സൃഷ്ടാവ്
13 years ago
പറക്കുവാന്‍ വേണ്ടി
മുളച്ച ചിറകുകള് അറ്റ്
ഭൂമിയില്‍ പതിച്ച പക്ഷി
അതിന്നാത്മ വേദന
ഇനിയും പറക്കാന്‍
കഴിയില്ലെന്ന നോവ്
കൂടെ പറന്നവര്‍
ആകാശങ്ങളില്‍
പറന്നു രസിക്കുമ്പോള്‍,
താഴെ പാവം
പക്ഷിതന്‍ ഗദ്ഗദം
നാളെയെന്‍ ചിറകുകള്
വീണ്ടും മുളക്കും
പറന്നുയരും ഞാന്‍
ഒരിക്കല്‍ കൂടി.
1 അഭിപ്രായ(ങ്ങള്):
great
Post a Comment