June 11, 2010

0 ഡയറിക്കുറിപ്പുകള്‍

ഒരു വട്ടം കൂടി കാണുവാന്‍ ...
ഒരു നോക്ക് കാണാന്‍...
കണ്ടു കൊണ്ടെയിരിക്കുവാന്‍..
ഒരു പാട് സ്നേഹിക്കാന്‍..
പിണങ്ങാന്‍..
ചൊടിപ്പിക്കാന്‍..
ഒരു പുനസംഗമത്തിന് കാത്തിരിക്കുന്നു..
ക്ഷമയോടെ..
_________________________________

ജീവിതത്തെ ജീവിച്ചു തീര്‍ക്കാന്‍
വേണ്ടിയാണീ ബന്ധങ്ങള്‍ ,
അവയെ നിറവേറ്റാന്‍ ഞാന്‍ ശ്രമിക്കും.
കാണാനുളള ഭാഗ്യം ഇപ്പോഴില്ല ,
അതിനാല്‍ എന്നെ ഓര്‍മിക്കാന്‍
ഈ കുറിമാനം.
__________________________________

ഇങ്ങിവിടെ അറേബ്യന്‍ മണലാരണ്യങ്ങളിലെ
കൊങ്ക്രീട്റ്റ് കള്‍ക്കിടയില്‍
ദിവസങ്ങള്‍ തള്ളിനീക്കുമ്പോഴും
അങ്ങകലെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍
ചിരിക്കുന്ന മുഖവുമായി
എന്നെ കാത്തിരിക്കുന്ന
എന്റെ മസ്ന മാത്രം മനസ്സില്‍..
_________________________________________

എനിക്ക് നീ രാത്രിയാണ്,
എന്റെ പ്രഭാതവും നീയാണ്,
നീ തന്നെയാണെന്റെ ദിവസവും,
എനിക്ക് നീ എല്ലാമാണ്,
എന്റെ ലോകവും നീയാണ്,
നീ തന്നെയാണെന്റെ ജീവിതവും,
എനിക്ക് നീ സമയമാണ്,
ഞാന്‍ നിന്റെ നിമിഷങ്ങളും,
പിന്നെ എങ്ങിനെ എനിക്ക്,
നിന്നെ പിരിഞ്ഞിരിക്കാനാവും?
___________________________________

സന്തോഷത്തിന്റെ വഴികള്‍ക്കിടയില്‍
ദുഃഖം കിട്ടിയാല്‍ തളരരുത്
സ്നേഹത്തിന്റെ വഴികളില്‍
സ്നേഹമില്ലാതവരെ കിട്ടിയാല്‍ തളരരുത്
വഞ്ചകന്‍മാരില്‍ നിന്നും ജീവിതത്തെ
എങ്ങിനെ കാത്തു രക്ഷിക്കാനാകും?
പുഞ്ചിരിച്ചു കൊണ്ട്
ആരെങ്കിലും വഞ്ചിചാല്‍ തളരരുത്.
_______________________________________

രാത്രിക്ക് രാത്രി
സമ്മാനം നല്‍കല്‍ പതിവില്ല,
വേണമെങ്കില്‍ ഞാന്‍
നിനക്ക് നിലാവിനെ തന്നെ
കൊണ്ടുതന്നെനെ,
പക്ഷെ,
നിലാവിന് നിലാവ്
തന്നെ സമ്മാനം നല്‍കല്‍ പതിവില്ല.
____________________________

നിനക്കും എന്നോട് സ്നേഹമാണ് ,
പക്ഷെ, നീ ഒളിപ്പിക്കുകയാണ് .
ഈ കാര്യം നിന്റെ കണ്ണുകള്‍
എന്നോട് പറയുന്നു.
____________________________________

ഇനിയും എനിക്ക്
ദിനങ്ങളും രാത്രികളും
കഴിചു കൂട്ടാന്‍ കഴിയുകയില്ല
നിന്നോട് പറയാന്‍ വേണ്ടി
ഞാന്‍ ഇത്രയും നാള്‍
ഹൃദയത്തില്‍
ഒളിപ്പിച്ചു വെച്ച കാര്യം
ഞാനിന്നു
പറയുകയാണ്‌
എനിക്ക് നിന്നെ
ഇഷ്ട്ടമാണ്.
________________________________
അതിരുകളില്ലാത്ത
സ്നേഹമാണ് എനിക്ക് നിന്നോട്
നീ വരുമോ
നിന്നെ
കാത്തിരിക്കുകയാണ് ഞാന്‍
നീ വരുമോ
എന്റെ വഴികള്‍ വിരസത
നിറഞ്ഞതാണ്
നിനക്കൊന്നു തിരിഞ്ഞു നോക്കിക്കൂടെ
എന്റെ എല്ലാം നീയാണ്
ഇങ്ങനെയൊരു
കൂടിച്ചേരലിനു
നാളെ സാധിച്ചില്ലെങ്കിലോ ?
__________________________________

ഹൃദയം നല്‍കേണ്ടി വന്നാലും
അവളെ വിശ്വസിക്കരുത്
പുഞ്ചിരിക്കേണ്ടി വന്നാലും
അവള്‍ക്കു വേണ്ടി കണ്ണീര്‍ പൊഴിക്കരുത്
സ്നേഹിക്കേണ്ടി വന്നാലും
അവളോട്‌ നീ അകലരുത്
കൊന്നു കൊല വിളിച്ചാലും
അവളെ നീ വഞ്ചിക്കരുത്.
______________________________
പ്രാര്‍ഥിക്കുകയാണ് ,
വിജയത്തിന്റെ എല്ലാ ശിഖിരങ്ങളിലും നിന്റെ പേരുണ്ടാവട്ടെ,
നിന്റെ ഓരോ ചുവടുവെപ്പുകളെയും ലോകം നമസ്കരിക്കട്ടെ,
ധൈര്യത്തോടെ പ്രശ്നങ്ങളെ അതിജീവിക്കുക,
എന്റെ പ്രാര്‍ഥനയാണ് ,
ഒരു നാള്‍ സമയവും നിന്റെ അടിമയായിരിക്കും.
_______________________________
നിന്റെ ഓര്‍മകളെ കൊണ്ടുവരുന്ന രാത്രികള്‍,
നിന്റെ ഓര്‍മ്മകള്‍ തരുന്ന രാത്രികള്‍ ,
ഞാന്‍ കാത്തിരിക്കുകയാണ്,
നിന്നെയും കൊണ്ട് വരുന്ന
രാത്രികള്‍ക്കായ്...
______________________________________

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam