December 14, 2011

0 പ്രവാസം

പെറ്റു വീണ മണ്ണിനോട് യാത്ര പറഞ്ഞ്‌...
പിച്ച വെച്ച് വളര്‍ന്ന വീടിനെ ഉപേക്ഷിച്ച്..

വളര്‍ത്തി വലുതാക്കിയ വീട്ടുകാരെ വിട്ടുപിരിഞ്ഞ്...
ജീവിത പങ്കാളിയായ പ്രിയതമയെ തനിച്ചാക്കി..
ജീവന്റെ ജീവനായ മക്കളെ അനാഥരെ പോലെയാക്കി..

വീണ്ടും ഇതാ മണലാരണ്യത്തിലേക്ക്...
സ്വപ്നങ്ങളുടെ സുവര്‍ണ്ണ ഭൂമിയായ ഗള്‍ഫിലേക്ക്..

ജീവിത ലകഷ്യങ്ങള്‍ നേടിയെടുക്കാന്‍ തുടരുന്ന പ്രയാണം...
വര്‍ഷങ്ങളായി തുടരുന്ന നെട്ടോട്ടം...
വീണ്ടും തുടരുന്നു...

എല്ലാ നേട്ടങ്ങളുടെയും അവസാനം..
മരണമാണെന്ന സത്യം മനസ്സിലുണ്ടെങ്കിലും...
മരണമെന്ന കയ്പുനീരിനു മുന്‍പുള്ള ജീവിതത്തെ ജീവിക്കാന്‍ വേണ്ടി..
ജീവിതം ത്യജിക്കുന്നവന്‍ പ്രവാസി..

അവന്‍ എന്നും പ്രയാസി..

ഇനി വിരഹത്തിന്റെ നാളുകള്‍...
ഇനി അവനെ കാത്തിരിക്കുന്നത് ...
വിരസതയുടെ നാളുകള്‍...
കാത്തിരിപ്പിന്റെ നാളുകള്‍..

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam