November 28, 2009

0 നിസാറ് നെ ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു

2009 ഫെബ്രുവരി 13 നു ഒരവങ്കര യിലെ നിസാറ് ഈ ലോകത്തോട് വിട പറഞ്ഞു. 26 വയസ്സ് .ഉറക്കത്തില്‍ മരണം. sharjah യില്‍ നിന്നും ആദ്യത്തെ ലീവിന് നാട്ടില്‍ പോയി 28 ആം ദിവസം മരണം സംഭവിച്ചു. ഞാനും നിസാറും ഒന്നിച്ചാണ് sharjah യില്‍ ജോലി ചെയ്തിരുന്നത്.നിസാറ് എന്നും എന്‍റെ മനസ്സില്‍ ജീവിക്കും.ആ പുഞ്ചിരിക്കുന്ന മുഖം ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല.'മുത്തെ'...'കരളേ'...'മച്ചുനിയ'...എന്നുള്ള അവന്‍റെ വിളികള്‍ എന്‍റെ കാതുകളില്‍ എന്നും മുഴങ്ങി കൊണ്ടിരിക്കും. അവന്‍റെ എല്ലാ കാര്യങ്ങളും അവന്‍ എന്നോട് പറയുമായിരുന്നു.പ്രശ്നങ്ങള്‍ പങ്കു വെക്കുമായിരുന്നു.അഭിപ്രായങ്ങള്‍ ചോദിക്കുമായിരുന്നു. നാട്ടിലേക്ക് കൊണ്ടു പോകേണ്ട സാധനങ്ങളുടെ purchase നു അവന്‍റെ കൂടെ ഞാന്‍ പോയിരുന്നു. അവന്‍ വില കൂടിയ ഒരു സ്പ്രേ വാങ്ങിയപ്പോള്‍ അത്രക്കും വില കൂടിയ സ്പ്രേ വാങ്ങേണ്ട എന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. അപ്പോള്‍ 'മച്ചുനിയ.. എന്‍റെ ഒരു ആഗ്രഹമല്ലേ' എന്ന് പറഞ്ഞ് അവന്‍ ആ സ്പ്രേ വാങ്ങി. അത് അവന്‍റെ അവസാനത്തെ ആഗ്രഹം ആയിരുന്നു എന്നറിയുമ്പോള്‍ കണ്ണുകള്‍ നിറയുന്നു.മരിക്കുന്നതിന്‍റെ 4 മണിക്കൂര്‍ മുമ്പു വരെ അവന്‍ എനിക്ക് മിസ്കാള്‍ അടിച്ചിരുന്നു.എന്നും മിസ്കാള്‍ അടിക്കാറുള്ളത് കൊണ്ട് ഞാന്‍ തിരിച്ചു വിളിച്ചില്ല.തിരിച്ചു വിളിക്കാത്തതില്‍ ഞാനിന്നും ദുഖിക്കുന്നു.അന്ന് ഞാന്‍ അവന് തിരിച്ചു വിളിച്ചിരുന്നുവെങ്കില്‍ അവസാനമായി അവന് പറയാനുള്ളത് കേള്‍ക്കാമായിരുന്നു എന്നോര്‍ക്കുമ്പോള്‍ മനസ്സ് വിങ്ങിപ്പോകുന്നു. നിസാറ് ഞങ്ങളെ വിട്ടുപോയി എന്ന് ഇപ്പഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.അവനെ ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോകുന്നു... (ഒരു ഓര്‍മ്മക്കുറിപ്പ്‌ )

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam