July 31, 2010

6 അഞ്ച് തമാശകള്‍..





1. "വിലപ്പെട്ടത് "
---------------

സൈക്കിള്‍ സവാരി നടത്തുകയായിരുന്ന പെണ്‍കുട്ടിയോട് സര്‍ദാര്‍ജി കൈ
കാണിച്ചു ലിഫ്റ്റ്‌ ആവശ്യപ്പെട്ടു.
പെണ്‍കുട്ടി സര്‍ദാര്‍ജി ക്ക് ലിഫ്റ്റ്‌ നല്‍കി . സര്‍ദാര്‍ജി യെയും
ഇരുത്തി സൈക്കിള്‍ യാത്ര തുടര്‍ന്ന
പെണ്‍കുട്ടി  വിജനമായ ഒരു  സ്ഥലത്ത് എത്തിയപ്പോള്‍ സൈക്കിള്‍ നിര്‍ത്തി.
എന്നിട്ട് സര്‍ദാര്‍ജി യോട്
ഇറങ്ങാന്‍ പറഞ്ഞു. സര്‍ദാര്‍ജി ഇറങ്ങി. പെണ്‍കുട്ടി സൈക്കളില്‍ നിന്നും
ഇറങ്ങി നിലത്ത് കിടന്നു.
എന്നിട്ട് സര്‍ദാര്‍ജി യോട് പറഞ്ഞു : "എന്റെ വിലപ്പെട്ടതെല്ലാം
കവര്‍ന്നെടുത്തോളൂ.."
സര്‍ദാര്‍ജി ഒരു നിമിഷം  അങ്ങോട്ടും ഇങ്ങോട്ടും   ആരെങ്കിലും വരുന്നുണ്ടോ
 എന്ന് നോക്കി ആരും
വരുന്നില്ല എന്ന്  ഉറപ്പാക്കി.
എന്നിട്ട് ആ പെണ്‍കുട്ടിയുടെ സൈക്കിളും എടുത്തു സ്ഥലം വിട്ടു.



2. "ഒഴിഞ്ഞത് "
---------------

ഹോട്ടലിനു പുറത്തു വിഷാദനായി നില്‍ക്കുന്ന ആമു വിനോട് സുഹൃത്ത് :
" എന്താ ആമു ഒരു വിഷമം പോലെ..?"
ആമു മറുപടി നല്‍കി : "അതോ..വിശന്ന ഞാന്‍ ഒഴിഞ്ഞ വയറുമായി ഹോട്ടലില്‍ കയറി,
ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയത് ഒഴിഞ്ഞ കീശയുമായി.."


3. "നായ നക്കി"
--------------
ഫ്രൂട്ട് വാങ്ങാന്‍ കടയില്‍ പോയ വീട്ടമ്മ,  തന്റെ നായയെയും ഒപ്പം
കൂട്ടി. വീട്ടമ്മ കടക്കാരനോട്
ഫ്രൂട്ടിന്റെ വിലകള്‍ അന്വേഷിച്ചറിയുന്നതിനിടയില്‍ നായ ഫ്രൂട്ട് നക്കാന്‍
തുടങ്ങി. ഇത്  കണ്ട
കടക്കാരന് ദേഷ്യം വന്നു. അയാള്‍ ദേഷ്യത്തില്‍ വീട്ടമ്മയോട് പറഞ്ഞു: "
മാഡം, നിങ്ങളുടെ നായ
ഫ്രൂട്ട് നക്കുന്നു , അതിനെ നിലക്ക് നിര്‍ത്തു..".
വീട്ടമ്മ ദേഷ്യത്തില്‍ നായയോട് : " പമ്മീ..നിനക്കറിയില്ലേ ഈ
ഫ്രൂട്ടോന്നും കഴുകിയിട്ടില്ലാ എന്ന് ..
നിന്നോട് ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഫ്രൂട്ട് കഴുകാതെ കഴിക്കരുതെന്ന്.."


4. "ഉപ്പാന്റെ ഷഡി"
-------------------
തിരക്കിട്ട് പോകുകയായിരുന്ന ആമുവിനോട് സുഹൃത്ത്‌ : " എവിടേക്കാ ആമു നീ
ഇത്ര തിരക്കിട്ട്
പോകുന്നത്?". ആമു മറുപടി നല്‍കി: "ഉപ്പാന്റെ ഷഡി ഊരാന്‍."
സുഹൃത്ത്‌ ഞെട്ടിപ്പോയി: "എന്താ ആമു നീ പറയുന്നത്? ഉപ്പാന്റെ ഷഡി ഊരാനോ.."
ആമു : " അതേടാ..രാവിലെ ഷഡി മാറി ഉപ്പാന്റെതാ ഇട്ടത്..ഇപ്പൊ ഭയങ്കര അസ്വസ്ഥത.
അത് ഊരാനാ.."


5. "ഇനിയൊരു ജന്മം"
------------------------

ആമു വിനു ബോഡി ബില്‍ഡ്‌ ചെയ്യാന്‍ കൊതി.കൊതി മൂത്ത്  ജിമ്മില്‍ ചേര്‍ന്നു.
ജിമ്മില്‍ ആമുവിന്റെ ആദ്യ ദിവസം. വ്യായാമം ചെയ്യുകയായിരുന്ന ഒരാളെ കാണിച്ചു ആമു
പരിശീലകനോട് ചോദിച്ചു: " അവനെ പ്പോലെ കൈ ആകാന്‍ എത്ര ദിവസം എടുക്കും മാഷേ?"
പരിശീലകന്‍: " കുറഞ്ഞത് നാല് മാസമെങ്കിലും വ്യായാമം വേണ്ടി വരും." വേറൊരാളെ
 കാണിച്ചു ആമു ചോദിച്ചു : " ഇവനെ പ്പോലെ ശൌള്‍ടര്‍ ആവാന്‍?"
പരിശീലകന്‍ : " കുറഞ്ഞത് ആറു മാസം കളിക്കണം". വീണ്ടുമോരാളെ കാണിച്ചു ആമു വീണ്ടും
ചോദിച്ചു: "അയാളെ പോലെ ചെസ്റ്റ്‌ ആവാന്‍ എത്ര മാസം വേണം?". പരിശീലകന്‍
ദേഷ്യത്തില്‍
പറഞ്ഞു :" നീ ഇനിയൊരു ജന്മം കൂടി ജനിക്കണം. സൂക്ഷിച്ചു നോക്ക് അത് ആണല്ല, പെണ്ണാ.."

6 അഭിപ്രായ(ങ്ങള്‍):

കുസുമം ആര്‍ പുന്നപ്ര said...

ayyo njan vayichchu thanne chirichchupoye

കുസുമം ആര്‍ പുന്നപ്ര said...

enikku adyaththe post anu ettavum ishttappettathu

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

@കുസുമം,

നന്ദി കുസുമം ചേച്ചി, വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും...

samba said...

ha ha ha badhar acha bahuth acha

ഹംസ said...

ഹ ഹ അഞ്ചു കഥകളും കൊള്ളാം ആദ്യത്തെ കഥ എവിടയോ കേട്ടിട്ടുണ്ട്.. മൂന്നും, നാലും ശരിക്കും ഇഷ്ടമായി.

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

@samba,
bahuth shukriya..

@ഹംസ,
ഇഷ്ട്ടമായതില്‍ സന്തോഷം..

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam