November 6, 2010

4 തിരിച്ചറിവ്

എല്ലാം ഉപേക്ഷിച്ച്
ഭ്രാന്തനെപ്പോലെ
ഇറങ്ങി നടക്കാന്‍ തോന്നിയവനും

പൊട്ടിക്കരയാന്‍ കൊതിച്ച്
അതിനു കഴിയാഞ്ഞവനും

മരണത്തെ ഭയക്കാതെ
ജീവിതത്തെ ഭയന്നവനും

ഉറക്കമില്ലാത്ത രാത്രികള്‍ക്ക്
ദൈര്‍ഘ്യം കൂടുതലാണെന്നറിഞ്ഞവനും

മക്കള്‍ 'യത്തീം' ആകുന്നതിനെ ഭയന്ന്
ആത്മഹത്യയില്‍ അഭയം തേടാന്‍
സാധിക്കാഞ്ഞവനും

താന്‍ കണ്ണില്‍ കാണുന്നതിനേക്കാള്‍
താന്‍ മനസ്സില്‍ കരുതുന്നതിനെക്കാള്‍
താന്‍ ചിന്തിക്കുന്നതിനേക്കാള്‍
കൂടുതല്‍ തന്നെ പ്പറ്റി പറഞ്ഞവരാണ്
അവരുടെ ഈ അവസ്ഥകള്‍ക്ക് കാരണമെന്ന്
എന്തേ തിരിച്ചറിയുന്നില്ല?

4 അഭിപ്രായ(ങ്ങള്‍):

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം

TPShukooR said...

ഒരു വ്യത്യസ്തത തോന്നുന്നു. നന്നായിട്ടുണ്ട്

ജയരാജ്‌മുരുക്കുംപുഴ said...

assalayittundu..... aashamsakal..........

എന്റെ എഴുത്തുമുറി said...

nannaayittundu.

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam