February 4, 2012

0 സ്വത്തും മൊതലും

റൂമില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്...
ഞങ്ങളുടെ റൂമിലുള്ള ബഷീര്‍ നു നാട്ടില്‍ കല്യാണ ആലോചന നടക്കുകയാണ്...
അതാണ്‌ ഇന്നത്തെ ചര്‍ച്ച...
ഓരോരുത്തരും അവരുടേതായ അഭിപ്രായങ്ങള്‍ പറയുകയാണ്‌...,,,
നല്ല പെണ്ണിനെ തന്നെ കെട്ടിക്കോ...
ഒരുത്തന്‍ അഭിപ്രായം പറഞ്ഞു...
കുടുംബം നോക്കണം...
വേറൊരുത്തന്റെ അഭിപ്രായം...
ആങ്ങളമാര്‍ ഉള്ളതിനെ കെട്ടിക്കോ...
പിന്നെയോരുതന്റെ അഭിപ്രായം...
എന്തായാലും ശരി, നല്ലോണം സ്വത്തും മൊതലും ഉള്ളതിനെ നോക്കി കെട്ടിയാല്‍ മതി...
ഈ അഭിപ്രായം പറഞ്ഞത് ബഷീര്‍ ന്‍റെ അമ്മാവന്‍...,,,
ഒരഭിപ്രായവും പറയാതെ ഇരിക്കുകയായിരുന്ന അബ്ദുള്ള ബഷീര്‍ ന്‍റെ അമ്മാവനോട് പറഞ്ഞു...
അല്ലാഹു നമുക്ക് സമ്പത്ത് തരാന്‍ കരുതിയിട്ടുണ്ടെങ്കില്‍ അത് മറ്റവന്റെ സ്വത്തും മൊതലും വാങ്ങി കല്യാണം കഴിച്ചു തന്നെ ആവണം എന്നില്ല..
അബ്ദുല്ലാ ന്‍റെ ഈമാന്‍ നിറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് ഓര്‍മ വന്നത് കുറച്ചു വര്‍ഷം മുന്‍പ് സ്വത്ത്‌ സ്ത്രീധനം വാങ്ങി കല്യാണം കഴിച്ച ബഷീര്‍ ന്‍റെ അമ്മാവന്‍റെ തന്നെ കഥയാണ്.
സ്ത്രീധനമായി കിട്ടിയ സ്വത്ത് അയാള്‍ ഗള്‍ഫില്‍ ഷോപ്പില്‍ ഷെയര്‍ കൂടാന്‍ വേണ്ടി വിറ്റത് അഞ്ചു ലക്ഷത്തിന്...
ഷെയര്‍ കൂടിയ ഷോപ്പ്‌ രണ്ട്‌ വര്‍ഷം കൊണ്ട് നഷ്ട്ടം വന്നു ഒഴിവാക്കേണ്ടി വന്നു.
അയാള്‍ അഞ്ചു ലക്ഷത്തിന് വിറ്റ സ്വത്ത് വാങ്ങിയ ആള്‍ രണ്ട്‌ വര്‍ഷം കഴിഞ്ഞ് ആ സ്വത്ത് വിറ്റത് ഇരുപത് ലക്ഷത്തിന് !!
സ്വത്തും മൊതലും വാങ്ങി കല്യാണം കഴിച്ചിട്ടും അയാള്‍ക്ക്‌ അത് തിന്നാന്‍ ഭാഗ്യം ഉണ്ടായില്ല.
എന്നിട്ടും പഠിച്ചില്ല !
ഇന്ന്, മരുമകനോടും പറയുന്നത് അത് തന്നെ..!
സ്വത്തും മൊതലും ഉള്ളതിനെ കെട്ടിയാല്‍ മതിയെന്ന് !
അല്ലാഹു നമുക്ക് സമ്പത്ത് തരാന്‍ കരുതിയിട്ടുണ്ടെങ്കില്‍ അത് മറ്റവന്റെ സ്വത്തും മൊതലും വാങ്ങി കല്യാണം കഴിച്ചു തന്നെ ആവണം എന്നില്ല എന്ന അബ്ദുല്ലാ ന്‍റെ വാക്കുകള്‍ അയാള്‍ക്ക്‌ എന്നാണാവോ മനസ്സിലാവുക?

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam