April 13, 2010

0 ലളിത ജീവിതം

പണ്ട് കാലത്തെ ഒരു കഥയാണ്:
രണ്ടു വിദ്വാന്മാര്‍ ഒരിക്കല്‍ കണ്ടുമുട്ടി.
ഒരുവന്‍ വെള്ളത്തില്‍ ഒഴുകി വന്ന പച്ചക്കറി ഇനത്തില്‍ പ്പെട്ട
ഏതോ വസ്തു തിന്നുകയായിരുന്നു.
മറ്റയാള്‍ പറഞ്ഞു:
"ഹേ, താങ്കള്‍ രാജ്യസേവനം ചെയ്തിരുന്നുവെങ്കില്‍
ഇത് പെറുക്കി ത്തിന്നെണ്ടുന്ന ഗതികേട് വരികയില്ലയിരുന്നു."
അപരന്‍ പറഞ്ഞു:
"ഓ,താങ്കള്‍ ഇന്ന് രാജ സേവകനാണല്ലോ. താങ്കള്‍ക്ക് മുമ്പ്‌ തന്നെ
ഇങ്ങനെ തിന്നു ശീലിച്ചിരുന്നുവെങ്കില്‍ രാജാവിന്റെ സേവകനായി
ജോലി ചെയ്യേണ്ടി വരുമായിരുന്നില്ല."
-----------
കുട്ടുകാരെ,
എന്നെ വളരെയധികം ചിന്തിപ്പിച്ച കഥയാണിത്.
സത്യത്തില്‍ നമ്മുടെ ജീവിതത്തില്‍ ഉള്ള എല്ലാ ബുദ്ധിമുട്ടുകളും
നമ്മള്‍ തന്നെ ഉണ്ടാക്കിയതല്ലേ?
മുകളില്‍ പറഞ്ഞ വിദ്വാന്‍ പറഞ്ഞ പോലെ
നാം ലളിതമായ പലതും ശീലിചിരുന്നുവെങ്കില്‍
നമുക്ക്‌ പല ബുദ്ധിമുട്ടുകളില്‍ നിന്നും മുക്തി നെടമായിരുന്നില്ലേ?
ഉദാഹരണത്തിന്,
ബസ്സില്‍ യാത്ര ചെയ്തു ശീലിച്ചിരുന്നുവെങ്കില്‍ കാറും ബൈക്കും
വാങ്ങാനുള്ള പണം സ്വരൂപിക്കാനുള്ള പ്രയാസങ്ങളില്‍ നിന്നും
ഒഴിവാകാമായിരുന്നില്ലേ?
ലളിതമായ വസ്ത്രം ധരിച്ചു ശീലിചിരുന്നുവെങ്കില്‍
അടിപൊളി വസ്ത്രങ്ങള്‍ വാങ്ങാന്‍ പണത്തിനു നെട്ടോട്ടമോടണമായിരുന്നോ?
ഇങ്ങനെ നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളും നാം
ലളിതമാക്കിയാല്‍ നമുക്ക് നമ്മുടെ ജീവിതത്തെ ടെന്‍ഷന്‍ ഫ്രീ ആക്കാന്‍ സാധിക്കില്ലേ?
മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി നാം എന്തിനു
നമ്മുടെ ജീവിതം പിരിമുറക്കം ഉള്ളതാക്കണം?
ഇന്ഷാ അലാഹു....
ഇനി മുതല്‍ ലളിതമായ ജീവിതം നയിച്ചു
നമുക്ക് ടെന്‍ഷന്‍ ഇല്ലാതെ ജീവിക്കാന്‍ ശ്രമിക്കാം.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam