October 4, 2011

4 എങ്കിലും എന്‍റെ ജമീലാ..


മജീദ്‌ നു വര്‍ഷങ്ങളായി അബുദാബി യിലാണ് ജോലി.
ഭാര്യയും മൂന്നു പെണ്മക്കളും ഉണ്ട്.
വര്‍ഷങ്ങളുടെ അധ്വാന ഫലമായി സ്വന്തമായി ഒരു വീട് പണിതെങ്കിലും വേറെ കാര്യമായ സമ്പാദ്യമൊന്നും തന്നെ മജീദ്‌ നു ഇല്ല.
'സാമ്പത്തിക മാന്ധ്യ' ത്തില്‍ പലരുടെയും ജോലി നഷ്ട്ടപ്പെട്ട സമയത്ത് മജീദ്‌ ന്‍റെ ജോലിയും 'ആടിയുലഞ്ഞപ്പോള്‍' മജീദ്‌ വളരെ വിഷമാവസ്ഥയില്‍ ഭാര്യ ജമീല യ്ക്ക് ഫോണ്‍ ചെയ്ത് തന്‍റെ അവസ്ഥ ജമീല യെ അറിയിച്ചു:
"ജമീലാ...എന്‍റെ ജോലി യുടെ കാര്യം കഷ്ട്ടത്തിലാണ്.ചിലപ്പോള്‍ ജോലി നഷ്ട്ടപ്പെടാന്‍ സാധ്യതയുണ്ട്.അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ നാട്ടിലേക്ക് വരും.ശിഷ്ട്ട കാലം നാട്ടില്‍ വല്ലതും ചെയ്ത് ജീവിക്കാം."

രണ്ടു ദിവസം കഴിഞ്ഞു മജീദ്‌ വീണ്ടും ജമീലയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ മറുതലയ്ക്കല്‍ നിന്നും ജമീല യുടെ സാന്ത്വനം:
"ഇക്കാ..നിങ്ങള്‍ വിഷമിക്കേണ്ട..ഞാന്‍ ഗള്‍ഫിലുള്ള എന്‍റെ ആങ്ങള മാരോട് നിങ്ങളുടെ കാര്യം പറഞ്ഞിട്ടുണ്ട്.അവര്‍ അവിടെ നിങ്ങള്‍ക്ക് വേറെ ജോലിക്ക് വേണ്ടി ശ്രമിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. "

ജമീല യുടെ വാക്കുകള്‍ കേട്ട മജീദ്‌ ജമീല യോട് ഇങ്ങനെ പറഞ്ഞു:
"എങ്കിലും എന്‍റെ ജമീലാ..ഇനിയെങ്കിലും നാട്ടില്‍ ഒന്നിച്ചു ജീവിക്കാം എന്ന് പറയാന്‍ നിനക്ക് തോന്നിയില്ലല്ലോ..!"
------
ഗുണപാഠം:
പ്രവാസി എന്നും പ്രവാസി തന്നെ !
......

4 അഭിപ്രായ(ങ്ങള്‍):

ഷംസീര്‍ melparamba said...

valare nnanyittund

TPShukooR said...

കഥ സര്‍വ സാധാരണമായ ഒരു വിഷയം. പുതുമ തീരെ അനുഭവപ്പെട്ടില്ല.

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

ശുക്കൂര്‍..കഥ അപൂര്‍വമാണ് എന്ന് അഭിപ്രായപ്പെടുന്നില്ല.പ്രവാസി യുടെ വേദന പുതുമ അല്ലാത്തതിനാല്‍ ഈ കഥയില്‍ പുതുമ യും അവകാശപ്പെടുന്നില്ല.എന്നാല്‍..പ്രവാസിക്ക് പ്രവാസ ജീവിതം അവസാനിപ്പിക്കാന്‍ പോലും കഴിയുന്നില്ല ..അല്ലെങ്കില്‍ മറ്റുള്ളവര്‍ അതിനു സമ്മതിക്കുന്നില്ല ..എന്ന സത്യം ചെറിയ കഥ യിലൂടെ പറയാനുള്ള എന്‍റെ എളിയ ശ്രമം കാണാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിചോട്ടെ..വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

Jefu Jailaf said...

നാട്ടില്‍ ചെന്നാല്‍ എന്ത് ചെയ്യും എന്നൊരു കാളല്‍. ഈ ചിന്തയാണ് ആദ്യം ഉണ്ടാവുന്നത്. അല്ലാതെ സ്നേഹം ഇല്ലതെയാവില്ലല്ലോ. എന്തായാലും വാസ്തവം ഈ വരികള്‍..

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam