June 13, 2010

7 ഉമ്മയെ ഓര്‍ക്കുമ്പോള്‍..

മൂന്നില്‍ പഠിക്കുമ്പോള്‍, ഒരു ദിവസം വീട്ടിലുണ്ടായിരുന്ന പുതിയ ബ്ലേഡും എടുത്തു ഞാന്‍ സ്കൂളില്‍ പോകാന്‍ ഒരുങ്ങി. ഉമ്മ വിലക്കി. മൂര്‍ച്ചയുള്ള ബ്ലേഡണ്, കൊണ്ട് പോകേണ്ട എന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ വാശി പിടിച്ചു ബ്ലേഡ്‌ കൊണ്ടുപോയി.(ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര വാശിക്കാരനായിരുന്നു. ഉധേചിച്ചത് കിട്ടിയില്ലെങ്കില്‍ വാതിലി നോടായിരുന്നു ദേഷ്യം തീര്‍ക്കാര്).

അങ്ങനെ സ്കൂളില്‍ എത്തി, എന്റെ സഹപാഠിയായ മന്സൂരിനു ഞാന്‍ ബ്ലേഡ്‌ കാണിച്ചു, എന്നിട്ട് പറഞ്ഞു: "ഇതാ മോനെ പുതിയ ബ്ലേഡ്‌ !" അവന്‍ അത് എന്നോട് വാങ്ങാന്‍ ശ്രമിച്ചു. ഞാന്‍ കൊടുത്തില്ല. അവന്‍ ബലം പ്രയോഗിച്ചു. അതില്‍ ബ്ലേഡ്‌ കൊണ്ട് എന്റെ ഇടത്തെ കൈ മുറിഞ്ഞു. ചോര ഒഴുകി. ചോര കണ്ട ടീച്ചര്‍ പരിഭ്രമിച്ചു. സ്കൂളിന്റെ താഴെ ഉണ്ടായിരുന്ന ടൈലര് ന്റെ അടുത്ത് നിന്ന് തുണി കൊണ്ട് വന്നു എന്റെ കൈ കെട്ടി.എന്നെ വീട്ടില്‍ അയച്ചു. മന്‍സൂറിന് വഴക്കും.

ഇപ്പോഴും എന്റെ ഇടത്തെ കയ്യില്‍ ആ മുറിവിന്റെ പാടുണ്ട്. അത് കാണുമ്പോള്‍ ഞാന്‍ മന്‍സൂറിനെ ഓര്‍ക്കും. പിന്നെ എന്റെ ഉമ്മാനെയും. ഉമ്മ പറഞ്ഞത് കേള്‍ക്കാതതിനുള്ള ശിക്ഷ.

ഉമ്മ യെ ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണ് നിറയുന്നു. ഞാന്‍ അഞ്ചില്‍ പഠിക്കുമ്പോള്‍ എന്നെ വിട്ടു ഈ ലോകത് നിന്നും വിട പറഞ്ഞു, എന്റെ ഉമ്മ.

മനസ്സ് തുറന്നു, സ്വബോധത്തോടെ ഉമ്മനെ സ്നേഹിക്കാന്‍ പോലും എനിക്ക് അവസരം കിട്ടിയില്ല.

ഞാന്‍ സമ്പാദിക്കുമ്പോള്‍ അതില്‍ നിന്നും ഉമ്മക്കും നല്‍കാന്‍ എന്റെ മനസ്സ് കൊതിക്കുന്നു.

നാട്ടില്‍ പോകുമ്പോള്‍ ഉമ്മക്ക് സാദനങ്ങള്‍ വാങ്ങാന്‍ എനിക്ക് ഭാഗ്യമില്ലാതെ പോയല്ലോ..

ചെറുപ്പത്തില്‍ ഉമ്മ എന്നോട് പാല്‍ വാങ്ങി വരാന്‍ പറഞ്ഞ നേരം , ഉറക്കത്തിന്റെ ലഹരിയില്‍ ഞാന്‍ അനുസരിക്കതിരുന്നപ്പോള്‍, ഉമ്മ തന്നെ പോയി പാല്‍ കൊണ്ടുവന്നത് ഓര്‍ക്കുമ്പോള്‍, എന്റെ കണ്ണ് നിറയുന്നു.

ഉമ്മയുടെ അനുസരണയുള്ള മോനാകാന്‍, ഇപ്പോള്‍ ബോധം വന്നപ്പോള്‍, ഉമ്മ എന്റെ അരികില്‍ ഇല്ലല്ലോ അല്ലാഹ്..

അല്ലാഹ്..എന്റെ ഉമ്മാക്കും ഉപ്പാക്കും നീ സ്വര്‍ഗം നല്‍കേണമേ..

7 അഭിപ്രായ(ങ്ങള്‍):

Anonymous said...

ബദര്‍ ഈ പോസ്റ്റും ആ മുര്ച്ചയുള്ള ബ്ലേഡ് പോലെ തന്നെ ...ഹൃദയത്തെ മുറിക്കുന്ന മൂര്ച...ചോരപൊടിയുന്നു മനസ്സിനുള്ളില്‍ ...എനിക്ക് ഉമ്മയില്ലാത്ത ലോകത്തെ ഓര്‍ക്കാന്‍ പോലും വയ്യ ...ഉമ്മാക്ക് വേണ്ടി ദുആ ചെയ്യാം നമ്മള്‍ക്ക് ...മക്കളുടെ പ്രാര്‍ത്ഥന പടച്ചോന്‍ സ്വീകരിക്കും ...അടുത്തുള്ളപ്പോള്‍ നമ്മള്‍ പലരുടെയും വില അറിയാതെ പോകുന്നു ...ഈ സ്നേഹ നൊമ്പരത്തിന് മുന്നില്‍ അശ്രുപുശ്പ്പങ്ങള്‍ മാത്രം

ഹംസ said...

അല്ലാഹ്..എന്റെ ഉമ്മാക്കും ഉപ്പാക്കും നീ സ്വര്‍ഗം നല്‍കേണമേ.. ആമീന്‍

ഒരു മകന്‍റെ യഥര്‍ത്ഥ സ്നേഹം വാക്കുകളില്‍ കാണുന്നു.

ആചാര്യന്‍ said...

എടാ തന്‍റെ ബ്ലോഗും ഉണ്ടോ?എന്തെ പരയാതെത്?ഓക്കേ എല്ലാ ഉമ്മമാര്‍ക്കും അല്ലാഹു നല്ലത് വരുത്തട്ടെ...ഇന്നത്തെ കാലത്ത് പെട്ട വയറിനു പുല്ലു വില പോലും കല്‍പ്പിക്കാത്ത സമൂഹം ആണല്ലോ ..അല്ലാഹു കാക്കട്ടെ ആമീന്‍

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

@ആചാര്യന്‍ ,
ഞാന്‍ കരുതി നിനക്ക് എന്റെ ബ്ലോഗിനെപ്പറ്റി അറിയാമെന്ന്.കാസറഗോഡ് വാര്‍ത്ത‍ നിങ്ങില്‍ ഞാന്‍ ഇതിന്റെ ലിങ്ക് ഇടാറുണ്ട്‌.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നൊന്തു പ്രസവിച്ചു വെന്തു വളര്‍ത്തി നെഞ്ചു നീറിക്കഴിഞ്ഞ എല്ലാ ഉമ്മമാര്‍ക്കും എന്റെ ഹൃത്തടത്തില്‍ നിന്നുള്ള പ്രാര്‍ഥന.

Thanal said...

മക്കളെ......
എന്റെ ചെറിയ മോന്‍ ദുബായിക്ക് പോയി...
അവന്‍ ആദ്യം എഴുതിയ കത്ത്....
എന്റെ ഉമ്മ ....
എന്റെ കണ്ണില്‍ നിന്നു പൊന്നീച്ച പറക്കുന്നു
എന്റെ ഉമ്മാനെ ഞാന്‍ ഇത്രക്ക് സ്നേഹിച്ചിരുന്നു എന്നിപ്പോള്‍ ആണ് അറിയുന്നത്..............
അവന്‍ 2 കൊല്ലം നിന്ന മതിയാക്കി പോന്നു..
അവന്‍ പറഞ്ഞു...എനിക്കുംമാനേം ഉപ്പാനേം കാണാതെ അവിടെ നില്ക്കാന്‍ പറ്റില്ല
ഞങ്ങളും dua ചെയ്തു....
അവന്ന്‍ ഇഷ്ടമില്ലെങ്കില്‍ പോകണ്ട എന്ന്
വീട്ടില്‍ വലിയ വിഷമാമില്ലതതിനാല്‍ അവന്‍ നാട്ടില്‍ തന്നെ ബിസിനസ്‌ ചെയ്യുന്നു
ഉള്ളത് മതി
ഉമ്മാനേം വാപ്പനേം എന്ത് കൊടുത്താലും കിട്ടില്ലല്ലോ?
മോന്‍ ടീച്ചറെ ഉമ്മാനെപ്പോലെ കാണും എന്ന് കരുതുന്നു...
സ്നേഹപൂര്‍വ്വം സ്വന്തം ഉമ്മ.....

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

തണല്‍..ഇവിടെ വന്നതിനും എന്റെ വരികള്‍ വായിച്ചതിനും നന്ദി. നിങ്ങളെ ഉമ്മ എന്ന് വിളിച്ചോ എന്ന് പറയുന്നതിലൂടെ നിങ്ങളുടെ സ്നേഹം എനിക്ക് മനസ്സിലാകാന്‍ സാധിക്കുന്നു. ആ സ്നേഹത്തെ ഞാന്‍ ബഹുമാനിക്കുന്നു. നിഗള്‍ക്ക് വേണ്ടി പ്രാര്‍ഥനയോടെ..ബദര്‍.

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam