April 27, 2011

8 എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം നമുക്ക് വേണ്ട

എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ദുരിതം പേറുന്ന കാസര്‍കോട്ടെ അമ്മമാര്‍ ഇനിയൊരു കുഞ്ഞിന്‍റെ ദുരിതം കാണാനുളള ശക്തിയില്ലാത്തതിനാല്‍ ഗര്‍ഭസ്ഥശിശുവിനെ കൊന്നൊടുക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതിനകം ഈ പ്രദേശത്തുളള ഇരുപതിലധികം അമ്മമാരാണ് ഗര്‍ഭചിദ്രം നടത്തിയതായി സമ്മതിക്കുന്നത്. അംഗവൈകല്യം സംഭവിച്ച് ജീവിതത്തിനും മരണത്തിനും ഇടയില്‍ സമൂഹത്തിന് മുന്നില്‍ ഉത്തരമില്ലാത്ത ചോദ്യചിഹ്‌നങ്ങളായി തങ്ങളുടെ മക്കള്‍ ഇനിയും ജനിക്കാന്‍ പാടില്ലെന്ന തിരിച്ചറിവാണ് അമ്മമാരെ ഇത്തരത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരകമായത്.


വീട്ടുകാരെ അറിയിക്കാതെ ഭാര്യയും ഭര്‍ത്താവും കൂടി വളരെ രഹസ്യമായാണ് ഗര്‍ഭചിദ്രം നടത്താന്‍ ആശുപത്രികളിലെത്തുന്നത്. ഭര്‍ത്താവ് പോലും അറിയാതെ ഗര്‍ഭചിദ്രം നടത്തിയ അമ്മമാര്‍ പോലും ഇവിടെയുണ്ട്.

ഇത്തരം ഭ്രൂണഹത്യ ചെയ്ത അമ്മമാരില്‍ തീരാത്ത മനോവിഷമം പേറി നടക്കുന്ന അമ്മമാര്‍ക്ക് സാന്ത്വനമേകാന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കലല്ലാതെ മറെറാരു വഴിയുമില്ല .
ഈ അമ്മമാര്‍ വര്‍ഷങ്ങളായി കാണുന്നതാണ് ഈ ദുരിതങ്ങള്‍ . ഇനിയും ഇത്തരത്തില്‍ വൈകല്യമുള്ള കുഞ്ഞുങ്ങള്‍ ജനീക്കരുതെന്ന് കരുതി അവര്‍ ഗര്‍ഭചിദ്രം നടത്തുന്നു . എന്നാലും തുറക്കുമോ അധികൃതരുടെ തിമിരം ബാധിച്ച കണ്ണുകള്‍ ?


കാസര്‍കോടിന്‍റെ മക്കളുടെ തോരാത്ത കണ്ണീര്‍ ആയി മാറിയ എന്‍ഡോ സള്‍ഫാന്‍ നിരോധിക്കാന്‍ അധികൃതര്‍ എന്തേ മടി കാണിക്കുന്നു?

നമ്മുടെ സഹോദരങ്ങളുടെ ഉച്വാസ വായുവിലേക്ക് അവര്‍ വിഷം വമിച്ചു. അവര്‍ കുടിക്കുന്ന ജലാശയങ്ങളിലേക്ക് അവര്‍ വിഷ മഴ പെയ്യിച്ചു.

അത് മൂലം അവര്‍ക്ക് ജനിച്ച കുട്ടികള്‍ മരണം വരെ ഇഴഞ്ഞു ഇഴഞ്ഞു ജീവിച്ചു. അവരില്‍ പലരുടെയും തലകള്‍ ഉടലിനെക്കാളും വലുതായിരുന്നു.

ഒരു തല മുറ യുടെ സ്വപ്‌നങ്ങള്‍ തല്ലി തകര്‍ത്തു.
ഒന്നനങ്ങാന്‍ പോലും സാധിക്കാതെ അവരെ വികലാംഗര്‍ ആക്കി തീര്‍ത്തു.
ഒരു പാട് മാതാ പിതാക്കളെ കണ്ണീരിലാഴ്ത്തി.


കണ്ണില്‍ ചോരയില്ലാത്ത അധികാര വര്‍ഗ്ഗം..!

അവര്‍ക്ക് ജനങളുടെ ദുരിതങ്ങള്‍ പ്രശ്നമല്ല..

നിരോധിക്കണം എന്ന് എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ അടക്കം ആവശ്യപ്പെട്ടിട്ടും ഭരണാധികാരികള്‍ക്ക് അനക്കമില്ല. അവര്‍ക്ക്‌ താല്പര്യം എന്‍ഡോ സള്‍ഫാ നോട് തന്നെ. ഈ രാക്ഷസന്‍ കമ്പനി നല്‍കുന്ന എച്ചി ലിനു വേണ്ടി ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും കൊന്നൊടുക്കാന്‍ കൂട്ടുനില്‍ക്കുകയാണ് നമ്മുടെ ഭരണ കൂടങ്ങള്‍.



തലമാത്രം വളര്‍ന്നു വീര്‍ത്ത പിഞ്ചു കുഞ്ഞുങ്ങള്‍. ജനിച്ച നാള്‍ മുതല്‍ നിര്‍ത്താതെ വര്‍ഷങ്ങളായി കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞ്‌. കണ്ണും നാവും ഇല്ലാത്ത ബാല്യങ്ങള്‍ . ജനിച്ചശേഷം ഒരിക്കല്‍ പോലും നിവര്‍ന്നു നിക്കാന്‍ ആകാതെ ഇന്നും തറയില്‍ ഇഴയുന്ന യൌവനങ്ങള്‍. മാനസിക വൈകല്യം ബാധിച്ചു പിച്ചും പേയും പറയുന്നവര്‍. പലതരത്തിലുള്ള അര്‍ബുദം ബാധിച്ചവര്‍. ദേഹമാസകലം പൊട്ടി പഴുത്ത വൃണങ്ങളുമായി ജീവിതത്തോട് മല്ലടിക്കുന്നവര്‍.മാംസ പിണ്ടങ്ങളെ മാത്രം ഗര്‍ഭം ധരിക്കാന്‍ വിധിക്കപെട്ട യുവതികള്‍ .അപസ്മാര രോഗികള്‍ . സഹോദരങ്ങളുടെ നിസ്സഹായ അവസ്ഥയില്‍ മനം നൊന്തു ആത്മഹത്യക്ക് ഇറങ്ങിയ കൌമാരങ്ങള്‍. ഗര്‍ഭ പാത്രവും മുലപ്പാലും വരെ വിഷമയമാക്കിയെന്നു പഠനങ്ങള്‍ അടി വരയിട്ടു പറഞ്ഞ എന്ടോസള്‍ഫാന്‍ !!! വേണ്ടാ നമുക്കീ നരക യാതന. ഇനിയുള്ള തലമുറക്കെങ്കിലും ജീവിക്കാനുള്ള അവസരം ഉണ്ടാക്കൂ. എന്‍ഡോസള്‍ഫാന്‍ നിരോധിക്കൂ തലമുറകളെ രക്ഷിക്കൂ.

എന്‍ഡോസള്‍ഫാന്‍റെ ആകെ ഉല്പാദനത്തിന്‍റെ എട്ടിലൊന്ന് ഇന്ത്യ യില്‍ ഉ ല്പാദിപ്പിക്കുന്നു.

അതില്‍ ഒരു വലിയ ഭാഗം കേരളത്തില്‍ ഉല്പാദിപ്പിക്കുന്നു. എന്തുകൊണ്ട് നമ്മുടെ പരിസ്ഥിതിവാദികളീലൊരാള്‍ പോലും ആ കമ്പനിക്കു മുന്നില്‍ ഒരു സമരം ചെയ്യുന്നില്ല ?

കാസര്‍കോട്ടുനിന്നും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഒരുമിച്ചു വന്നെന്തുകൊണ്ട് ആ കമ്പനിക്ക് തീവച്ചില്ല. കേരളത്തിലെ മനസാക്ഷിയുള്ള സമൂഹം അവര്‍ക്കൊപ്പം നിക്കില്ലേ.


അണ്ണാ ഹസാരെ നാലുദിവസം കൊണ്ട് കേന്ദ്രനെ മുട്ടുകാലില്‍ നിര്‍ത്തിയ മുന്നനുഭവമിപ്പോള്‍ നമുക്കുണ്ട്.


ഒരു ജനകീയ പ്രക്ഷോഭം നടന്നാല്‍ പവാറല്ല പവാറിന്‍റെ ഉപ്പൂപ്പ പോലും എന്‍ഡോസള്‍ഫാനെ നിരോധിക്കും.

ജനങ്ങള്‍ മുന്നിട്ടിറങ്ങണം.നേരെ കൊച്ചിയിലെ എന്‍ഡോ സള്‍ഫാന്‍ കമ്പനിയിലേക്ക് മാര്‍ച്ച് ചെയ്യണം.
സാധനം മൂടോടെ കത്തിക്കും എന്നു പറഞ്ഞ്.കേരളം കാസര്‍കോടിനു കൂടെ നില്‍ക്കും.എന്‍ഡോസള്‍ഫാന്‍റെ ഉല്പാദനത്തില്‍ എട്ടിലൊന്ന് ഇന്ത്യയിലാണു ഉല്പാദിപ്പിക്കുന്നത്.. അതില്‍ പ്രധമസ്ഥാനം നമ്മുടെ കേരളത്തിലും.

എന്‍ഡോസള്‍ഫാന്റെ ഇരകളായ നമ്മള്‍ മലയാളികള്‍ എന്തുകൊണ്ട് ഇതുവരെ ഈ കമ്പനി ക്കെതിരേ സമരം ചെയ്യുന്നില്ല ?

കണ്ടിട്ടും കൊണ്ടിട്ടും അറിയാതെ കേന്ദ്ര സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദോഷകരമോ എന്ന് അറിയാന്‍ വീണ്ടും പുതിയൊരു സമിതയെ നിയോഗിച്ചു നാടകം തുടരുകയാണ്.

സമിതിക്ക് മുകളില്‍ വേറെ സമിതി അതിനു ശേഷം ഒരു ഉപ സമിതി അങ്ങനെ സമിതി ആയ സമിതി ഒക്കെ കഴിഞ്ഞു റിപ്പോര്‍ട്ട് തയ്യാറാക്കി ,അത് വായിച്ചു മേശപുറത്തു വച്ച് അത് നിരോധിക്കമ്പോഴെക്കും അഞ്ചു

തലമുറ യെ എങ്കിലും എന്‍ഡോസള്‍ഫാന്‍ കാര്‍ന്നു തിന്നിട്ടുണ്ടാവും.
***************************


ഇന്നലെ കടയില്‍ നിന്നും വാങ്ങിയ അരി കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിച്ച് എന്‍റെ വീട്ടിലെ കുട്ടിക്ക് രോഗമാണ്, തല്‍കാലം അയല്‍വീട്ടുകാരോട് പറയേണ്ട..അവരും ആ അരി കൊണ്ട് വന്ന് ഭക്ഷണം ഉണ്ടാക്കി അവരുടെ കുഞ്ഞിനും രോഗം ഉണ്ടാവട്ടെ..എന്നിട്ട് അവരോട് പറയാം..എന്ന പോലെയാണ് പവാര്‍ ന്‍റെ വാക്കുകള്‍..മറ്റു സംസ്ഥാനങ്ങളില്‍ കൂടി എന്‍ഡോ സള്‍ഫാന്‍ മൂലം ദുരിതങ്ങള്‍ ഉണ്ടാവട്ടെ..എന്നിട്ട് നിരോധിക്കാം എന്ന മട്ടിലുള്ള വാക്കുകള്‍.ദുരന്തങ്ങള്‍ കൂടുന്നതിനു മുന്‍പ് നിരോധിക്കണം എന്ന് പവാറിന് അറിയാഞ്ഞിട്ടല്ല..കീശയില്‍ വീഴുന്ന കോടികള്‍ നഷ്ട്ടപ്പെടും എന്ന ഭയം.

നശിച്ച കാസര്‍കോട്‌ ന്‍റെ അഭിപ്രായം കണക്കിലെടുത്തല്ല എന്‍ഡോ സള്‍ഫാന്‍ നിരോധിക്കേണ്ടത് എന്ന് ആന്ധ്രക്കാരന്‍ ചെന്‍ഗല്‍ റെഡി .

നശിച്ച കാസര്‍കോട് പോലും...

ചേംഗല്‍ റെഡി മാരെ..നിന്നെ പോലുള്ളവര്‍ ആണ് എന്‍ഡോസള്‍ഫാന്‍ തളിച്ച് കാസര്‍കോടിനെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇനി തന്നെപോലെയുള്ള കുത്തക കൊലയാളികളെ നശിപ്പിചിട്ടെ കാസര്‍കോടിന്‍റെ മക്കള്‍ എന്‍ഡോ സള്‍ഫാന്‍ സമരം അവസാനിപ്പിക്കുകയുള്ളു.കാസര്‍കോടിന്‍റെ സമര വീര്യം അങ്ങ് ആന്ധ്ര വരെ ഉള്ള കുത്തകകളുടെ ഉറക്കം കെടുത്തിയിരിക്കുന്നു എന്ന് അറിയിച്ചതിന് നന്ദി..കരുതിയിരിക്കുക..ഒരു നാള്‍ ലോകം സത്യം മനസ്സിലാക്കും..അന്ന് വിജയം കാസര്‍കോടിന്‍റെ മക്കള്‍ക്കായിരിക്കും.

എന്‍ഡോ സള്‍ഫാന്‍ എന്ത് കൊണ്ട് കാസറഗോഡ് മാത്രം പ്രശ്നം ആയി എന്നുള്ളതിനെ പറ്റി സമഗ്രമായ ഒരു പഠനം ആവശ്യമാണ ത്രെ .പതിനാറു പഠനങ്ങള്‍ നടത്തി..ഇനി എത്ര പഠനങ്ങള്‍ വേണ്ടി വരും എന്ന കാര്യത്തിലാണ് ആശങ്ക..

പാവം ജനം..

ഇത്രയൊക്കെ പഠനങ്ങള്‍ നടത്തിയിട്ടും കണ്ണിനു മുന്നില്‍ കാണുന്നത് മനസ്സിലാക്കാന്‍ അധികാര വര്‍ഗത്തിന് കഴിയുന്നില്ല.

'നിരോധിക്കില്ല' എന്ന് മുന്‍പേ തീരുമാനിച്ചവര്‍ക്ക് എന്ത് പഠനം? എന്ത് ദുരന്തം?

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന് പറയുന്നതിന് മുന്‍പ് അതിനെ പറ്റി നന്നായി അറിഞ്ഞു വേണം അതിനെ പറ്റി വിമര്‍ശിക്കാന്‍

എന്നും അധികാരികള്‍ പറയുന്നു.


ശരിയാണ്..നന്നായി അറിഞ്ഞു വേണം വിമര്‍ശിക്കാന്‍..

നന്നായി അറിഞ്ഞില്ലേ..?

എന്‍ഡോസള്‍ഫാന്‍ കൊടിയ വിഷമാണെന്ന് അറിഞ്ഞില്ലേ..?

തെളിവുകള്‍ നിരത്തിയില്ലേ..?

ഇരകളെ കാണിച്ചില്ലേ?

ഈ കൊടിയ വിഷം നമ്മുടെ കൃഷിയിടങ്ങളില്‍ തളിക്കണോ?

അത് നമ്മള്‍ തന്നെയല്ലേ ഭക്ഷിക്കേണ്ടത്?

മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങാന്‍ പോലും ഭയപ്പെടേണ്ട അവസ്ഥയാണിന്നുള്ളത്. നാം കഴിക്കുന്ന ഭക്ഷണത്തിലും പാലും, പച്ചക്കറികളിലും കുടിവെള്ളത്തില്‍ പോലും രാസവിഷങ്ങള്‍ കലര്‍ന്നിരിക്കുന്നു.

ഒരാള്‍ ക്യാന്‍സര്‍ വന്നു മരിച്ചു. അയാളെ കുറിച്ച് അറിയുന്ന ആള്‍ പറഞ്ഞു. അയാള്‍ക്ക്‌ യാതൊരു ദുസ്വാഭാവും ഇല്ല.സിഗരറ്റ് വലി ഇല്ല. കള്ളു കുടിയില്ല.പാന്‍ പരാഗ് കഴിക്കാറില്ല.നല്ല ഭക്ഷണം കഴിക്കുന്ന ആളാണ്‌.എന്നിട്ടും ക്യാന്‍സര്‍?

നമ്മുടെ കൃഷിയിടങ്ങളില്‍ ഇത്തരം മാരക വിഷം അടങ്ങിയ കീടനാശിനികള്‍ തളിച്ച് മുളപ്പിച്ച ഭക്ഷണ ധാന്യങ്ങള്‍ കഴിച്ചതായിരിക്കില്ലേ അയാളുടെ ക്യാന്‍സറിനു കാരണം ആയതെന്ന് സംശയിച്ചാല്‍ അതില്‍ തെറ്റുണ്ടോ..? പഠനങ്ങളും അതാണല്ലോ പറയുന്നത്.


കുറെ വിദേശ രാജ്യങ്ങള്‍ എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചു പക്ഷെ അവര്‍ അതിനു ബദലായി വില കൂടിയ മറ്റു ഉലപന്നങ്ങള്‍ വിപണിയില്‍ ഇറക്കി.

കുറെ വിദേശ രാജ്യങ്ങള്‍ എന്ടോസുള്‍ഫാന്‍ നിരോധിച്ചു എന്നത് തന്നെ എന്‍ഡോസള്‍ഫാന്‍ മാരക വിഷം ആണെന്നുല്ലതിനുള്ള തെളിവല്ലേ..?

എന്നിട്ടും വീണ്ടും പഠനം നടത്തണം എന്ന് പറയുന്നത് ആ കമ്പനി യെ സഹായിക്കാന്‍ വേണ്ടിയാണ് എന്ന് മനസ്സിലാക്കാന്‍ ജനങള്‍ക്ക് അതിബുദ്ധി യുടെ ആവശ്യം ഇല്ല.

ഇന്ത്യയിലും അതിനു ബദലായി എന്തെങ്കിലും കണ്ടുപിടിക്കണം.വിലകൂടിയതോ..വില കുറഞ്ഞതോ ...മാരക വിഷം ആകാതിരുന്നാല്‍ മതി.

നമുക്ക് ഒന്നിച്ചു പറയാം.


ഈ മാരക വിഷം നമുക്ക് വേണ്ട .


എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക.

8 അഭിപ്രായ(ങ്ങള്‍):

ആചാര്യന്‍ said...

അതെന്നെ..ഈ മൂരാച്ചി ആന്ദ്രക്കാരനെ കയ്യില്‍ കിട്ടിയാല്‍...ഹ്മ്മ..നല്ല വിശദമായി എഴുതി ബദര്‍..ആശംസകള്‍

TPShukooR said...

വളരെ വിശദമായ ഈ പോസ്റ്റിനു നന്ദി.

എന്റെ എഴുത്തുമുറി said...

വളരെ നന്നായി എഴുതി.അനീതിക്കെതിരെ ഇനിയും പേന പടവാളാക്കാന്‍ താങ്ങള്‍ക്ക്‌ കഴിയട്ടെ.

MOIDEEN ANGADIMUGAR said...

179 രാജ്യങ്ങളും എന്റോസൾഫാനെതിരായി നിന്നപ്പോൾ ഇന്ത്യ ഈ മാരകവിഷത്തിനു വേണ്ടി കൈപൊക്കി.
നൂറുകണക്കിനു നിവേദനങ്ങൾ കൊടുത്തിട്ടും,ഇരകളെ കണ്മുന്നിൽ കൊണ്ടുപോയി പ്രദർശിപ്പിച്ചിട്ടും,ഭരണം തിരിക്കുന്ന ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ കൊഞ്ഞാണന്മാരുടെ മനസ്സലിഞ്ഞില്ല.
മാറിൽ ചുരന്ന അമ്മിഞ്ഞിപ്പാൽ വിഷദ്രാവകമാണെന്നു തിരിച്ചറിഞ്ഞ് ഇളം പൈതലിന്റെ കുഞ്ഞുവായിൽ നിന്നും മുലച്ചുണ്ട് തട്ടിമാറ്റി വിങ്ങിക്കരയുന്ന അമ്മമാരുടെ കണ്ണുനീർ അധികാരം തിരിക്കുന്ന കാട്ടാളന്മാരുടെ ശിരസ്സിൽ വീണു പൊട്ടിത്തെറിക്കട്ടെ.
മനസ്സുവേദനിക്കുന്ന ഒരോ മനുഷ്യസ്നേഹിയുടെയും ശാപമാവട്ടെ ഇത്.

Jefu Jailaf said...

വളരെ വിശദമായും ലളിതമായും പറഞ്ഞു. ചിലർക്കു വേണ്ടി ഞങ്ങളാൽ കഴിയുന്ന സഹായം ഞങ്ങളുടെ കാര്യ സാധ്യതക്കൊപ്പം എന്ന രീതിയിൽ ജനാധിപത്യത്തിനെ വളച്ചൊടിക്കുമ്പോൾ ഇനിയും കാർക്കിച്ചു തുപ്പും നമ്മുടെ മുഖത്തേക്കു വിഷം കായ്ക്കുന്ന മരങ്ങളായ ചെൻഗൽ റെഡ്ഡിമാർ .. അന്നും അധികാര വർഗ്ഗം അവർക്കു ചൂട്ടു പിടിക്കും നാണം കെട്ട വർഗ്ഗം..

കൊമ്പന്‍ said...

എന്ത് ചെയ്യാം നമുക്ക് പ്രതികരിക്കാം കഴിയാവുന്ന രീതിയില്‍ എല്ലാം

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

സ്റ്റോക്ക്‌ഹോം കണ്‍വന്‍ഷന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു...
ഇത് ജനങ്ങളുടെ വിജയം..
സത്യത്തിന്‍റെ വിജയം..
ജനാധിപത്യ മഹാ രാജ്യ മായ നമ്മുടെ ഇന്ത്യ..
ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ഇന്ത്യ..
ആ ഇന്ത്യ യില്‍..
ഇന്ത്യന്‍ ജനത മുഴുവന്‍ ഭരണകൂടത്തോട് അപേക്ഷിച്ചു..കെഞ്ചി..
വേണ്ടാ..നമുക്കീ വിഷം വേണ്ടാ..
നിരോധിക്കൂ ഈ വിഷം..
ജനീവയില്‍ പോയി പറയു..ഇത് നിരോധിക്കാന്‍..
എന്നാല്‍..
രാജ്യത്തിന്‍റെ കൂടെ നില്‍ക്കേണ്ട ഭരണകൂടം ..
ജനങ്ങളുടെ കൂടെ നില്‍ക്കേണ്ട ഭരണകൂടം..
ജനങ്ങള്‍ക്ക്‌ വേണ്ടി ശബ്ദിക്കേണ്ട ഭരണകൂടം..
രാജ്യത്തിന്‍റെ താല്പര്യത്തിനു എതിരായി നിന്നു..
ജനങ്ങളുടെ താല്പര്യത്തിനു എതിരായി ശബ്ദിച്ചു..
സ്റ്റോക്ക്‌ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി സംസാരിച്ചു..
ഇന്ത്യയിലെ ജനങ്ങളോട് അവര്‍ക്ക് താല്പര്യമില്ലായിരുന്നു..
എന്‍ഡോസള്‍ഫാന്‍ ഇരകളോട് അവര്‍ക്ക് ദയ ഇല്ലായിരുന്നു..
അവര്‍ക്ക് താല്പര്യം എന്‍ഡോസള്‍ഫാനോടായിരുന്നു..
രാജ്യത്തെ ജനങ്ങളല്ലായിരുന്നു അവര്‍ക്ക് മുഖ്യം..
എന്‍ഡോസള്‍ഫാന്‍ എന്ന വിഷം ചീറ്റുന്ന കമ്പനി യായിരുന്നു അവര്‍ക്ക് മുഖ്യം..
ഈ രാക്ഷസന്‍ കമ്പനി നല്‍കുന്ന എചിലിനോടായിരുന്നു അവര്‍ക്ക് പ്രിയം..
എന്നിട്ടെന്തായി..?
നാണം കേട്ടില്ലേ..ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ..നമ്മുടെ ഇന്ത്യ..
ഞാന്‍ ഒരു മാര്‍കിസ്റ്റ് കാരനല്ല...
ബീ ജെ പി ക്കാരനുമല്ല...
കോണ്ഗ്രസ്സ് വിരോധിയുമല്ല...
എങ്കിലും പറയാതെ വയ്യ..
ജനങ്ങള്‍ക്ക്‌ വേണ്ടി നിലകൊള്ലാത്ത..
രാജ്യ താല്പര്യത്തിനു വേണ്ടി നില കൊള്ളാത്ത ..
മന്‍മോഹന്‍ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ യാതൊരു അര്‍ഹതയുമില്ല..
ജനഹിതം മാനിക്കാത്ത ഈ ഭരണകൂടം തകരട്ടെ...!!!

Umesh Pilicode said...

കാസറഗോഡ് നിന്നും നിങ്ങളുടെ പ്രതിനിധി

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam