July 16, 2010

6 ശംസുച്ചാ..നീ എവിടെയാണ്?

കരയാന്‍ എന്‍റെ കണ്ണില്‍ ഇനി കണ്ണുനീര്‍ ബാക്കിയില്ല..
പ്രാര്‍ഥനകള്‍ ഇല്ലാത്ത നിമിഷങ്ങളില്ല..
മനസ്സ് മരവിച്ചു പോയി..
അന്വേഷിക്കാത്ത സ്ഥലങ്ങളില്ല..
മുട്ടാത്ത വാതിലുകളില്ല..
തേങ്ങാത്ത നിമിഷങ്ങളില്ല..

വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞിരിക്കുന്നു..
എന്‍റെ ഇച്ച..ശംസുച്ചാനെ..കാണാതായിട്ട്..
മനസ്സില്‍ തീയാണ്..
നെഞ്ചില്‍ പിടച്ചലാണ്..
അല്ലാഹുവിനോട് എന്നും പ്രാര്‍ഥനയാണ്..
നിസ്കാരത്തിലും..അല്ലാത്തപ്പോഴും..

എന്നിട്ടും എന്തെ വരുന്നില്ല..
ഒരു സൂചന ലഭിക്കുന്നില്ല..
എന്‍റെ ഇച്ച എവിടെയെങ്കിലും ഉണ്ടെന്നുള്ള സൂചന..
എന്തെ ആരെങ്കിലും വന്നു എന്നോട് പറയുന്നില്ല..
ബദര്..നിന്‍റെ ശംസുച്ചാനെ കണ്ടെന്നു..
എന്‍റെ ഇച്ച ഉള്ള സ്ഥലം ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍..
ലോകത്തിന്‍റെ ഏതു മൂലയില്‍ ആയാലും..
ഈ അനിയന്‍ ഒന്ന് കണ്ടോട്ടെ..
എനിക്കിനിയും താങ്ങാന്‍ കഴിയില്ല ഈ ദുഃഖം..

ശംസുച്ചാ..
നിന്നെ പറ്റി നല്ലതല്ലാതെ ആരും പറയാറില്ല..
പണത്തിനു മീതെ കിടന്നിട്ടും നീ ധനികനായില്ല..
മനസ്സുകൊണ്ട് നീ ധനികനായിരുന്നു..
ചോദിച്ചവര്‍ക്ക് നീ വാരിക്കൊടുത്തു..
ചോദിക്കാതവര്‍ക്ക് നീ അറിഞ്ഞു കൊടുത്തു..
നീ സഹായിച്ചു എന്ന് പറയാത്ത ആരുണ്ട്‌ നമ്മുടെ കുടുംബത്തില്‍?
എന്നിട്ടും..
നിന്‍റെ ജീവിതം വേദന നിറഞ്ഞതായിപ്പോയല്ലോ..

നിന്‍റെ രണ്ടു കിഡ്നികളും പ്രവര്‍ത്തനംനിര്‍ത്തി എന്നറിഞ്ഞപ്പോള്‍
നീ എത്ര വേദനിച്ചിട്ടുണ്ടാവും?
കോയമ്പത്തൂരില്‍ വെച്ച് നിന്‍റെ കിഡ്നി ട്രാസ്പ്ലാന്റ്റ്‌
നടത്താന്‍ ഓപറേഷന്‍ തിയേറ്ററില്‍ കൊണ്ട് പോയപ്പോള്‍..
ഞാന്‍ അല്ലാഹുവിനോട് കരഞ്ഞു കൊണ്ട്
ഒരു പ്രാര്‍ത്ഥന നടത്തി..

യാ..അല്ലാഹ്..
എന്‍റെ ഇച്ചാക്ക് നീ മരണമാണ്
വിധിച്ചിട്ടുള്ളതെങ്കില്‍ അരുത്..
ഞങ്ങളുടെ റോസ് വിന ആരെ ഉപ്പാ എന്ന് വിളിക്കും..
അവളെ നീ യത്തീം ആക്കല്ലേ..
എന്നിട്ടും നിന്‍റെ തീരുമാനം അതാണെങ്കില്‍ ..
പകരം എന്‍റെ ജീവന്‍ എടുത്തോളൂ..
എന്‍റെ പ്രാര്‍ത്ഥന കേട്ടതാണോ എന്നറിയില്ല..
ഇച്ചാ ന്‍റെ ഒപെറേഷന്‍ വിജയിച്ചു..
മരുന്നുകള്‍ ഒരുപാട് കഴിക്കാന്‍ ഉണ്ടായിരുന്നു എങ്കിലും
ഇച്ചാ ന്‍റെ പഴയ ജീവിതം തിരിച്ചു കിട്ടി..
എന്‍റെ ജീവന്‍റെ കടം ബാക്കിയുണ്ടോ എന്നറിയില്ല..

ജീവിതത്തിലെ സന്തോഷങ്ങള്‍
തിരിച്ചു കിട്ടി എന്ന് തോന്നിയ നിമിഷങ്ങള്‍..
വിധി വീണ്ടും വേട്ടയാടാന്‍ തുടങ്ങി..
ബോംബയില്‍ റൂമില്‍ നിന്നും പുറത്തിറങ്ങിയ ശംസുച്ച..
പിന്നെ ഇത് വരെ തിരിച്ചു വന്നില്ല..
വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞു..
അന്വേഷണങ്ങള്‍ പലതും നടത്തി..
ബോംബെയിലും നാട്ടിലും..
എല്ലായിടത്തും..
ഒരു വിവരവുമില്ല..
എന്ത് സംഭവിച്ചു എന്നുപോലും..

നീയെനിക്ക് ജെഷ്ട്ടനല്ല...
സുഹൃത്തായിരുന്നു..
എന്തും പറയാമായിരുന്നു എനിക്ക് നിന്നോട്..
ഞാന്‍ പറയാതെ തന്നെ നീ എന്‍റെ
കാര്യങ്ങള്‍ അറിഞ്ഞിരുന്നു..

ഞാന്‍ ന്യുബോംബെയില്‍ പഠിക്കുന്ന സമയം..
നിന്നെക്കാണാന്‍ ബോംബെക്ക് വരാറുണ്ടായിരുന്നു ഞാന്‍ ..
ന്യുബോംബെയിലെ ഒരു ബന്ധു..
ബോംബെയിലെ വേറൊരു ബന്ധുവിനു നല്‍കാന്‍..
എന്നെ ഏല്‍പ്പിച്ച രണ്ടായിരം രൂപ..
ട്രെയിനില്‍ വെച്ച് നഷ്ട്ടപ്പെട്ടപ്പോള്‍..
എന്ത് ചെയ്യണം എന്നറിയാതെ തരിച്ചു നിന്നു ഞാന്‍..
അതറിഞ്ഞ നീ..
എന്‍റെ അശ്രദ്ധയെ ക്കുറിച്ച് ഒരു വാക്കും പറയാതെ..
ബന്ധുവിന് കൊടുക്കാന്‍   നീട്ടിയ രണ്ടായിരം രൂപ..
എനിക്ക് രണ്ടു കോടിയെക്കാളും വിലമതിക്കുന്നതായിരുന്നു..

നിന്നെ നഷ്ട്ടപ്പെടുന്നതിനെ ക്കുറിച്ച്..
എനിക്കാലോചിക്കാന്‍ പോലും വയ്യ..

ആരോടും പറയാതെ ഞാന്‍
മനസ്സില്‍ കൊണ്ട് നടന്ന വേദന..
ഇന്നിവിടെ പങ്കുവെക്കുകയാണ്..
ഇത് വായിച്ച ആരെങ്കിലും..
എന്‍റെ ശംസുച്ചാനെ എവിടെയെങ്കിലും..
കണ്ടിട്ടുണ്ടെങ്കില്‍..
എന്നെ അറിയിക്കുമെന്ന പ്രതീക്ഷയോടെ..
ആഗ്രഹത്തോടെ..


6 അഭിപ്രായ(ങ്ങള്‍):

Afsal Mohmed said...

ഷംസുദ്ദീനെ കാണാതായ സംഭവം: സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി.

Afsal Mohmed said...

അല്ലാഹു നമ്മുടെ പ്രാര്തനയോന്നും വെറുതെ ആക്കില്ല.
ഇന്ഷാ അല്ലാഹ് ......ശംസുച്ച വരും ....
സി ബി ഐ അന്വേഷണം നടത്താന്‍ ഗവണ്മെന്റ് പെട്ടെന്ന് തന്നെ നടപടികള്‍ എടുക്കുമെന്ന് നമുക്ക്‌ പ്രതീക്ഷിക്കാം

കണ്ണൂരാന്‍ / Kannooraan said...

shamsucha varum, insha allah

ഷംസീര്‍ melparamba said...

insha allah.

allahu ee ramlaaninte pavirtha kond,
lalathul khadrinte pavartha kond
njangalude shamsuchaane thiruchu tharanee..
ameen..

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

പ്രതീക്ഷ കൈവേടിയാതിരിക്കുക.

ഇസ്ഹാഖ് കുന്നക്കാവ്‌ said...

അല്ലാഹു നമ്മുടെ പ്രാര്തനയോന്നും വെറുതെ ആക്കില്ല.
ഇന്ഷാ അല്ലാഹ് ......ശംസുച്ച വരും ....

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam