June 9, 2011

5 മുഖാവരണം

                                       സ്വന്തം ശരീരത്തിന്‍റെ ആകൃതിയും വടിവും അന്യ പുരുഷന്‍ കാണുകയോ നേത്രങ്ങള്‍ കൊണ്ട് ആസ്വദിക്കുകയോ ചെയ്യാത്ത രീതിയില്‍ സ്ത്രീകള്‍ അവരുടെ ശരീരം മറയ്ക്കണം എന്നാണ് ഇസ്ലാമിക നിയമം. അതിനു ഏറ്റവും അനുയോജ്യമായ വസ്ത്ര രീതി ബുര്‍ഖ അഥവാ പര്‍ദ്ദ ആയതിനാല്‍ മുസ്ലിം സ്ത്രീകള്‍ ഈ വസ്ത്ര രീതിയെ ശരീരം മറയ്ക്കാനായി ഉപയോഗിക്കുന്നു.എന്നാല്‍ ഇന്ന്‌ ചില മുസ്ലിം സഹോദരികള്‍ ഉപയോഗിക്കുന്ന ശരീര വടിവുകള്‍ എടുത്തു കാണിക്കുന്ന രീതിയിലുള്ള ബുര്‍ഖ യല്ല ഇസ്ലാം പറഞ്ഞ രീതിയിലുള്ള വസ്ത്ര ധാരണ രീതി എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ശരീരത്തിലെ ഓരോ അവയവത്തിന്‍റെയും ആകൃതിയും വലിപ്പവും എടുത്തു കാണിക്കുന്ന ഇത്തരം 'ഫാഷന്‍' ബുര്‍ഖകള്‍ ശരീരം മറയ്ക്കാന്‍ വേണ്ടിയല്ല, പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന് തോന്നിപ്പോകും.
             ഇസ്ലാമിക വസ്ത്ര രീതിയായ ബുര്‍ഖയെ പലരും പല രീതിയിലും വിമര്‍ശിച്ചു കാണാറുണ്ട്‌.ശരീര ആകൃതി പ്രദര്‍ശിപ്പിക്കുന്ന ഇത്തരം ബുര്‍ഖകളെയല്ല ഇവര്‍ വിമര്‍ശിക്കുന്നത് എന്നതാണ് അത്ഭുതകരം.മറിച്ച് ശരീരം മറയ്ക്കുന്ന ബുര്‍ഖകളെ തന്നെയാണ് ഇത്തരക്കാര്‍ വിമര്‍ശിക്കുന്നത്.

                      എന്നാല്‍ ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്ന വിഷയം ബുര്‍ഖയല്ല, മുഖാവരണമാണ്. മുസ്ലിം സ്ത്രീകള്‍ ബുര്‍ഖ യോടൊപ്പം ഉപയോഗിക്കുന്ന മുഖാവരണം.മുസ്ലിം ആചാരങ്ങളോടും ചിഹ്നങ്ങളോടും ഉള്ള അസഹിഷ്ണുതയാണോ എന്തോ, മുസ്ലിം ചെയ്യുന്ന എന്തിനെയും വിമര്‍ശിക്കുക എന്നുള്ളത് ഇപ്പോള്‍ ഒരു ഹോബിയാണ് ചിലര്‍ക്ക്(ചിലര്‍ക്ക് മാത്രം).അതിന്‍റെ പുതിയ ഇരയാണ് 'മുഖാവരണം'.

                     പൊതു സ്ഥലങ്ങളില്‍ ഇറങ്ങുമ്പോള്‍ തങ്ങളുടെ  മുഖം അന്യ പുരുഷന്മാര്‍ കാണരുത് എന്ന നിര്‍ബന്ധം ഉള്ളത് കൊണ്ടാണ് ചില മുസ്ലിം സ്ത്രീകള്‍ ബുര്‍ഖയുടെ കൂടെ  മുഖാവരണം ധരിക്കുന്നത്. അത് അവരുടെ അവകാശമാണ്.മുഖാവരണം ധരിക്കണം  എന്ന് ഇസ്ലാമില്‍ പറഞ്ഞിട്ടില്ല എന്ന് ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും അതിനെ അവര്‍ എതിര്‍ക്കുന്നത് വേറെ ചില കാരണങ്ങള്‍ പറഞ്ഞു കൊണ്ടാണ്. മുഖാവരണം ധരിക്കുമ്പോള്‍ അത് ധരിക്കുന്ന ആളുടെ മുഖം കാണാത്തത് കൊണ്ട് ആളെ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നും, അതിനാല്‍ മുഖാവരണം ധരിച്ച് ആരെങ്കിലും കുറ്റകൃത്യം ചെയ്‌താല്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നുമാണ് വാദങ്ങള്‍.
                                    സത്യത്തില്‍ ഈ വാദങ്ങളില്‍ കഴമ്പുണ്ടോ? ലോകത്തുള്ള എല്ലാ നല്ല കാര്യങ്ങളെയും ചില സാമൂഹ്യ ദ്രോഹികള്‍ തെറ്റായ രീതിയില്‍ പ്രയോജനപ്പെടുത്താറുണ്ട്.എന്നുവെച്ച് ആ നല്ല കാര്യങ്ങളെല്ലാം വിമര്ശിക്കപ്പെടുകയോ നിരോധിക്കപ്പെടുകയോ ചെയ്യാറില്ല. നല്ല കാര്യങ്ങള്‍ക്ക് വേണ്ടി കണ്ടു പിടിക്കപ്പെട്ട പലതും ചിലര്‍ തെറ്റായ ലാഭങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാറുണ്ട്.മൊബൈലും ഇന്റര്‍നെറ്റും തന്നെ ഉത്തമ ഉദാഹരണങ്ങള്‍.ഇവിടെ വിഷയം മുഖാവരണം ആയതിനാല്‍ അതുമായി ബന്ധമുള്ള ഉദാഹരണങ്ങളും നമുക്ക് നോക്കാം.

              ബൈക്കില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ്‌ ധരിക്കണം എന്നാണ് നിയമം.ബൈക്കില്‍ യാത്ര ചെയ്യുന്ന സമയത്ത് വല്ല അപകടവും സംഭവിച്ചാല്‍   തലക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് ഹെല്‍മറ്റ്‌ ധരിക്കണം എന്ന് നിര്‍ബന്ധിക്കുന്നത്.ഇത് ഹെല്‍മറ്റ്‌ ന്‍റെ ശരിയായ വശം.എന്നാല്‍ ചില അക്രമികള്‍ ഹെല്‍മെറ്റ്‌ ധരിച്ചു കൊണ്ട് ബൈക്കില്‍ വന്ന് സ്ത്രീകളുടെ മാലയും പൊട്ടിച്ച് പോകാറുണ്ട്.ചിലര്‍ കുത്തി പരിക്കേല്‍പ്പിക്കാറും ഉണ്ട്.കൊലപാതകങ്ങള്‍ വരെ നടക്കാറുണ്ട്. ഹെല്‍മറ്റ്‌ ധരിച്ചതിനാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിയാറില്ല. ഇത് ഹെല്‍മറ്റ്‌ ധരിക്കുന്നതിലെ തെറ്റായ വശം.അതായത് നല്ല ഉദ്ദേശത്തോടെ വിപണിയില്‍ ഇറക്കിയ ഹെല്‍മറ്റ്‌ നെ ചിലര്‍ തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നു.എന്നുവെച്ച് ഹെല്‍മറ്റ്‌ നിരോധിക്കണം എന്ന് പറയാന്‍ പറ്റുമോ?

                                   അതുപോലെ അണുബാധ കളില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി പൊതു സ്ഥലങ്ങളില്‍ ഇറങ്ങുമ്പോള്‍ ചിലര്‍ മാസ്ക് ധരിക്കാറുണ്ട്.ഇത് ധരിച്ചാല്‍ ധരിക്കുന്ന ആളുടെ കണ്ണുകള്‍ മാത്രമേ കാണുകയുള്ളൂ.മുഖം കാണിക്കാത്ത മാസ്ക് എന്ന ഈ മുഖാവരണത്തെ എതിര്‍ത്തു കൊണ്ട് ഒരു വാക്ക് പോലും ആരും എഴുതിയതായി കണ്ടിട്ടില്ല.
                                  
                                     ബാങ്കില്‍ പണമിടപാടുകള്‍ നടത്താന്‍ വരുന്ന മുസ്ലിം സ്ത്രീകളില്‍ മുഖാവരണം ധരിച്ചവരെ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നാണ്‌ വേറൊരു പരാതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാങ്കിലെ സ്ത്രീ ഉദ്യോഗസ്ഥകള്‍ക്ക് മുന്നില്‍ മുഖം കാണിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്.അതിനുള്ള സന്മനസ്സ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണം എന്ന് മാത്രം.
                              
                                      മുഖാവരണം ധരിച്ചുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ എങ്ങിനെ അംഗീകരിക്കാന്‍ കഴിയും എന്ന ചോദ്യവും പ്രസക്തമാണ്.ഇത്തരം കാര്‍ഡുകളില്‍ ചേര്‍ക്കുന്ന ഫോട്ടോകളില്‍ മുഖം കാണുന്ന ഫോട്ടോകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.എന്നാല്‍ മുഖാവരണം നിരോധിക്കണം എന്ന് പറയാന്‍ ഇത് കാരണമാകുന്നില്ലല്ലോ.തിരിച്ചറിയല്‍ കാര്‍ഡുകളില്‍ മുഖം കാണുന്ന ഫോട്ടോ വേണം എന്ന് ആവശ്യപ്പെട്ടാല്‍ മതിയാകും.

                                        ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 99 ശതമാനവും മദ്യ ലഹരിയുടെ ബലത്തിലാണ് നടക്കുന്നത്.മുഖാവരണം നിരോധിക്കാന്‍ തിടുക്കം കാട്ടുന്ന രാജ്യങ്ങളൊന്നും തന്നെ  കുറ്റകൃത്യങ്ങളുടെ മൂല കാരണമായ  മദ്യത്തെ നിരോധിക്കണം എന്ന് പറഞ്ഞു കേട്ടിട്ടില്ല. വിവിധ ജാതി മത വിശ്വാസികള്‍ വസിക്കുന്ന  ഈ ലോകത്ത്‌ എല്ലാവര്ക്കും അവരവുടെ വിശ്വാസവും അവകാശവും അനുസരിച്ച് ജീവിക്കാന്‍ ഭരണകൂടങ്ങള്‍ അനുവാദം നല്‍കണം.
.

5 അഭിപ്രായ(ങ്ങള്‍):

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

"ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാങ്കിലെ സ്ത്രീ ഉദ്യോഗസ്ഥകള്‍ക്ക് മുന്നില്‍ മുഖം കാണിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്.അതിനുള്ള സന്മനസ്സ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണം എന്ന് മാത്രം."

സാന്ദർഭികമായി ഉപയോഗിക്കുവാൻ ഉള്ളതാണ് പർദ്ദ എങ്കിൽ അതിന്റെ പ്രാധാന്യം അവിടെ കുറയുകയല്ലേ....
ബാങ്കുദ്യോഗസ്ഥനും പൊതുസമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു വ്യക്തിയല്ലേ...?

ബുർഖ നിരോധിക്കണം എന്ന അഭിപ്രായത്തോട് താങ്കലെപ്പോലെ തന്നെ എനിയ്ക്കും യോജിപ്പില്ല.ഓരോരുത്തരുടേയും വിശ്വാസപ്രമാണങ്ങൾ സംരക്ഷിക്കേണ്ട ഗവണ്മെന്റുകൾ തന്നെ അതിനെതിരെ തിരിയുന്നത് ാത്ര സുഖകരമല്ല.....

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

രഞ്ജിത്ത്...
അഭിപ്രായത്തിനു നന്ദി.
താങ്കള്‍ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു..
പര്‍ദ്ദ യല്ല, മുഖാവരണം സ്ത്രീ ഉദ്യോഗസ്ഥ യ്ക്ക് മുന്നില്‍ തുറന്നു കാണിക്കാം എന്നായിരുന്നു ഞാന്‍ എഴുതിയത്.ഇവിടെ പര്‍ദ്ദ യുടെ പ്രാധാന്യം കുറയുന്നില്ലല്ലോ...

Sabu Hariharan said...

മുഖം കാണിക്കുകയോ, കാണിക്കാതിരിക്കുകയോ എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യം. അതാരെങ്കിലും ചെയ്യാൻ നിർബന്ധിക്കുമ്പോൾ (മുഖാവരണം ധരിക്കണമെന്നോ ധരിക്കാൻ പാടില്ലെന്നോ), വ്യക്തി സ്വാതന്ത്ര്യത്തിനു എതിരാവുന്നു..അത്രയേ ഉള്ളൂ..

പിന്നെ സുരക്ഷിതത്വം. അത് ആതാത് രാജ്യങ്ങളിലെ നിയമങ്ങൾ അനുസരിക്കുക അത്ര തന്നെ. ഇന്ത്യയിലാകുമ്പോൾ ഇന്തയിലേതു പോലെ, സിംഗപ്പൂരിൽ ആകുമ്പോൾ അങ്ങനെ..

dilshad raihan said...

ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 99 ശതമാനവും മദ്യ ലഹരിയുടെ ബലത്തിലാണ് നടക്കുന്നത്.മുഖാവരണം നിരോധിക്കാന്‍ തിടുക്കം കാട്ടുന്ന രാജ്യങ്ങളൊന്നും തന്നെ കുറ്റകൃത്യങ്ങളുടെ മൂല കാരണമായ മദ്യത്തെ നിരോധിക്കണം എന്ന് പറഞ്ഞു കേട്ടിട്ടില്ല. വിവിധ ജാതി മത വിശ്വാസികള്‍ വസിക്കുന്ന ഈ ലോകത്ത്‌ എല്ലാവര്ക്കും അവരവുടെ വിശ്വാസവും അവകാശവും അനുസരിച്ച് ജീവിക്കാന്‍ ഭരണകൂടങ്ങള്‍ അനുവാദം നല്‍കണം.

SiM Media said...

വളരെ നല്ല എഴുത്ത്...വാക്കുകള്‍ക്കതീതമായ അഭിനന്ദനങ്ങള്‍ ...! മുഖാവരനത്തിന്റെ മൈനസ് വശങ്ങള്‍ ചൂണ്ടിക്കാട്ടി ചിലര്‍ ബ്ലോഗിയത് കണ്ടപ്പോള്‍ മാനസ്സില്‍ വലിയ വിഷമം തോന്നിയിരുന്നു. അപ്പോള്‍ പ്രതികരിക്കാനും ഉധേഷിച്ചിരുന്നു. പക്ഷെ കഴിഞ്ഞില്ല. ഇപ്പോഴെങ്കിലും ഈ വിഷയത്തില്‍ ഒരു മറുപടി തേടി എനിക്കിവിടെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം.......അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീന്‍.

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam