May 24, 2010

13 അങ്ങിനെയാണെങ്കില്‍ മുസ്ലിംലീഗിലെ മുസ്ലിം ഒഴിവാക്കുന്നതല്ലേ ഉചിതം?

ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനും മത സൌഹാര്ധത്ത്തിനും സാഹോദര്യത്തിനും ഊന്നല്‍ ന്നല്കുന്ന മുസ്ലിം ലീഗ് സാമുദായിക പാര്‍ട്ടി അല്ലെന്നു പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍.വളരെ നല്ല കാര്യം. സന്തോഷമായി.അങ്ങിനെയാണെങ്കില്‍ മുസ്ലിംലീഗിലെ മുസ്ലിം ഒഴിവാക്കുന്നതല്ലേ ഉചിതം?കാരണം, സാമുദായിക പാര്‍ട്ടി അല്ല എന്നുപറയുമ്പോള്‍ തന്നെ ഒരു സമുദായത്തിന്റെ പേരും വെച്ച് കൊണ്ടാണല്ലോ ലീഗ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതൊഴിവാക്കുന്നതല്ലേ നല്ലത്. മുസ്ലിം സമുദായത്തിന്റെ പേരും വെച്ച് പാര്‍ടി ഉണ്ടാക്കി, വോട്ടും നേടി, എം എല്‍ എ യും എം പി യും മന്ത്രി യും ഒക്കെ ആയി, സാമുദായിക പാര്‍ട്ടി അല്ല എന്ന് പറയുമ്പോള്‍ എവിടെയോ ഒരു അക്ഷരപ്പിഴക് പോലെ.ലീഗ് സാമുദായിക പാര്‍ട്ടി അല്ല എന്നത് നല്ല കാര്യം തന്നെ. പക്ഷെ മുസ്ലിമിന്റെ പേരും വെച്ച്, പാവം മുസ്ലിംകള്‍ അവരുടെ വോട്ടും തന്നു നിങ്ങളെ ജയിപ്പിക്കുന്നത് മുസ്ലിംകളുടെ പാര്‍ട്ടിയാണ്, മുസ്ലിംകള്‍ക്ക് നിലകൊള്ളുന്ന പാര്‍ട്ടിയാണ് എന്നൊക്കെ തെട്ടിധരിചിട്ടാണ്. മുസ്ലിം എന്ന പേര് ഒഴിവാക്കിയാല്‍ ആ തെറ്റിധാരണ ഒഴിവാക്കാമല്ലോ.

ഏതെങ്കിലും ആശയത്തെ അല്ലെങ്കില്‍ സമുദായത്തെ അല്ലെങ്കില്‍ നിലപാടുകളെ ഒരു പാര്‍ട്ടി പ്രതിനിധീകരിക്കുന്നുവെങ്കില്‍ അത് തുറന്നു പറയാനുള്ള ചങ്കൂറ്റവും ആ പാര്‍ട്ടി കാണിക്കണം. ഇനി അഥവാ അങ്ങിനെയൊരു കാര്യത്തെയും പാര്‍ട്ടി പ്രധിനിധീകരിക്കുന്നില്ല എങ്കില്‍ അത്തരം കാര്യങ്ങളുമായി ബന്ധമുള്ള ചിഹ്നങ്ങളോ വാക്കുകളോ ഉപയോഗിക്കാന്‍ പാടില്ല. മുസ്ലിം എന്ന വികാരത്തെ പാര്‍ട്ടിയുടെ പേരാക്കി ഉപയോഗിക്കുകയും അതിലൂടെ മുസ്ലിം വോട്ടു നേടുകയും അധികാരങ്ങളില്‍ വിലസുകയും, ഇപ്പോള്‍ സമുദായത്തെ തള്ളിപ്പറയുകയും ചെയ്യുന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്?മുസ്ലിം സന്ഖടനകളെ തീവ്രവാദികള്‍ എന്ന് മുദ്രകുത്തി നിരോധിക്കാന്‍ ലോകം വെപ്രാളം കാട്ടുന്ന ഈ കാലഖട്ടത്തില്‍, അത്തരം സംശയങ്ങളുടെ നിഴലില്‍ നിന്നും മുക്തി നേടാന്‍ വേണ്ടിയാണ് ഈ മലക്കം മറിച്ചില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

13 അഭിപ്രായ(ങ്ങള്‍):

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

പേരിലെന്തിരിക്കുന്നു സോദരാ... നമുക്ക് വോട്ടു കിട്ടിയാല്‍ മതി..

ബദര്‍ badar said...

@ഇസ്മൈല്‍.

അതെ അതാണ്‌ സത്യം.

Lisa said...

@ബദര്‍,
>>>ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനും മത സൌഹാര്ധത്ത്തിനും സാഹോദര്യത്തിനും ഊന്നല്‍ ന്നല്കുന്ന മുസ്ലിം ലീഗ് സാമുദായിക പാര്‍ട്ടി അല്ലെന്നു പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍. വളരെ നല്ല കാര്യം. സന്തോഷമായി. അങ്ങിനെയാണെങ്കില്‍ മുസ്ലിംലീഗിലെ മുസ്ലിം ഒഴിവാക്കുന്നതല്ലേ ഉചിതം?<<<
വളരെ ശരിയാണ്, പേരുമാറ്റുക തന്നെയാണ് ഉചിതം! പക്ഷെ മതേതര പാര്‍ട്ടി ആയിരിക്കണം. ഞാന്‍ താങ്കളെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനങ്ങളിലേക്ക് കൂട്ടികൊണ്ട് പോകയാണ്.. എന്തുകൊണ്ടാണ് ഭാരതം ഇന്നത്തെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളായത്? മുഹമ്മദ്‌ അലി ജിന്ന എന്ന മതേതരവാദിയായിരുന്ന നേതാവ് എന്തിനു മുസ്ലിംലീഗ് എന്ന പാര്‍ട്ടിയില്‍ ചേര്‍ന്ന് പാകിസ്താന്‍ എന്നൊരു രാജ്യത്തിന് വേണ്ടി മുറവിളി കൂട്ടി? ഹിന്ദു ഭൂരിപക്ഷമായ രാജ്യത്ത് ജനാധിപത്യത്തിലൂടെ ഒരിക്കലും ഭരണ തലപ്പത്ത് വരാന്‍ സാധിക്കില്ല എന്ന ഭയമാണ് അദ്ദേഹത്തെ അങ്ങനെ ചിന്തിപ്പിച്ചത്. രാഷ്ട്രീയത്തില്‍ ഒരിക്കലും മതത്തെ കൂട്ടിക്കുഴയ്ക്കാഞ്ഞ ജിന്ന ഒരു ഘട്ടത്തില്‍ അതിലേക്ക് വീണ്‌പോവുകയായിരുന്നു. ഭരണമോഹിയായിരുന്ന നെഹ്‌റു അത് പ്രോത്സാഹിപ്പിച്ചു. ഗാന്ധി അത് അനുവധിച്ചു. ഫലം നമ്മുടെ രാജ്യം തന്നെ നമുക്ക് വിദേശരാജ്യമായി!!

Lisa said...

ചരിത്രം കുറച്ചു പരിശോധിക്കുന്നത് നന്നായിരിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മുസ്ലിം പ്രാധിനിത്യം വളരെ കുറവായിരുന്നു ആ കാലഘട്ടങ്ങളില്‍. ജിന്ന, അബ്ദുല്‍ കലാം ആസാദ് എന്നിങ്ങനെ വളരെ കുറച്ച നേതാക്കന്മാര്‍ മാത്രം. ആ സമയത്താണ് തുര്‍ക്കിയിലെ സുല്‍ത്താനെ യൂറോപ്യന്‍ ശക്തികള്‍ സ്ഥാനഭ്രുഷ്ടനാക്കിയത്തില്‍ പ്രതിഷേധിച്ച് അലി സഹോദരന്മാരുടെ നേതൃത്വത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചത്. മുസ്ലിമുകളെ സ്വാതന്ത്ര്യസമരത്തിന്റെ മുന്പന്തിയിലാക്കാന്‍ ഗാന്ധിയും ആസാദും അതിനെ പിന്താങ്ങാന്‍ തീരുമാനിച്ചു. മതത്തെ രാഷ്ട്രീയത്തിനോട് ചേര്‍ക്കുന്നത് എതിര്‍ത്തിരുന്ന വ്യക്തിയായിരുന്നു ജിന്ന! (ജസ്വന്ത് സിന്ഹ ഈയടുത്തകാലത്ത് ഇതെഴുതിയിരുന്നു). എന്നാല്‍ പിന്നീട് ഗാന്ധിയുടെ സഹായത്തോടുകൂടി നെഹ്‌റു ജിന്നയെക്കള്‍ വലിയ നേതാവായി വരാന്‍തുടങ്ങിയതോടെ ജിന്ന സമുദായ പാര്‍ട്ടി ആയ മുസ്ലിംലീഗില്‍ ചേര്‍ന്ന് ദ്വിരാഷ്ട്ര പ്രസ്ഥാനം ഉണ്ടാക്കി (ബ്രിട്ടീഷ്‌ ബുദ്ധിയായിരുന്നു ഇതിന്റെ പിന്നില്‍, 1941 കാലഘട്ടത്തില്‍ ഇംഗ്ലീഷ് അതിഥിയായി പോയി വന്നശേഷമായിരുന്നു ജിന്നയുടെ ഈ മനംമാറ്റം.) അങ്ങനെ ഭാരതം ഹിന്ടുസ്ഥാനും പാകിസ്ഥാനുമായി.

Lisa said...

>>>ഏതെങ്കിലും ആശയത്തെ അല്ലെങ്കില്‍ സമുദായത്തെ അല്ലെങ്കില്‍ നിലപാടുകളെ ഒരു പാര്‍ട്ടി പ്രതിനിധീകരിക്കുന്നുവെങ്കില്‍ അത് തുറന്നു പറയാനുള്ള ചങ്കൂറ്റവും ആ പാര്‍ട്ടി കാണിക്കണം. ഇനി അഥവാ അങ്ങിനെയൊരു കാര്യത്തെയും പാര്‍ട്ടി പ്രധിനിധീകരിക്കുന്നില്ല എങ്കില്‍ അത്തരം കാര്യങ്ങളുമായി ബന്ധമുള്ള ചിഹ്നങ്ങളോ വാക്കുകളോ ഉപയോഗിക്കാന്‍ പാടില്ല. മുസ്ലിം എന്ന വികാരത്തെ പാര്‍ട്ടിയുടെ പേരാക്കി ഉപയോഗിക്കുകയും അതിലൂടെ മുസ്ലിം വോട്ടു നേടുകയും അധികാരങ്ങളില്‍ വിലസുകയും, ഇപ്പോള്‍ സമുദായത്തെ തള്ളിപ്പറയുകയും ചെയ്യുന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്<<<
താങ്കള്‍ ഉദ്ദേശിക്കുന്നത് എന്താണ്? മുസ്ലിംലീഗ് ഒരു സാമുദായിക പാര്‍ട്ടി ആണെന്നാണോ? അതോ അങ്ങനെ തുറന്നു പറയണം എന്നാണോ? ശരി.. അങ്ങനെ പറഞ്ഞ് മുസ്ലിംലീഗ് നില്‍ക്കട്ടെ. എത്ര സീറ്റ് നേടും നിങ്ങള്‍ 545 എണ്ണത്തില്‍? 10? ഏറി വന്നാല്‍ 20. അതുമതിയോ മുസ്ലിം സഹോദരാ നിങ്ങള്‍ക്ക്? അപ്പോള്‍ താങ്കളെ പോലുള്ളവര്‍ പറയുന്നത്, ഹിന്ദു പാര്‍ട്ടി എന്ന് പറയുന്ന BJP ക്ക് ഹിന്ദുക്കള്‍ വോട്ട് ചെയ്യണം എന്നാണു അല്ലെ? ചെയ്യാത്ത അവര്‍ മണ്ടന്മാരെന്നും? വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുഴുവന്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണ്, അങ്ങനെ ഒരു പാര്‍ട്ടി വന്നാല്‍ അവര്‍ക്കും കിട്ടും 10 സീറ്റ്. എന്നാപിന്നെ പാര്‍ട്ടി മാറ്റി നമുക്ക് മതങ്ങള്‍ ഇലക്ഷന് നിക്കാന്‍ പറയാം. കഷ്ടം തന്നെ.. താങ്കളെപോലെ ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെ പറയുന്നെങ്കില്‍.. എനിക്കൊന്നും പറയാനില്ല.. നിങ്ങള്‍ നിങ്ങളുടെ നാശം എരന്നുവാങ്ങുകയാണ്!!!

Lisa said...

എന്താണ് ബദര്‍(ബ്രദര്‍) നിങ്ങളുടെ പ്രശ്നം? നിങ്ങള്‍ ഈ രാജ്യം ഇഷ്ടപ്പെടുന്നില്ലേ? ഈ സഹോദര്യ അന്തരീക്ഷം നിങ്ങള്‍ക്ക് ഇഷ്ടമല്ലേ? എന്താണ് ഈ രാജ്യം നിങ്ങളോട് ചെയ്ത തെറ്റ്? ചരിത്രം പരിശോധിക്കൂ.. പതിമൂന്നാം നൂറ്റാണ്ടുമുതല്‍ ഇവിടുത്തെ ഭൂരിപക്ഷം പ്രദേശങ്ങളും ഇസ്ലാമിക ചക്രവര്‍ത്തിമാരുടെ കീഴിലായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ്‌ വരുന്നത് വരെ!! നാല് നൂറ്റാണ്ടുകള്‍!! എന്നിട്ടും ഇന്നും മുസ്ലിം ജനത സാമുദായികമായും, സാമ്പത്തികമായും,വിദ്യാഭ്യാസപരമായും പിന്നോക്കമാണ്. എന്തുകൊണ്ട്? ആരുടെ തെറ്റാണത്? ഇസ്ലാംമത വിശ്വാസികളാണ് മുസ്ലിമുകള്‍, അല്ലാതെ അതാരും നിങ്ങളെ അടിച്ചേല്‍പ്പിച്ചതല്ല. എന്നിട്ടും നിങ്ങളുടെ ആ വിശ്വാസത്തിനു എന്തിനാണ് ഹേ മറ്റാനുകൂല്യങ്ങള്‍ ചോദിക്കുന്നത്? സംവരണം പോരാ പോലും!! നാല് നൂറ്റാണ്ടില്‍ നേടാന്‍ സാധിക്കാത്തത് ഇനി എങ്ങനാണ് നിങ്ങള്‍ നേടാന്‍ പോകുന്നത്? മറ്റേത് മത വിഭാഗക്കാര്‍ ഇത്തരത്തില്‍ സംവരണം പറ്റുന്നുണ്ട്? നിങ്ങളുടെ വിശ്വാസത്തിനു കിട്ടുന്ന പ്രത്യേക ആനുകൂല്യം, മറ്റുള്ളവര്‍ക്ക് തലമുറകളായി അടിച്ചെല്‍പ്പിക്കപെട്ട ജാതിയുടെ പേരിലാണ് നല്‍കുന്നത് എന്നത് നിങ്ങള്‍ ചിന്തിക്കണം!! ലോകത്ത് അമ്പത്തിയഞ്ച് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ ഉണ്ട്, ഇതില്‍ എവിടെയുണ്ട്‌ ഹജ്ജിനു സബ്സിഡി നല്‍കുന്നത്? മറ്റേതു മത വിഭാഗത്തിനും നല്‍കാത്തതാണ് ഇതും. ഇത് നല്‍കുന്നത് വഖഫ് ബോര്‍ഡിന്റെ പോക്കറ്റില്‍ നിന്നോന്നുമല്ല, മൊത്തം ജനതയുടെ മതേതരം എന്നുപറയുന്ന വരുമാനത്തില്‍ നിന്നുമാണ് ഈ ഒരു മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് കൊടുക്കുന്നത്. YSR ആന്ധ്രയില്‍ ജെറുസലേം സബ്സിഡി കൊണ്ടുവന്നപ്പോള്‍ അത് കോടതി നിരോധിച്ചു എന്നുള്ളതും ഇവിടെ ചേര്‍ത്ത് വായിക്കുക. നിങ്ങളുടെ ഈ ത്രെഡ് കണ്ട്‌ ഹൈന്ദവ സാമുദായക്കാര്‍ ഒരു ഹൈന്ദവ മുന്നണി ഉണ്ടാക്കി ഭരണത്തില്‍ കേറിയാല്‍ ഇപ്പോഴുള്ള ഈ ആനുകൂല്യങ്ങളും മറക്കുകയെ രക്ഷയുള്ളൂ മുസ്ലിം എന്ന ഏക വികാരത്തില്‍ ജീവിക്കുന്ന സഹോദരാ.. അവരും വികാരവും വാശിയും ഒക്കെ ഉള്ള ഒരു ജനത തന്നെയാണ്.. അനുഭവങ്ങള്‍ അയവിറക്കുന്നത് നല്ലതായിരിക്കും! ഇന്ഷ അള്ളാ!!!

ബദര്‍ badar said...

@ലിസ,
നിങ്ങള്ക്ക് ഇതെന്തു പറ്റി?
എഴുതാപ്പുറം വായിക്കുന്നുവോ?
>>>

ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനും മത സൌഹാര്ധത്ത്തിനും സാഹോദര്യത്തിനും ഊന്നല്‍ ന്നല്കുന്ന മുസ്ലിം ലീഗ് സാമുദായിക പാര്‍ട്ടി അല്ലെന്നു പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍.
വളരെ നല്ല കാര്യം. സന്തോഷമായി.<<<<

എന്ന് ഞാന്‍ എഴുതിയത് ലിസയുടെ തലമാണ്ടയില്‍ കേറിയില്ലേ?
ലീഗ് വര്‍ഗീയ പാര്‍ട്ടി അല്ല എന്നത് നല്ല കാര്യം ആണെന്നാണ് ഞാന്‍ പറഞ്ഞത്. ലിസ കാര്യങ്ങള്‍ വളചോടികാന്‍ കേമിയനല്ലോ?

ഒരു സമുദായത്തെയും പ്രധിനിധീകരിക്കാത്ത പാര്‍ട്ടിക്ക് സമുദായത്തിന്‍റെ
പേരിന്‍റെ ആവശ്യം എന്ത് എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്.
സമുദായത്തിന്‍റെ പേരും പറഞ്ഞു കുറെ കൂടി മുസ്ലിം വോട്ടുകല്‍ നേടുക
എന്ന രാഷ്ട്രീയ തന്ത്രം മാത്രമാണ്അത്.

ബദര്‍ badar said...

@ലിസ,
>>>>എന്താണ് ബദര്‍(ബ്രദര്‍) നിങ്ങളുടെ പ്രശ്നം? നിങ്ങള്‍ ഈ രാജ്യം ഇഷ്ടപ്പെടുന്നില്ലേ? ഈ സഹോദര്യ അന്തരീക്ഷം നിങ്ങള്‍ക്ക് ഇഷ്ടമല്ലേ? എന്താണ് ഈ രാജ്യം നിങ്ങളോട് ചെയ്ത തെറ്റ്?<<<<

പൊട്ടത്തരങ്ങള്‍ വിളിച്ചു പറയുന്നോ?
മുസ്ലിം ആയ ഞാന്‍ എന്‍റെ മതത്തെ സ്നേഹിക്കുന്നു. അതിന്‍റെ അര്‍ഥം മറ്റു
മതങ്ങളെ വെറുക്കുന്നു എന്നല്ല.ഞാന്‍ എന്‍റെ മതത്തെ സ്നേഹിക്കുന്നത്
എങ്ങിനെ സാഹോദര്യ അന്തരീക്ഷം തകര്‍ക്കല്‍ ആകും?
ഞാന്‍ എഴുതാത്ത കാര്യങ്ങള്‍ എന്‍റെ മേല്‍ അടിചെല്പ്പികാന്‍ ശ്രമിക്കുന്ന
ലിസ , താങ്കളെപ്പോലുള്ള ഇത്തരം നുണ പ്രചാരകര്‍ തന്നെയാണ്
ഇന്ന് ഇന്ത്യ രാജ്യത്തിന്‍റെ ശാപം. താങ്കളെ പോലുള്ളവര്‍ കലാപങ്ങള്‍
സൃഷ്ട്ടിക്കാന്‍ നുണകള്‍ എഴുതി പിടിപ്പിക്കുന്നു.

Lisa said...

ഞാന്‍ പൊട്ടത്തരം പറഞ്ഞതല്ല.. ഇതൊന്നു വ്യക്തമാക്കാമോ?
>>>ഏതെങ്കിലും ആശയത്തെ അല്ലെങ്കില്‍ സമുദായത്തെ അല്ലെങ്കില്‍ നിലപാടുകളെ ഒരു പാര്‍ട്ടി പ്രതിനിധീകരിക്കുന്നുവെങ്കില്‍ അത് തുറന്നു പറയാനുള്ള ചങ്കൂറ്റവും ആ പാര്‍ട്ടി കാണിക്കണം. ഇനി അഥവാ അങ്ങിനെയൊരു കാര്യത്തെയും പാര്‍ട്ടി പ്രധിനിധീകരിക്കുന്നില്ല എങ്കില്‍ അത്തരം കാര്യങ്ങളുമായി ബന്ധമുള്ള ചിഹ്നങ്ങളോ വാക്കുകളോ ഉപയോഗിക്കാന്‍ പാടില്ല. മുസ്ലിം എന്ന വികാരത്തെ പാര്‍ട്ടിയുടെ പേരാക്കി ഉപയോഗിക്കുകയും അതിലൂടെ മുസ്ലിം വോട്ടു നേടുകയും അധികാരങ്ങളില്‍ വിലസുകയും, ഇപ്പോള്‍ സമുദായത്തെ തള്ളിപ്പറയുകയും ചെയ്യുന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്<<<
സത്യത്തില്‍ ഞാന്‍ നിങ്ങള്‍ കുറച്ച് വിശാലമായി ചിന്തിക്കുന്ന ആളാണ്‌ എന്ന ധാരണയില്‍ തന്നെയാണ് മറുപടി എഴുതി തുടങ്ങിയത്.. മുകളില്‍ കാണുന്ന വാചകം എന്നെ ശെരിക്കും വേദനിപ്പിച്ചു.. എന്താണ് താങ്കള്‍ ഉദ്ദേശിച്ചിരിക്കുന്നത്?

ബദര്‍ badar said...

@ലിസ,
>>>സത്യത്തില്‍ ഞാന്‍ നിങ്ങള്‍ കുറച്ച് വിശാലമായി ചിന്തിക്കുന്ന ആളാണ്‌ എന്ന ധാരണയില്‍ തന്നെയാണ് മറുപടി എഴുതി തുടങ്ങിയത്.. മുകളില്‍ കാണുന്ന വാചകം എന്നെ ശെരിക്കും വേദനിപ്പിച്ചു.. എന്താണ് താങ്കള്‍ ഉദ്ദേശിച്ചിരിക്കുന്നത്?<<<

അത്ഭുതമായിരിക്കുന്നു!!!
'ശെരിക്കും വേദനിപ്പിച്ചു' എന്ന് പറയാന്‍ മാത്രം എന്തായിരുന്നു ആ വാചകത്തില്‍.ലിസ താങ്കളോട് ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ.
അയാള്‍ മുസ്ലിം ആണെങ്കില്‍ തീവ്രവാദി ആയിരിക്കും എന്നുള്ള ചിന്ത
ലിസ വെടിയണം.എനാല്‍ മാത്രമേ ലിസക്ക് ഞാന്‍ പറയുന്ന കാര്യങ്ങള്‍
ഞാന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
ഒരു ഉദാഹരണ ത്തിലൂടെ മനസ്സിലാക്കിത്തരാന്‍ ശ്രമിക്കാം.

ഉദാഹരണത്തിന് ഞാന്‍,ലിസയെ സഹായിക്കാന്‍ ലിസയുടെ ആളാണെന്നും പറഞ്ഞു ലിസ യുടെ പേരും വെച്ച് പിരിവിനു ഇറങ്ങുന്നു.അതിനായി ഒരു ബാനറും തയാറാക്കുന്നു.
'ലിസ സഹായ നിധി' എന്നതാണ് ആ ബാനര്‍.
ഇത് കണ്ടു ലിസയെ അറിയുന്നവര്‍, സ്നേഹിക്കുന്നവര്‍ ലിസക്ക് വേണ്ടിയല്ലേ എന്ന് കരുതി എനിക്ക് പിരിവു നല്‍കുന്നു.
അവരുടെ പണം വാങ്ങി ഞാന്‍ തടിച്ചു കൊഴുത്തു,ഉഷാറായി.
ഒരു ദിവസം ഞാന്‍ പറയുന്നു, ഞാന്‍ ലിസയുടെ ആളല്ല , ഞാന്‍ എല്ലാവര്ക്കും വേണ്ടിയാണ് പിരിവിനു ഇറങ്ങുന്നത് എന്ന്.
പിറ്റേ ദിവസം വീണ്ടും പിരിവിനു ഇറങ്ങിയ ഞാന്‍ ഉപയോഗിച്ചത് പഴയ അതെ ബാനര്‍,'ലിസ സഹായ നിധി'.ഇത് കണ്ട വഴിപോക്കന്‍ ചോദിക്കുന്നു,ലിസ യുടെ ആളല്ല എന്ന് പറഞ്ഞിട്ട് പെന്നെന്തിനാ പിന്നെയും
അവളുടെ പേര് തന്നെ ഉപയോഗിക്കുന്നത്? പേര് മാറ്റിക്കൂടെ?

ഇനി പറയൂ, ആ വഴി പൊക്കന്റെ ചോദ്യത്തില്‍ അസ്വാഭാവികമായി എന്താണ് ഉള്ളത്? ആ ചോദ്യത്തില്‍ ന്യായമില്ലേ?

ഹിന്ദുത്വ കാര്‍ഡിറക്കി ഹിന്ദുസമുദായത്തിന്‍റെ വോട്ടുകള്‍ ലക്‌ഷ്യമിടുന്ന ബി ജെ പി പോലും ആ സമുദായത്തിന്‍റെ പേര് പാര്‍ട്ടിയുടെ
പേരായി ഉപയോഗിക്കുന്നില്ല.

ഞാന്‍ നേരത്തെ പറഞ്ഞില്ലേ, അയാള്‍ മുസ്ലിം ആണെങ്കില്‍ തീവ്രവാദി ആയിരിക്കും എന്നുള്ള ചിന്ത മാറ്റുക. അത് കൊണ്ടാണ് എന്‍റെ വരികളെ
ലിസ തെറ്റിദ്ധരിക്കുന്നത്.

തെറ്റിദ്ധാരണ മാറ്റുക.

Thanal said...

pls
badar
urgent i want your id

ബദര്‍/badar said...

badsbadru@gmail.com

shafeekh said...

Lisa said... ഫലം നമ്മുടെ രാജ്യം തന്നെ നമുക്ക് വിദേശരാജ്യമായി!! നമുക്കല്ല നിനക്ക് ഞങ്ങള്‍ ഇന്ത്യയിലെ മുസ്ലിമീങ്ങള്‍ക്ക് ഇതൊരു വിദേശ രാജ്യമായി ഇത് വരെ തോനിയിട്ടില്ല .... സ്വരാജ്യ സ്നേഹം വിശ്വാസത്തിന്റെ ഭാഗം ആണെടോ!!! ഒരു മാതിരി വിഷം ചീറ്റുന്ന വര്‍ത്തമാനം പറയരുത് ...

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam