നിന്നിട്ടില്ല.
പ്രസ്തുത വസ്ത്രം ധരിച്ചു കൊണ്ട് തന്നെയായിരുന്നു അവര്‍ ജമല്‍ യുദ്ധം
നയിച്ചത്. പുരുഷന്മാരില്‍ ഭൂരിഭാഗവും യുദ്ധരംഗം വിട്ടോടിയ സന്ദര്‍ഭത്തില്‍
-ഉഹുദുയുദ്ധത്തില്‍ -ആയുധമെടുത്തു അടരാടിയ ഉമ്മു അമ്മറ(റ)ധരിച്ചത് പര്‍ദ്ദ
തന്നെയായിരുന്നു. ഏഴു യുദ്ധങ്ങളില്‍ പ്രവാചകനോടൊപ്പം പങ്കെടുത്തു
പരിക്കേറ്റവരെ പരിചരിച്ചും ഭക്ഷണം പാകം ചെയ്തും പ്രശസ്തയായ ഉമ്മുഅത്വിയ്യ
(റ)ക്ക് തന്‍റെ ദൗത്യനിര്‍വഹണത്തിന് മുമ്പില്‍ ഇസ്ലാമിക വസ്ത്രധാരണം ഒരു
വിലങ്ങയിതീര്‍ന്നിട്ടില്ല. ഇങ്ങനെ പ്രവാചകഅനുചരന്മാരില്‍ തന്നെ എത്രയെത്ര
മഹിളാരത്നങ്ങള്‍. മുഖവും മുന്‍കൈയും മാത്രം പുറത്ത്കാണിച്ചു കൊണ്ട് തന്നെ
സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹതികള്‍.
ഇന്നും ഇസ്ലാമിക സമൂഹത്തില്‍ ഇത്തരം സഹോദരിമാരുണ്ട്‌. ഇസ്ലാമിക
വസ്ത്രധാരണരീതി സ്വീകരിച്ചുകൊണ്ട് സാമൂഹിക മേഖലകളിലേക്ക് സേവന സന്നദ്ധരായി
സധൈര്യം കയറിച്ചെല്ലുന്ന സഹോദരികള്‍. ഇസ്ലാമിക വസ്ത്രധാരണം സ്ത്രീയെ
ചങ്ങലകളില്‍ ബന്ധിക്കുന്നുവെന്ന ആരോപണം അര്‍ത്ഥമില്ലാത്തതാണെന്ന വസ്തുത
ഇവിടെ അനാവൃതമാകുന്നു.

സത്യത്തില്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശിക്കുക വഴി ഖുര്‍ആന്‍സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തുകയും അവര്‍ ആക്രമിക്കപ്പെടുന്ന അവസ്ഥ ഇല്ലാതാക്കുവാനുള്ള പ്രായോഗിക പദ്ധതിക്ക് രൂപം നല്‍കുകയുമാണ്
ചെയ്യുന്നത്

For more article visit http://www.sthreeonline.info/test/

Afsal Mohmed said...
This comment has been removed by the author.
ബദര്‍ badar said...

@ലിസ,

കാര്യങ്ങള്‍ വളച്ചൊടിച്ചു അവതരിപ്പിക്കുന്ന താങ്കള്‍ കടുത്ത ബുര്‍ഖ വിരോധിയാനെന്നതില്‍ സംശയമില്ല.
ദയവു ചെയ്തു ആദ്യം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കൂ..

ഒറ്റപ്പെട്ട സംഭവങ്ങളെ ഉദാഹരണങ്ങള്‍ ആയി ചൂണ്ടി ക്കാനിക്കുന്ന
ലിസ, മുകളില്‍ അഫ്സല്‍ ഇട്ട കമന്റ്റുകള്‍ മനസ്സിരുത്തി വായിക്കണം
എന്നപേക്ഷിക്കുന്നു.

Lisa said...

വായിച്ചു!!! ഞാന്‍ പിന്‍വാങ്ങുന്നു.. ബുര്‍ഖ നല്ലത് തന്നെയാണ്.. ആ സ്വതന്ത്രത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല.. അങ്ങനെ ഉദ്ദേശിച്ച്ചിട്ടും ഇല്ല.... ഞാന്‍ പറഞ്ഞത് ശരിയായ അര്‍ത്ഥത്തില്‍ ആരും ഇവിടെ മനസ്സിലാക്കിയിടും ഇല്ല.. ഞാന്‍ തോല്‍വി സമ്മതിച്ച് വിട വാങ്ങുന്നു..
"സൌദിയില്‍ സ്ത്രീകള്‍, എതുമതത്തില്‍ പെട്ടവരാണെങ്കിലും ബുര്ഖധരിച്ച്ചു വെളിയില്‍ ഇറങ്ങണം എന്ന് പറയുന്നത് ന്യായം!! ഫ്രഞ്ച് ഗവണ്‍മെന്റ് ബുര്‍ഖ നിരോധിച്ചത് അന്യായം!! " ഇതുമാത്രമാണ് ഞാന്‍ സംസാരിക്കാന്‍ ഉദ്ദേശിച്ചത്. താങ്കള്‍ തന്നെ എന്നെങ്കിലും ഇതിലെ വൈരുദ്ദ്യം മനസ്സിലാക്കും എന്നാ വിശ്വാസത്തിലൂടെ ഞാന്‍ വിട വാങ്ങുന്നു... ദൈവം അനുഗ്രഹിക്കട്ടെ...

ബദര്‍ badar said...

@ലിസ,

>>> ദൈവം അനുഗ്രഹിക്കട്ടെ..<<<

താങ്കളെയും.

>>>ഞാന്‍ തോല്‍വി സമ്മതിച്ച് വിട വാങ്ങുന്നു..<<<

ലിസ, അതിന്‍റെ ആവശ്യം ഇല്ല.എനിക്ക് ജയിക്കാന്‍ വേണ്ടിയോ ആരെയെങ്കിലും തോല്പിക്കാന്‍ വേണ്ടിയോ ആയിരുന്നില്ല ഈ പോസ്റ്റും
ഈ ബ്ലോഗും. ഈ ബ്ലോഗിന്റെ ആമുഖം ഞാന്‍ ഒന്ന് കൂടി ഓര്‍മിപ്പിക്കുന്നു.
"ഞാന്‍ എഴുതിയ വരികള്‍ എന്‍റെ അവസാന വാക്കുകളല്ല... എഴുതുന്ന വേളകളില്‍ എന്‍റെ ചിന്താ മണ്ഡലത്തില്‍ ഉരിത്തിരിഞ്ഞു വരുന്ന വാക്കുകള്‍ മാത്രം.. വാക്കുകള്‍ ആരെയും മുറിവേല്‍പ്പിക്കുവാന്‍ വേണ്ടിയല്ല, മുറിവേറ്റ മനസ്സിന്‍റെ പ്രതിഫലനം മാത്രമാണ്."

പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും ആര്‍ക്കും ഇവിടെ
അഭിപ്രായങ്ങള്‍ പങ്കു വെക്കാം.

ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ,
മതേതരത്വമല്ല മതസൌഹാര്‍ദ്ദം ആണ് നമുക്കും നമ്മുടെ രാജ്യത്തിനും
ആവശ്യം.

ഇനിയും ഇവിടെ വരാന്‍ മറക്കരുത്, മടിക്കരുത്.

Noushad Vadakkel said...

>>>>>സ്ത്രീ സൌന്ദര്യം ആസ്വദിക്കാനുല്ലതാണ്.മൂടിപ്പുതച്ചു കൊണ്ടുനടക്കെണ്ടാതല്ല.എങ്കില്‍ ഒരു കാര്യം ചെയ്യു.നിങ്ങള്‍ നിങ്ങളുടെ
അമ്മയെയും പെങ്ങളെയും അനുജത്തിയെയും മകളെയും ഭാര്യയേയും എന്തിനു നിങ്ങളുടെ വീട്ടിലുള്ള സൌന്ദര്യം ആസ്വദിക്കാന്‍ പറ്റിയ എല്ലാ പെണ്ണുങ്ങളെയും അണിയിച്ചൊരുക്കി എന്‍റെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്.
ഞാന്‍ ആ സൌന്ദര്യം ശരിക്കും ഒന്ന് ആസ്വദിക്കട്ടെ!

എന്തെ , ലിസിക്ക് എന്‍റെ മുഖം നോക്കി രണ്ടു പൊട്ടിക്കാന്‍ തോന്നുന്നില്ലേ? ലിസി ഒരു കാര്യം മനസ്സിലാക്കുക.ഇസ്ലാമിലെ നിയമങ്ങള്‍
താന്തോന്നികള്‍ക്കും തെമ്മാടികള്‍ക്കും വേണ്ടിയുള്ളതല്ല.മാനം മര്യാദക്ക്
ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ വേണ്ടിയുള്ളതാണ്.സ്ത്രീയെ പ്രദര്‍ശ വസ്തു ആക്കാതെ കൊട്ണ്ടുനടക്കാന്‍ പറഞ്ഞതിലെ യുക്തി,
മാനം മര്യാദക്ക് ജീവിക്കുന്ന സ്ത്രീക്ക്‌ും മാതാപിതാക്കള്‍ക്കും ഭാര്യമാര്‍ക്കും സഹോദരീസഹോടരന്മാര്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കും
ചെട്ടതിമാര്‍ക്കും അനുജതിമാര്‍ക്കും മനസ്സിലാവും.
സ്ത്രീ സൌന്ദര്യം ആസ്വദിക്കാന്‍ നടക്കുന്നവര്‍ക്ക് അതൊരിക്കലും മനസ്സിലാവില്ല. <<<
സ്ത്രീയുടെ നഗ്നതയെ കുറിച്ച് അറിയാത്തവര്‍ക്ക് ഈ വാക്കുകളില്‍ ചിന്തിക്കുവാനുണ്ട് ഒരുപാട്...

Afsal Mohmed said...

New post from badru....

സ്നേഹിക്കാന്‍ വേണ്ടി ജനിച്ചവര്‍ നമ്മള്‍
http://www.badruism.com/2010/09/blog-post.html

pulari said...

റെയ്ഹാനയുടെ പര്ദ്ദയും-മാധ്യമങ്ങളും..

റെയ്ഹാന: മാധ്യമ ബലിയാട്.
പുലരി

Afsal said...

പര്‍ദ്ദയെ എതിര്‍ക്കുന്ന പുരോഗമനവാദികളോട്
http://berlytharangal.com/?p=7670

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam