September 3, 2010

5 സ്നേഹിക്കാന്‍ വേണ്ടി ജനിച്ചവര്‍ നമ്മള്‍

നാം അറിയാതെ ആരെയൊക്കെയോ സന്തോഷിപ്പിച്ചു കൊണ്ട് ഭൂമിയില്‍ വന്നവര്‍ നമ്മള്‍ .
നാം അറിയാതെ ആരെയൊക്കെയോ കരയിപ്പിച്ചു കൊണ്ട് ഭൂമി വിട്ടു പോകുന്നവര്‍ നമ്മള്‍ .
നമുക്ക് യാതൊരു വിധ പങ്കാളിത്തവും ഇല്ലാത്ത രണ്ടു കാര്യങ്ങള്‍ .
ഒന്ന് നമ്മുടെ ജനനം, രണ്ടാമത്തേത് നമ്മുടെ മരണം. 
എന്നാല്‍ ഈ രണ്ടു കാര്യങ്ങളുടെയും ഇടയിലുള്ള കാര്യം, ജീവിതം, അത് നാം അറിയുന്നു.
ജനനം മുതല്‍ മരണം വരെ ഓരോരോ ഖട്ടങ്ങള്‍ .
കുട്ടിക്കാലം, കൌമാരം, യുവത്വം , വാര്‍ധക്യം .
ഇതിനിടയില്‍ ഓരോരോ സംഭവങ്ങള്‍ .
ചിലര്‍ക്ക് മധുരിക്കുന്ന ഓര്‍മ്മകള്‍ ആകുമ്പോള്‍ ,
ചിലര്‍ക്ക് കയ്പേറിയ അനുഭവങ്ങളാകുന്നു .
ചിലര്‍ക്ക് മറക്കാന്‍ ആഗ്രഹിക്കുന്ന സംഭവങ്ങള്‍ സമ്മാനിക്കുമ്പോള്‍ , 
ചിലര്‍ക്ക് എന്നും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്ന സംഭവങ്ങള്‍ സമ്മാനിക്കുന്നു.
ഇതിന്റെയെല്ലാം ഇടയില്‍ എന്നും നിലനില്‍ക്കുന്ന ഒന്ന് മാത്രം.
സ്നേഹം. 
സ്നേഹം മാത്രം.
എല്ലാവരെയും സ്നേഹിക്കാം നമുക്ക്.
വഴി നഷ്ട്ടപ്പെട്ടവന് വഴികാട്ടിയാവുന്നു സ്നേഹം.
കരയുന്നവന്റെ കണ്ണുനീര്‍ തുടയ്ക്കുന്നു സ്നേഹം.
പ്രതീക്ഷകള്‍ അസ്തമിച്ചവന് ഉദയമാവുന്നു സ്നേഹം. 
അസൂയയും വെറുപ്പും ദേഷ്യവും നിറഞ്ഞ ലോകത്ത് 
സ്നേഹത്തിന്റെ ശക്തി കൊണ്ട് മാറ്റങ്ങള്‍ വരുത്താം നമുക്ക്. 
ആരെയും വേദനിപ്പിക്കാതെ ,
ആരെയും കരയിപ്പിക്കാതെ, 
ആരുടേയും അവകാശങ്ങള്‍ തട്ടിയെടുക്കാതെ,
ആരെയും ഒറ്റപ്പെടുത്താതെ, 
എല്ലാവരെയും സ്നേഹിച്ചു ധന്യമാക്കാം ഈ ജീവിതം. 
ഇന്നല്ലെങ്കില്‍ നാളെ മരിച്ചു പോകേണ്ടവര്‍ നമ്മള്‍ .
അതിനിടയില്‍ എന്തിനു വെറുതെ വിതക്കുന്നു വിദ്വേഷത്തിന്റെ വിത്തുകള്‍ നമ്മള്‍ . 
സ്നേഹിക്കുവാന്‍ വേണ്ടി മാത്രം ഭൂമിയില്‍ വന്നവര്‍ നമ്മള്‍ .
മറക്കില്ലൊരിക്കലും ഈ വാക്കുകള്‍ നമ്മള്‍ .


 

5 അഭിപ്രായ(ങ്ങള്‍):

Jazmikkutty said...

yaa...it's true....

Thanal said...

ഓ....
ഒരു പാട് ഇഷ്ടമായി....
സൈറ്റ്....

Thanal said...

salam badar
pls send me your mail id

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

badsbadru@gmail.com

lekshmi. lachu said...

gud...nalla chinthakal

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam