December 10, 2010

28 സത്യം പറഞ്ഞപ്പോള്‍ ...


ഞാന്‍ മദ്രസയില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നടന്ന സംഭവമാണ്..

എന്റെ കൂടെ പഠിച്ചിരുന്ന ബഷീര്‍ എന്ന കുട്ടി ഒരു ദിവസം ക്ലാസ്സില്‍ വന്നില്ല.
പിറ്റേ ദിവസം അവന്‍ ക്ലാസ്സില്‍ വന്നപ്പോള്‍ ഉസ്താദ് * അവനോടു ചോദിച്ചു:
"നീ എന്താ ഇന്നലെ ക്ലാസില്‍ വരാതിരുന്നത്?"
ബഷീര്‍ മറുപടിയൊന്നും പറയാതെ തല താഴ്‌ത്തി നിന്നു.
ഉസ്താദ് ശബ്ദം അല്‍പ്പം ഉച്ചത്തിലാക്കി വീണ്ടും ചോദിച്ചു:
"നിന്നോടാണ് ചോദിച്ചത്. എന്തെ വരാഞ്ഞേ?"
ബഷീര്‍ എന്നിട്ടും  ഒന്നും പറയാതെ തല താഴ്‌ത്തി തന്നെ നിന്നു.
ഉസ്താദ് ബഷീറിന്റെ തോളില്‍ കൈ വെച്ച്  പറഞ്ഞു:
"നീ ധൈര്യമായി സത്യം പറഞ്ഞോ..ഞാന്‍ നിന്നെ ഒന്നും ചെയ്യില്ല.."
അതുകേട്ട ബഷീര്‍ തല ഉയര്‍ത്തി ഉസ്താദിനെ നോക്കി.
" ഞാന്‍ പറഞ്ഞില്ലേ..നിന്നെ ഒന്നും ചെയ്യില്ലെന്ന്..ധൈര്യമായി പറഞ്ഞോ..
പക്ഷെ സത്യം പറയണം.."
ഉസ്താദ് അവനെ സത്യം പറയാന്‍ പ്രോത്സാഹിപ്പിച്ചു.
ഉസ്താദ് ഒന്നും ചെയ്യില്ല എന്ന് ഉറപ്പു കൊടുത്തപ്പോള്‍ ബഷീര്‍ പതിയെ പറഞ്ഞു:
"ഞാന്‍ ഒളിച്ചു നിന്നതാ" (അതായത്, മദ്രസയിലേക്ക് എന്ന് പറഞ്ഞു വീട്ടില്‍ നിന്നും 
ഇറങ്ങി മദ്രസയില്‍ പോകാതെ കറങ്ങി നടന്നു).
ബഷീറിന്റെ മറുപടി കേട്ട ഉസ്താദിന്റെ സ്വഭാവം മാറി.
ഉസ്താദ് ബഷീറിനോട്‌ കൈ നീട്ടാന്‍ പറഞ്ഞു.
ബഷീറിന്റെ കൈക്ക് ഉസ്താദ് ചൂരല്‍ കൊണ്ട് നാലഞ്ചു അടി വെച്ച് കൊടുത്തു.
വേദന കൊണ്ട് ബഷീര്‍ കരഞ്ഞു പോയി.


അന്ന് മദ്രസ വിട്ട് വീട്ടില്‍ പോയ ബഷീര്‍ പിന്നീടൊരിക്കലും മദ്രസയില്‍ വന്നില്ല.
അവിടെ വെച്ച് അവന്റെ മദ്രസാ പഠനം അവസാനിച്ചു.
 

(*ഉസ്താദ് : മദ്രസാ അദ്ധ്യാപകന്‍ )




28 അഭിപ്രായ(ങ്ങള്‍):

Unknown said...

ബദൃച്ചാ.. നന്നായി അവതരിപ്പിച്ചു... സത്യം പറയണം എന്ന് പഠിപ്പിച്ചു തന്ന ഉസ്താത് സത്യത്തെ പ്രോലസാഹിപ്പക്കേണ്ട അധ്യാപകല്‍ തന്നെ എതിര് പ്രവര്‍ത്തിച്ചപ്പോള്‍ ബഷീറിന് തോന്നിക്കാനും ഇനിയെന്തിനു പോകണം എന്ന് ......

ഹംസ said...

സത്യം പറഞ്ഞത് കൊണ്ട് പഠനം മുടങ്ങി ... അതിനു കാരണക്കാരാന്‍ ആ ഉസ്താദ് തന്നെ ... ഒന്നും ചെയ്യില്ല എന്ന് പറഞ്ഞ് ഉസ്താദ് വാക്ക് മാറിയതോട് കൂടി ആ കുട്ടിക്ക് ഉസ്താദില്‍ ഉള്ള വിശ്വസ്ഥത നഷ്ടമായി . പിന്നെ അവിടെ പഠിക്കാതിരിക്കുന്നത് തന്നെ നല്ലത് .

hafeez said...
This comment has been removed by the author.
hafeez said...

സത്യം പറയരുത് എന്ന സന്ദേശമാണ് ഉസ്താദ്‌ നല്‍കിയത്‌..
എന്റെ ഉസ്താദും ഇങ്ങനെയായിരുന്നു. സുബഹ് നമസ്കരിക്കാത്തവര്‍ എഴുനെറ്റ് നില്ക്കാന്‍ പറയും. സത്യം പറഞ്ഞാല്‍ അടിയില്ല എന്ന ഓഫറും. പക്ഷെ എഴുനേറ്റു നിന്നാല്‍ അന്ന് അടി പൊട്ടിയത് തന്നെ. ആദ്യമാദ്യം ഞാന്‍ സത്യം പറഞ്ഞു അടി വാങ്ങി. പിന്നെ..
:)

എന്റെ എഴുത്തുമുറി said...

നന്നായിട്ടുണ്ട് ബദര്‍.....സന്ദേശവും , എഴുത്തും.

അനീസ said...

സത്യം പറഞ്ഞാല്‍ പോലും പലപ്പോഴും നമ്മളെ തെറ്റുകാരന്‍/തെറ്റുകാരി ആയും പലരും കാണാറുണ്ട്, മിക്കപോഴും കള്ളം പറയുന്ന ആള്കാരാന് പിടിച്ചു നില്കുന്നത് , അനുഭവം വെച്ച് പറയുന്നതാ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മൊല്ലാക്ക നിന്ന് മുള്ളിയാല്‍ പിള്ളാര്‍ നടന്നു മുള്ളും എന്ന് പറയാറുണ്ട്‌.
കുട്ടികള്‍ക്ക്‌ മാതൃകയാകേണ്ട അധ്യാപകര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ നശിക്കുന്നത് പുതിയ തലമുറയുടെ ആത്മവിശ്വാസം ആയിരിക്കും
ആശംസകള്‍

തണല്‍ said...

കുട്ടികളോട് വാക്ക് പാലിക്കുക എന്ന കാര്യം ഏറ്റവും വലിയ കാര്യമാണ്
ഒരു ടീച്ചര്‍ എന്ന നിലക്ക് കുട്ടികള്‍ടെ പല രഹസ്യങ്ങളും രഹസ്യമാക്കുമെന്നു വാക്ക് പറയേണ്ടി വരാറുണ്ട്..
എന്നിട്ട് അത്‌ പാലിക്കാന്‍ പലപ്പോളും ഒരുപാട് കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വരും
ഉസ്താദന്മാരും ഇതൊകെ ഇനിയെങ്കിലും ശ്രധിചെങ്കില്‍!!!!!!!
കുട്ടി എന്നത് ആല്മാഭിമാനമുള്ള ഒരു മനുഷ്യനാണെന്നു തിരിച്ചറിയുക ടീചെര്‍മാരും രക്ഷിതാക്കളും!!!!

HAINA said...

;)

കുസുമം ആര്‍ പുന്നപ്ര said...

ആ ഉസ്താദ് കൊള്ളാമല്ലോ.പാവം ബഷീറിപ്പോളെവിടെ

ആചാര്യന്‍ said...

ആ ബഷീര്‍ ഇപ്പോള്‍ വല്യ "ഉസ്താദ്" ആയിട്ടുണ്ടാവും അല്ലെ?

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

@afsal mohammed:
ശരിയാണ്..സത്യം പറഞ്ഞിട്ടും ഉസ്താദ് ശിക്ഷിച്ചപ്പോള്‍ മനസ്സ് വേദനിച്ചാണ് ബഷീര്‍ പഠനം നിര്‍ത്തിയത്..

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

@hamsa:
ഉസ്താദ് സത്യം പറഞ്ഞാല്‍ ഒന്നും ചെയ്യില്ല എന്ന് വാക് കൊടുത്തിട്ടും ബഷീറിനെ അടിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി കേട്ടോ.. ചെറുപ്പത്തില്‍ നടന്ന പല കാര്യങ്ങളും ഞാന്‍ മറന്നെങ്കിലും , എന്തോ..ഈ സംഭവം എന്റെ

ഓര്‍മ്മയില്‍ തന്നെ നില്‍ക്കുന്നുണ്ട്..

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

@hafeez:
ഇങ്ങനെയൊക്കെയാണ് കുട്ടികള്‍ കള്ളം പറയാന്‍ പഠിക്കുന്നത്..

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

@yachu pattam:
അഭിപ്രായത്തിനു നന്ദി..

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

@aneesa:
ലോകം അങ്ങനെയൊക്കെ ആയിപ്പോയി..

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

@ഇസ്മായില്‍ കുറുമ്പടി (തണല്‍) :
വളരെ ശരിയാണ്..

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

@തണല്‍ :
>>കുട്ടി എന്നത് ആല്മാഭിമാനമുള്ള ഒരു മനുഷ്യനാണെന്നു തിരിച്ചറിയുക ടീചെര്‍മാരും രക്ഷിതാക്കളും!!!! <<
തീര്‍ച്ചയായും..

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

@haina :
thanks for ur smile.

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

@കുസുമം ആര്‍ പുന്നപ്ര :
ബഷീര്‍ ഇപ്പോള്‍ ഗള്‍ഫിലാണ്..കല്യാണമൊക്കെ കഴിഞ്ഞു രണ്ടു കുട്ടികളുണ്ട്..

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

@ആചാര്യന്‍:
ബഷീരിപ്പോള്‍ ഗള്‍ഫിലാ..എന്നാല്‍ അവന്‍ കള്ളം പറയാനൊന്നും പഠിച്ചില്ല കേട്ടോ..ആള്‍ ഇപ്പോളും

പഴയ പോലെ തന്നെയാ..നേരെ വാ..നേരെ പോ..

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

രണ്ടു മൂന്നു കുട്ടികളുള്ള വീട്ടില്‍, ഒരു കുട്ടി ഒരു ഗ്ലാസ് താഴെ ഇട്ടു പൊട്ടിച്ചു എന്നിരിക്കട്ടെ. പുറത്ത് അലക്ക് കയായിരുന്ന അമ്മ അകത്തു വന്നപ്പോള്‍ കാണുന്നത് പൊട്ടിയ ഗ്ലാസ്. 'ആരാണ് ഈ ഗ്ലാസ് പൊട്ടിച്ചത്?' എന്ന് അമ്മ അലറുമ്പോള്‍ , 'ഞാനാണ് പൊട്ടിച്ചത് അമ്മെ' എന്ന് ഗ്ലാസ് പൊട്ടിച്ച കുട്ടി സത്യം പറഞ്ഞാല്‍ ,

ആ കുട്ടിക്ക് അമ്മയുടെ കയ്യില്‍ നിന്നും നല്ല അടി കിട്ടുമെന്ന കാര്യം ഉറപ്പു. അത് കൊണ്ട് ആകുട്ടി സത്യം

പറയാന്‍ ധൈര്യപ്പെടാതെ മൌനം പാലിക്കുന്നു.



കുട്ടികള്‍ ചെറുപ്രായത്തില്‍ സത്യം പറയാന്‍ ധൈര്യം കാണിച്ചാല്‍ , മാതാ പിതാ ഗുരുക്കള്‍ അവരെ ശിക്ഷിക്കാതെ , സത്യം പറഞ്ഞതിന് അവരെ പ്രോത്സാഹിപ്പിക്കുകയും , അവര്‍ ചെയ്ത കുറ്റത്തെ ക്കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്‌താല്‍ ,നമുക്ക് കള്ളം പറയാത്ത പുതിയ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കും .

TPShukooR said...

ഉസ്താദ്‌ നിന്ന് പാത്തിയാല്‍ മരത്തില്‍ കയറും കുട്ടി. ഉസ്താദുമാര്‍ക്ക് കുറച്ചു ബോധം വരട്ടെ.

മൻസൂർ അബ്ദു ചെറുവാടി said...

:)

MOIDEEN ANGADIMUGAR said...

:)

sunesh parthasarathy said...

nice

കൊമ്പന്‍ said...

വാഗ്ദാന ലങ്കനം നടത്തിയവന്റെ ശിക്ഷണം വേണ്ടാന്ന് വെച്ചതില്‍ തെറ്റില്ല

റാണിപ്രിയ said...

G O O D!!!

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam