1. "വിലപ്പെട്ടത് " --------------- സൈക്കിള്‍ സവാരി നടത്തുകയായിരുന്ന പെണ്‍കുട്ടിയോട് സര്‍ദാര്‍ജി കൈ കാണിച്ചു ലിഫ്റ്റ് ആവശ്യപ്പെട്ടു. പെണ്‍കുട്ടി സര്‍ദാര്‍ജി ക്ക് ലിഫ്റ്റ് നല്കി . സര്‍ദാര്‍ജി യെയും ഇരുത്തി സൈക്കിള്‍ യാത്ര തുടര്‍ന്ന പെണ്‍കുട്ടി വിജനമായ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ സൈക്കിള്‍ നിര്‍ത്തി. എന്നിട്ട് സര്‍ദാര്‍ജി യോട് ഇറങ്ങാന്‍ പറഞ്ഞു. സര്‍ദാര്‍ജി ഇറങ്ങി. പെണ്‍കുട്ടി സൈക്കളില്‍ നിന്നും ഇറങ്ങി നിലത്ത് കിടന്നു. എന്നിട്ട് സര്‍ദാര്‍ജി യോട് പറഞ്ഞു : "എന്റെ വിലപ്പെട്ടതെല്ലാം കവര്ന്നെടുത്തോളൂ.." സര്‍ദാര്‍ജി ഒരു നിമിഷം അങ്ങോട്ടും ഇങ്ങോട്ടും ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി ആരും വരുന്നില്ല എന്ന് ഉറപ്പാക്കി. എന്നിട്ട് ആ പെണ്‍കുട്ടിയുടെ സൈക്കിളും എടുത്തു സ്ഥലം വിട്ടു.
2. "ഒഴിഞ്ഞത് " --------------- ഹോട്ടലിനു പുറത്തു വിഷാദനായി നില്ക്കുന്ന ആമു വിനോട് സുഹൃത്ത് : " എന്താ ആമു ഒരു വിഷമം പോലെ..?" ആമു മറുപടി നല്കി : "അതോ..വിശന്ന ഞാന്‍ ഒഴിഞ്ഞ വയറുമായി ഹോട്ടലില്‍ കയറി, ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയത് ഒഴിഞ്ഞ കീശയുമായി.." 3. "നായ നക്കി" -------------- ഫ്രൂട്ട് വാങ്ങാന്‍ കടയില്‍ പോയ വീട്ടമ്മ, തന്റെ നായയെയും ഒപ്പം കൂട്ടി. വീട്ടമ്മ കടക്കാരനോട് ഫ്രൂട്ടിന്റെ വിലകള്‍ അന്വേഷിച്ചറിയുന്നതിനിടയില്‍ നായ ഫ്രൂട്ട് നക്കാന്‍ തുടങ്ങി. ഇത് കണ്ട കടക്കാരന് ദേഷ്യം വന്നു. അയാള്‍ ദേഷ്യത്തില്‍ വീട്ടമ്മയോട് പറഞ്ഞു: " മാഡം, നിങ്ങളുടെ നായ ഫ്രൂട്ട് നക്കുന്നു , അതിനെ നിലക്ക് നിര്ത്തു..". വീട്ടമ്മ ദേഷ്യത്തില്‍ നായയോട് : " പമ്മീ..നിനക്കറിയില്ലേ ഈ ഫ്രൂട്ടോന്നും കഴുകിയിട്ടില്ലാ എന്ന് .. നിന്നോട് ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഫ്രൂട്ട് കഴുകാതെ കഴിക്കരുതെന്ന്.." 4. "ഉപ്പാന്റെ ഷഡി" ------------------- തിരക്കിട്ട് പോകുകയായിരുന്ന ആമുവിനോട് സുഹൃത്ത് : " എവിടേക്കാ ആമു നീ ഇത്ര തിരക്കിട്ട് പോകുന്നത്?". ആമു മറുപടി നല്കി: "ഉപ്പാന്റെ ഷഡി ഊരാന്‍." സുഹൃത്ത് ഞെട്ടിപ്പോയി: "എന്താ ആമു നീ പറയുന്നത്? ഉപ്പാന്റെ ഷഡി ഊരാനോ.." ആമു : " അതേടാ..രാവിലെ ഷഡി മാറി ഉപ്പാന്റെതാ ഇട്ടത്..ഇപ്പൊ ഭയങ്കര അസ്വസ്ഥത. അത് ഊരാനാ.." 5. "ഇനിയൊരു ജന്മം" ------------------------ ആമു വിനു ബോഡി ബില്‍ഡ് ചെയ്യാന്‍ കൊതി.കൊതി മൂത്ത് ജിമ്മില്‍ ചേര്‍ന്നു. ജിമ്മില്‍ ആമുവിന്റെ ആദ്യ ദിവസം. വ്യായാമം ചെയ്യുകയായിരുന്ന ഒരാളെ കാണിച്ചു ആമു പരിശീലകനോട് ചോദിച്ചു: " അവനെ പ്പോലെ കൈ ആകാന്‍ എത്ര ദിവസം എടുക്കും മാഷേ?" പരിശീലകന്: " കുറഞ്ഞത് നാല് മാസമെങ്കിലും വ്യായാമം വേണ്ടി വരും." വേറൊരാളെ കാണിച്ചു ആമു ചോദിച്ചു : " ഇവനെ പ്പോലെ ശൌള്ടര് ആവാന്‍?" പരിശീലകന് : " കുറഞ്ഞത് ആറു മാസം കളിക്കണം". വീണ്ടുമോരാളെ കാണിച്ചു ആമു വീണ്ടും ചോദിച്ചു: "അയാളെ പോലെ ചെസ്റ്റ് ആവാന്‍ എത്ര മാസം വേണം?". പരിശീലകന് ദേഷ്യത്തില്‍ പറഞ്ഞു :" നീ ഇനിയൊരു ജന്മം കൂടി ജനിക്കണം. സൂക്ഷിച്ചു നോക്ക് അത് ആണല്ല, പെണ്ണാ.."
നന്നായി പ്രസംഗിക്കുന്നവന് 'നല്ല പ്രാസംഗികന്' ആണെന്നും, നന്നായി വരക്കുന്നവന് 'നല്ല ചിത്രകാരന്' ആണെന്നും, അത് പോലെ നന്നായി എഴുതുന്നവന് 'നല്ല എഴുത്തുകാരന്' ആണെന്നുമുള്ള ഈ ലോകത്തിലെ നിയമങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച്, പത്രങ്ങളും പുസ്തകങ്ങളും വായിച്ച് അതിലെ നല്ല എഴുത്തുകള്‍ കണ്ട് സായൂജ്യമടഞ്ഞു
കാലം കഴിച്ച് കൂട്ടുകയായിരുന്ന , കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പ് സ്വദേശിയായ ബദറുദ്ധീന്‍ കുന്നരിയത്ത് എന്ന എന്നെ, എന്തെങ്കിലുമൊക്കെ എഴുതിക്കുട്ടുന്നവര്ക്കും ഒരു ലോകമുണ്ടെന്നും അവിടെ നമ്മുടെ സൃഷ്ട്ടികള്‍ വെളിച്ചം കാണുമെന്നും പറഞ്ഞ് ഈ ബൂലോകത്തേക്ക് സൈന്‍ ഇന്‍ ആക്കി ആനയിച്ചത് അഫ്സല് ആയിരുന്നു. ഞാന്‍ ഇവിടെ വിരലുകള്‍ ചലിപ്പിച്ചപ്പോള്‍ കണ്ട കാഴ്ചകളോ...എന്റെ എഴുത്തുകള്‍ വായിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞും അഭിനന്ദിച്ചും ബൂലോകവാസികള്‍ ഈ എളിയവനെയും കൂടെ കൂട്ടിയിരിക്കുന്നു. നന്നായി എഴുതിയില്ലെങ്കിലും 'നല്ല എഴുത്തുകാരന്' എന്ന ബൂലോകത്തിലെ നിയമത്തില്‍ ഞാനിപ്പോള്‍ അടിയുറച്ച് വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ ! അല്ലെ ?
6 അഭിപ്രായ(ങ്ങള്):
ayyo njan vayichchu thanne chirichchupoye
enikku adyaththe post anu ettavum ishttappettathu
@കുസുമം,
നന്ദി കുസുമം ചേച്ചി, വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും...
ha ha ha badhar acha bahuth acha
ഹ ഹ അഞ്ചു കഥകളും കൊള്ളാം ആദ്യത്തെ കഥ എവിടയോ കേട്ടിട്ടുണ്ട്.. മൂന്നും, നാലും ശരിക്കും ഇഷ്ടമായി.
@samba,
bahuth shukriya..
@ഹംസ,
ഇഷ്ട്ടമായതില്‍ സന്തോഷം..
Post a Comment