December 15, 2009

0 കണ്ണുകള്‍ ദാനം ചെയ്ത കാമുകന്‍...

ഒരിടത്ത് രണ്ട് കണ്ണ്കള്‍ക്കും കാഴ്ചയില്ലാത്ത ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.അവളുടെ കാമുകനെ ഒഴിച്ചു ബാക്കി എല്ലാ ആണുങ്ങലോടും അവള്‍ക്കു വെറുപ്പായിരുന്നു.തന്‍റെ കണ്ണ്കള്‍ക്ക് കാഴ്ച കിട്ടിയാല്‍ മാത്രമേ കല്യാണം കഴിക്കു എന്നവള്‍ കാമുകനോട് ശപഥം ചെയ്തു.അങ്ങിനെയിരിക്കെ ഒരു നാള്‍ ആരോ ആ പെണ്‍കുട്ടിക്ക് കണ്ണുകള്‍ ദാനം ചെയ്തു.അങ്ങിനെ ആ പെണ്‍കുട്ടിക്ക് കാഴ്ച കിട്ടി.കാഴ്ച കിട്ടിയ പെണ്‍കുട്ടി തന്‍റെ കാമുകനെ കണ്ട് ഞെട്ടിപ്പോയി.കാരണം അയാള്‍ക്ക് രണ്ട് കണ്ണും ഇല്ലായിരുന്നു.കാമുകന്‍ പെണ്‍കുട്ടിയോട് ചോദിച്ചു:"നിനക്ക് കാഴ്ച കിട്ടിയില്ലേ..?ഇനി എന്നെ കല്യാണം കഴിച്ചുടെ?"എന്നാല്‍ കണ്ണില്ലാത്ത കാമുകനെ കല്യാണം കഴിക്കാന്‍ പെണ്‍കുട്ടി സമ്മതിച്ചില്ല.നിരാശനായ കാമുകനെ ഉപേക്ഷിച്ചു പെണ്‍കുട്ടി നടന്നകന്നു.കാമുകന്‍ ഉറക്കെ അവളോട് പറയുന്നുണ്ടായിരുന്നു:"എന്‍റെ കണ്ണുകളെ നന്നായി നോക്കണേ..."

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam