April 19, 2010

0 ചിന്തകള്‍...

ഉറങ്ങാന്‍ കിടന്ന നേരം
ഓര്‍മ്മ വന്നത്
നിന്റെ മുഖം.
ഓര്‍മ്മയൊരു
വേദനയായി മാറി.
മനസ്സും ശരീരവും
ഒന്നിച്ചുള്ള വേദന.


കണ്ണുകള്‍ നനഞ്ഞു.
ഊര്‍ജ്ജം നഷ്ട്ടപ്പെട്ടു.
എനിക്ക് എന്നെ നഷ്ട്ടപ്പെട്ടു.
ഞാന്‍ ഞാനല്ലാതായി.


ഓര്‍മ്മകള്‍ എന്നെ,
പല ദിക്കുകളിലും എത്തിച്ചു.
ചിന്തകള്‍...
എന്നെ കാര്‍ന്നു തിന്നു
ഞാന്‍ കരയുകയാണോ?
എനിക്കെന്താണ് ദുഃഖം?
സന്തോഷവാനല്ലേ ഞാന്‍?
പക്ഷെ, ഓര്‍മ്മകള്‍
അതെന്നെ അസ്വസ്ഥനാക്കുന്നു.


എനിക്ക് മോചനം വേണം.
എനിക്കുറങ്ങണം.
ഓര്‍മ്മകള്‍ വന്ന നിമിഷത്തെ
ഞാന്‍ ശപിക്കുന്നു.
മോചനം തരുന്നില്ലല്ലോ.


ഓര്‍മ്മ ഇല്ലായിരുന്നെങ്കില്‍
എത്ര നന്നായിരുന്നു
ഓര്‍മ്മകള്‍ ഇല്ലാത്ത ലോകം
നല്ല ലോകം
വീണ്ടും ഓര്‍മ്മകള്‍...
എന്നെ തേടിയെത്തുന്നു.


മധുരിക്കുന്ന ഓര്‍മ്മകള്‍,
സന്തോഷത്തിന്റെ ഓര്‍മ്മകള്‍,
കൂടിച്ചേരലിന്റെ ഓര്‍മ്മകള്‍,
ഒന്നിച്ചു ജീവിച്ചതിന്റെ ഓര്‍മ്മകള്‍,
ഓര്‍മ്മകള്‍ക്കിടയിലും
ഒരു വേദന
വിരഹത്തിന്റെ വേദന,
ഓര്‍മ്മകള്‍ വന്ന നിമിഷത്തെ
ഞാന്‍ ശപിക്കുന്നു.


വീണ്ടും ഓര്‍മ്മകള്‍
എന്നെ തലോടും മുമ്പ്‌
ഞാനൊന്നു ഉറങ്ങട്ടെ...

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam